ഖലീഫ
ഇസ്ലാമിക രാഷ്ട്രത്തിലെ ഭരണാധികാരിക്ക് വിളിക്കുന്ന പേരാണു് ഖലീഫ (അറബി: خليفة ḫalīfah/khalīfah). മുഹമ്മദ് നബിയുടെ കാലശേഷം ഇസ്‌ലാമിക രാഷ്ട്രത്തിൽ (ഖിലാഫത്ത്) ഭരണം നടത്തിയിരുന്നവരെയാണ് ഖലിഫമാർ എന്ന് പറയുന്നത്. ഒന്നാമത്തെ ഖലീഫയായിരുന്നു അബൂബക്കർ സിദ്ദീഖ്. ശേഷം ഉമർ, ഉസ്മാൻ, അലി എന്നിവരായിരുന്നു ഇസ്ലാമിക ഭരണാധികാരികൾ. ഈ നാല് ഖലീഫമാരെ ഖുലഫാഉർറാശിദുകൾ (സച്ചരിതരായ ഖലീഫമാർ ) എന്ന വിളിക്കുന്നു. തുടർന്നും ഇസ്ലാമികരാഷ്ട്ര ഭരണാധികാരികൾക്ക് ഖലീഫമാർ എന്ന് വളിച്ചു പോന്നു.
ഖലീഫ the Faithful خليفة | |
---|---|
ഔദ്യോഗിക വസതി | മദീന ഡമാസ്കസ് ബാഗ്ദാദ് കയ്റോ ഇസ്താംബുൾ |
കാലാവധി | ആജീവനാന്തം |
പ്രഥമവ്യക്തി | അബൂബക്കർ |
അടിസ്ഥാനം | 8 ജൂൺ 632 |
Final holder | അബ്ദുൽമജീദ് |
Abolished | 3 മാർച്ച് 1924 |
മുൻഗാമി | Electoral during Rashidun Caliphate, later hereditary (മുഹമ്മദിന്റെ പിൻഗാമികൾ) |