മലയാളം സിനിമകളിലും ടെലിവിഷൻ സീരിയലുകളിൽ അഭിനിയിക്കുന്ന പ്രശസ്തയായ അഭിനേത്രിയായാണ് രശ്മി ബോബൻ ഇംഗ്ലീഷ്: Reshmi Boban. ടെലിവിഷൻ അവതാരകയായി തുടങ്ങിയ രശ്മി താമസിയാതെ ടെലി ഫിലിമുകളിലേക്ക് ചേക്കേറുകയായിരുന്നു. പ്രധാന സീരിയലുകൾ മനസുപറയുന്ന കാര്യങ്ങൾ, പാവക്കൂത്ത്, സ്വപ്നം എന്നിവയാൺ. വിനോദയാത്ര, അച്ചുവിന്റെ അമ്മ, രസതന്ത്രം തുടങ്ങി നിരവധി സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്.

രശ്മി ബോബൻ
ജനനം
രശ്മി നമ്പ്യാർ

ദേശീയതഇന്ത്യൻ
കലാലയംവിമൻസ് കോളേജ്, തിരുവനന്തപുരം
തൊഴിൽടി.വി. നടി ചലച്ചിത്ര നടി
ജീവിതപങ്കാളി(കൾ)ബോബൻ സാമുവേൽ

ജീവിതരേഖതിരുത്തുക

ബാല്യംതിരുത്തുക

കണ്ണൂരിലാണ് രശ്മി ജനിച്ചത്. രശ്മി നമ്പ്യാർ എന്നായിരുന്നു ജനനനാമം, അച്ഛൻ വിജയാബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ ജോലി തിരുവനന്തപുരത്തേക്ക് താമസം മാറിയപ്പോൾ മുതൽ വിദ്യാഭ്യാസം തിരുവനന്തപുരത്തായിരുന്നു. ചെറുപ്പത്തിലേ നാട്യകലകൾ അഭ്യസിച്ചിരുന്ന രശ്മി തിരുവാതി, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങൾ അവതരിപ്പിച്ചിരുന്നു.

കുടുംബംതിരുത്തുക

ചലച്ചിത്ര സംവിധായകനും നടനുമായ ബോബൻ സാമുവലിനെയാണ് രശ്മി വിവാഹം ചെയ്തത്. പ്രേമവിവാഹമായിരുന്നു. പെയ്തൊഴിയാതെ എന്ന സിനിമയിലെ അസ്സോസിയേറ്റ് സംവിധായകനായിരുന്നു ബോബൻ സാമുവേൽ. നാലു മാസം പ്രണയം കൊണ്ടുനടന്ന ഇവർ കുടുംബത്തിന്റെ സഹായത്തോടെ ആറുമാസത്തിനു ശേഷം 2003 ൽ വിവാഹം കഴിച്ചു. ഇവർക്ക് രണ്ട് കുട്ടികൾ ഉണ്ട്. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആകാശും മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ നിതീഷും. സഹോദരൻ ലണ്ടനിൽ ജോലി ചെയ്യുന്നു.

ചലച്ചിത്രരേഖതിരുത്തുക

സൂര്യ ടി.വി. യിലെ അവതാരകയാണ് രശ്മി അദ്യം ദൃശ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. രശ്മിയുടെ അച്ഛന്റെ സുഹൃത്തുക്കൾ അക്കാലത്ത് സൂര്യ ടി.വി. യിൽ ജോലി ചെയ്തിരുന്നത് മുഖേനയാണ് ഈ അവസരങ്ങൾ രശ്മിക്ക് ലഭിക്കുന്നത്. അസൂയപ്പൂക്കൾ എന്ന എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്. മിലി എന്ന കഥാപാത്രത്തെയാണ് രശ്മി അവതരിപ്പിച്ചത്. പിന്നീട് 30 ഓളം ടെലി ഫിലിമുകളിലും സിനിമകളിലും സീരിയലുകളിലും സഹനടിയുടെ വേഷങ്ങൾ രശ്മി ചെയ്തു. ഇതിൽ പ്രശസ്തമായവ മനസ്സുപറയുന്ന കാര്യങ്ങൾ, ശ്രീ കൃഷ്ണ, പെയ്തൊഴിയാതെ, പാവക്കൂത്ത്, സ്വപ്നം, Autograph, Hello Kuttichathan, Velankani Mathavu, Thulasidalam എന്നിവയാണ്. സിനിമയിൽ ആദ്യവേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ ആയിരുന്നു.

മറ്റു പ്രധാന സിനിമകൾ താഴെ പറയുന്നവയാണ്

  • Manasinakkare
* പോക്കിരിരാജ
* നസ്രാണി.
* കാര്യസ്ഥൻ,
* സൗണ്ട് തോമ,
*കുഞ്ഞളിയൻ 

സിനിമകൾ കൂടതെ നിരവധി ടെലി വിഷൻ പ്രോഗ്രാമുകളിൽ അവതാരകയായും മറ്റു രീതികളിലും രശ്മി പങ്കെടുത്തിട്ടുണ്ട്.

അവലംബംതിരുത്തുക

ഈ ലേഖനം http://cinetrooth.in/2016/03/13/reshmi-boban-actress-profile-and-biography/ Archived 2017-04-23 at the Wayback Machine. എന്ന വെബ് പേജിനെ അവലംബമാക്കി 2 ജൂൺ 2016 എഴുതിയതാണ്

"https://ml.wikipedia.org/w/index.php?title=രശ്മി_ബോബൻ&oldid=3642737" എന്ന താളിൽനിന്ന് ശേഖരിച്ചത്