ബീന ആന്റണി
മലയാളം സിനിമയിലും ടെലിവിഷൻ പരമ്പരകളിലും പ്രവർത്തിക്കുന്ന അഭിനേത്രിയും ശബ്ദലേഖികയുമാണ് ബീന ആന്റണി. ഇംഗ്ലീഷ്: Beena Antony . ഒരു കഥയും കുഞ്ഞു പെങ്ങളും എന്ന ദൂരദർശൻ ടി.വി. പരമ്പരയിലൂടെയാണ് ബീന ആദ്യമായി ദൃശ്യമാധ്യമ കലാരംഗത്തെത്ത് പ്രശസ്തയാകുന്നത്. 1990 കളിൽ അഭിനയരംഗത്തേക്ക് പ്രവശിച്ചു. ഓമനത്തിങ്കൾപക്ഷി, മായാസീത, എന്റെ മാനസപുത്രി, ആട്ടോഗ്രാഫ്, തപസ്യ തുടങ്ങിയ പ്രശസ്ത പരമ്പരകളിൽ ബീന അഭിനയിച്ചിട്ടുണ്ട്.[2] ഗോഡ് ഫാദർ എന്ന 1991 ൽ പുറത്തിറങ്ങിയ മലയാള സിനിമയിലൂടെ ചലച്ചിത്ര അരങ്ങേറ്റം നടത്തി,[3]
ബീന ആന്റണി | |
---|---|
ജനനം | [1] | 19 ജൂൺ 1972
ദേശീയത | ഇന്ത്യക്കാരി |
തൊഴിൽ | നടി, നർത്തകി, അവതാരിക |
സജീവ കാലം | 1991–ഇന്നുവരെ |
ജീവിതപങ്കാളി(കൾ) | മനോജ് നായർ |
കുട്ടികൾ | 1 |
മാതാപിതാക്ക(ൾ) | ആന്റണി, ശോശാമ്മ |
ജീവിതരേഖ
തിരുത്തുകഎറണാകുളം ജില്ലയിൽ മഞുമ്മൽ എന്ന ഗ്രാമത്തിൽ ഒരു ഇടത്തരം ക്രിസ്തീയ കുടുംബത്തിൽ 1972 ജനുവരി19 നു ആന്റണിയുടേയും ശോശാമ്മയുടേയും മൂന്നും പെണ്മക്കളിൽ രണ്ടാമത്തെ മകളായി ജനിച്ചു. തടിക്കച്ചവടക്കാരനായിരുന്നു ആന്റണി. പ്രാഥമിക വിദ്യാഭ്യാസം മഞുമ്മലിലെ ഗാർഡിയൽ ഏൻജൽ സ്കൂളിൽ ചെയ്തു. ചെറു പ്രായത്തിൽ അഭിനയത്തിനു കമ്പമുണ്ടായിരുന്നു.
ടെലിവിഷൻ, സിനിമ രംഗത്ത് പ്രവർത്തിക്കുന്ന മനോജ് നായരാണ് ഭർത്താവ്. ആരോമൽ എന്ന മകൻ അഭിനയരംഗത്തുണ്ട്. .[4]
അഭിനയരംഗത്ത്
തിരുത്തുകമമ്മൂട്ടി അഭിനയിച്ച കനൽകാറ്റ് എന്ന ചിത്രത്തിലാണ് ബീന ആദ്യമായി അഭിനയിക്കുന്നത്. യാഥൃശ്ചികമായി കിട്ടിയ ഒരു അവസരമായിരുന്നു അതെന്ന് നിരവധി അഭിമുഖങ്ങളിൽ ബീന വെളിപ്പെടുത്തിയിട്ടുണ്ട്. യോദ്ധ എന്ന സിമിനയിൽ മോഹൻലാലിന്റെ സഹോദരിയായി അഭിനയിച്ചു. സുരേഷ്ഗോപി, ജയറാം തുടങ്ങിയ പ്രമുഖ നടന്മാരുടെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
1990 കളിൽ അഭിനയരംഗത്തേക്ക് പ്രവേശിച്ച ബീന ദൂരദർശനിൽ സംപ്രേഷണം ചെയ്ത, ടി.എസ്. സജി സംവിധാനം ചെയ്ത് ഒരു കഥയും കുഞ്ഞുപെങ്ങളും എന്ന പരമ്പരയിലൂടെയാണ് പ്രശസ്തയാകുന്നത്. എന്റെ മാനസപുത്രി എന്ന ഏഷ്യാനെറ്റ് പരമ്പരയിലും മികച്ച വേഷം ചെയ്തു. ആട്ടോഗ്രാഫ്, അമ്മക്കിളി, ആലിപ്പഴം, (ഏഷ്യാനെറ്റ്) , ഇന്ദ്രനീലം (അമൃത ടി.വി.), ചാരുലത (സൂര്യ ടി.വി.) ഓമനത്തിങ്കൾ പക്ഷി, നിറക്കൂത്ത്, ഇന്ദിര, ശ്രീ അയ്യപ്പനും വാവരും, മായാസീത, എന്റെ അല്ഫോൺസാമ്മ, കുഞ്ഞാലി മരക്കാർ, അർധചന്ദ്രന്റെ രാത്രി, ബട്ടർഫ്ലൈസ്, അഭിനേത്രി, സരയു, അമല, അമ്മ എന്നിവയാണ് ബീന അഭിനയിച്ച പരമ്പരകൾ.
ചലച്ചിത്രങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
ചലച്ചിത്രരേഖ
തിരുത്തുകവർഷം | സിനിമ | വേഷം | സംവിധായകൻ |
---|---|---|---|
1991 | ഗോഡ്ഫാദർ | ബീന | |
1991 | കിലുക്കാം പെട്ടി | ഗാന രംഗത്ത് അതിതി വേഷം | |
1991 | കൂടിക്കാഴ്ച | ||
1991 | നെറ്റിപ്പട്ടം | സന്ധ്യ | |
1991 | കനൽക്കാറ്റ് | ബാസ്കകരൻ നായരുടെ മകൾ | |
1992 | യോദ്ധ | അശോകന്റെ സഹോദരി | |
1992 | അധരം | ശ്രീദേവി | |
1992 | വളയം | സുമതി | |
1992 | കള്ളനും പോലീസും | സ്റ്റെല്ല | |
1992 | മഹാനഗരം | ഉമ്മർകുട്ടിയുടെ ഭാര്യ | |
1992 | ആയുഷ്കാലം | ബാലകൃഷ്ണന്റെ സഹോദരി | |
1992 | പൊന്നാരം തോട്ടത്തെ രാജാവ് | ഗീത | |
1992 | എല്ലാരും ചൊല്ലണു | രാമചന്ദ്രന്റെ സഹോദരി | |
1992 | തിരുത്തൽ വാാദി | ഓഫീസ് സ്റ്റാഫ് | |
1993 | സ്ഥലത്തെ പ്രധാന പയ്യന്സ് | ഗോപാലകൃഷ്നന്റെ സഹോദരി | |
1993 | പ്രവാചകൻ | കുസുമം | |
1993 | ബന്ധുക്കൾ ശത്രുക്കൾl | സുഗന്ധി | |
1993 | അങ്ങനേയും | സുനിത | |
1993 | ഘോഷയാത്ര | ഒപ്പന നർത്തകി | |
1993 | യാഥവം | എസ്.ഐ. നാഗേഷിന്റെ ഭാര്യ | |
1994 | ചീഫ് മിനിസ്റ്റർ കെ, ആർ. ഗൗതമി | സൈനബ | |
1994 | ഭരണകൂടം | മിനി | |
1994 | കടൽ | ||
1994 | തറവാട് | ||
1994 | ഭാഗ്യവാൻ | ഗായകി | |
1994 | സുകൃതം | അദ്ധ്യാപിക | |
1994 | വേണ്ടർ ഡാനിയേൽ | ത്രേസ്യ | |
1994 | ഭാര്യ | രമണി | |
1995 | അഗ്നിദേവൻ | ||
1995 | മാണിക്യ ചെമ്പഴുക്ക | ഗിരിജ | |
1995 | പൈ ബ്രദേർസ് | റ്റൈപിസ്റ്റ് | |
1995 | രാജകീയം | ||
1996 | മയൂര നൃത്തം | സുജാത | |
1996 | ഉദ്യാനപാലകൻ | ||
1996 | അഴകിയ രാവണൻ | ബീന ആന്റ്റണി | |
1997 | പൂനിലാവ് | ആലീസ് | |
1997 | സ്നേഹദൂത് | ജാനു | |
1998 | പൂത്തിരുവാതിര രാവിൽ | രാജമ്മ | |
1998 | [[കല്യാണ ഉണ്ണികൾ " | ||
1998 | മീൻതോണി | ഷൈനി | |
1998 | നക്ഷത്രത്തുരുത്ത് | ||
1998 | ആറാം ജാലകം | ||
1999 | ഗർഷോം | ഹബീബിന്റെ ഭാര്യ | |
2000 | മൺകോലങ്ങൾ | ||
2001 | കോരപ്പൻ ദ ഗ്രേറ്റ് | ||
2005 | ഹൃദയത്തിൽ സൂക്ഷിക്കാൻ | ഭാനു | |
2006 | സ്മാർട് സിറ്റി (സിനിമ) Smart City | Madhavan's step mother | |
2008 | മോതിരം | ||
2008 | ശംഭു | ||
2010 | കാര്യസ്ഥൻ | ബീന | |
2010 | പതിനൊന്നിൽ വ്യാഴം | ||
2011 | തൃക്കണ്ണ് | ||
2012 | കർപ്പൂരദീപം | ഉണ്ണീയുടെ സഹോദരി | |
2012 | തെരുവുനക്ഷത്രങ്ങൾ | സ്കൂൾ പ്രിൻസിപൽ | |
2013 | വീപിങ്ങ് ബോയ് | ഗൈനക്കോളജിസ്റ്റ് | |
2015 | സാരഥി | ||
2015 | തിങ്കൾ മുതൽ വെള്ളി വരെ | ബീന ആന്റണിയായി | |
2016 | ദാനയാത്ര |
റഫറൻസുകൾ
തിരുത്തുക- ↑ "Beena Antony - Film Actress, Television Actress (JUNE 28, 2015)". 28 June 2015. Archived from the original on 2016-02-02. Retrieved 2016-06-04.
- ↑ "അഭിനയ ജീവിതം ബീന ആന്റണിക്ക് സമ്മാനിച്ചതെന്ത്?". Archived from the original on 2016-07-14. Retrieved 2016-06-04.
- ↑ "Reema Kallingal- New sensation in Malayalam Movies". indiglamour.com. 2010. Archived from the original on 2011-10-09. Retrieved 2010-03-07.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-02-02. Retrieved 2016-06-04.