സന്തോഷ് നായർ സംവിധാനം ചെയ്ത് 2019 ജൂലൈ 19ന് പ്രദർശനത്തിനെത്തിയ ഒരു മലയാള ഭാഷ സ്പോർട്സ് റൊമാന്റിക് ചലച്ചിത്രമാണ് സച്ചിൻ.ധ്യാൻ ശ്രീനിവാസൻ,അന്ന രാജൻ,അജു വർഗീസ്,രമേഷ് പിഷാരടി തുടങ്ങിയവർ അഭിനയിക്കുന്ന ഈ ചിത്രം ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ ഒരു പ്രണയ കഥയാണ് പറഞ്ഞത്.ഷാൻ റഹ്മാനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.ബോക്സ് ഓഫീസ് പരാജയമാണ് ഈ ചിത്രം.

സച്ചിൻ
സംവിധാനംസന്തോഷ് നായർ
നിർമ്മാണംജൂഡ് ഏയ്ഞ്ചൽ സുധീർ
ജൂബി നൈനാൻ
രചനഎസ്സ്. എൽ. പുരം ജയസൂര്യ
അഭിനേതാക്കൾധ്യാൻ ശ്രീനിവാസൻ
അന്ന രാജൻ
അജു വർഗ്ഗീസ്
രമേഷ് പിഷാരടി
സംഗീതംഷാൻ റഹ്മാൻ(സംഗീതം)
ഗോപി സുന്ദർ (പശ്ചാത്തല സംഗീതം)
ഛായാഗ്രഹണംനീൽ ഡി കുഞ്ഞ
ചിത്രസംയോജനംരഞ്ചൻ എബ്രഹാം
സ്റ്റുഡിയോജെ ജെ പ്രൊഡക്ഷൻസ്
വിതരണംഇ ഫോർ എൻറ്റെർടൈമെൻറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാപാത്രങ്ങൾ തിരുത്തുക

കുട്ടിക്കാലം

കഥാസാരം തിരുത്തുക

ക്രിക്കറ്റിനോട് താൽപര്യം പ്രകടിപ്പിച്ച സച്ചിന്(ധ്യാൻ ശ്രീനിവാസൻ) ക്രിക്കറ്റ് താരം സച്ചിനോട് അചഞ്ചലമായ ഭക്തിയുണ്ടായിരുന്നു.ഇതിനിടയിൽ, അഞ്ജലി(അന്ന രാജൻ) എന്ന ഗ്രാമ സുന്ദരിയുമായി സച്ചിൻ ഇഷ്ട്ടത്തിലാകുന്നു .അവൾക്ക് അവനെക്കാൾ നാല് വയസ്സ് കൂടുതലാണ്.ഇത് യഥാർത്ഥ ജീവിതത്തിലെ സച്ചിന്റെ ഭാര്യ അഞ്ജലിയെക്കുറിച്ചുള്ള ഒരു പരാമർശമാണ്.പ്രണയം വിവാഹത്തിലേക്ക് നീങ്ങുന്നുവെങ്കിലും, അതേ നിർഭാഗ്യകരമായ ദിവസം തന്നെ അത് റദ്ദാക്കപ്പെടുന്നു.

സംഗീതം തിരുത്തുക

ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ഷാൻ റഹ്മാനാണ്.

1.കാറ്റിൽ ,പൂംകാറ്റിൽ-വിനീത് ശ്രീനിവാസൻ

"https://ml.wikipedia.org/w/index.php?title=സച്ചിൻ&oldid=3314270" എന്ന താളിൽനിന്ന് ശേഖരിച്ചത്