ദി കിംഗ് ആന്റ് ദി കമ്മീഷണർ

മലയാള ചലച്ചിത്രം

ഷാജി കൈലാസിന്റെ സംവിധാനത്തിൽ 1994 - ൽ സുരേഷ് ഗോപി നായകനായി പുറത്തിറങ്ങിയ കമ്മീഷണർ, 1995 - ൽ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ദി കിംഗ്, എന്നീ ചലച്ചിത്രങ്ങളിലെ നായക കഥാപാത്രങ്ങളെ മുൻനിർത്തി ഷാജി കൈലാസ് തന്നെ സംവിധാനം ചെയ്ത് 2012 മാർച്ച് 23-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദി കിംഗ് ആന്റ് ദി കമ്മീഷണർ. സുരേഷ് ഗോപി, മമ്മൂട്ടി എന്നിവരാണ് പ്രധാന ക ഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംവൃത സുനിൽ, ജനാർദ്ദനൻ, ജഗതി ശ്രീകുമാർ, വിജയരാഘവൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ രണ്ടു ചിത്രങ്ങൾക്കും തിരക്കഥ രചിച്ച രഞ്ജി പണിക്കരാണ് പുതിയ സംരംഭത്തിന്റേയും കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കുന്നത്[2]. ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രം പ്ലേഹൗസാണ് വിതരണത്തിനെത്തിക്കുന്നത്. ഡൽഹിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും ചില രംഗങ്ങൾ ചിത്രീകരിക്കുന്നു.

ദി കിംഗ് ആന്റ് ദി കമ്മീഷണർ
The King & the Commissioner
Where Justice Meets
സംവിധാനംഷാജി കൈലാസ്
നിർമ്മാണംആന്റോ ജോസഫ്
മമ്മൂട്ടി
രചനരഞ്ജി പണിക്കർ
അഭിനേതാക്കൾസുരേഷ് ഗോപി
മമ്മൂട്ടി
റീമ സെൻ
സംഗീതംരാജാമണി
ഛായാഗ്രഹണംഷാജി കുമാർ

ഭരണി കെ ധരൻ

ശരവണൻ
ചിത്രസംയോജനംസംജത്ത്
സ്റ്റുഡിയോഎമ്പറർ സിനിമ
വിതരണംപ്ലേഹൗസ് റിലീസ്
റിലീസിങ് തീയതി2012 മാർച്ച് 23[1]
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ് 7.5 കോടി (US$1.5 million)
സമയദൈർഘ്യം190 മിനിറ്റ്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക