ബാബ കല്യാണി (ചലച്ചിത്രം)
ഷാജി കൈലാസ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച ഒരു മലയാള ചലച്ചിത്രമാണ് ബാബ കല്യാണി. തീവ്രവാദം വിഷയമായ ഈ ചിത്രത്തിൽ മോഹൻലാൽ ഒരു പോലീസ് ഐ.പി.എസ്. ഓഫീസറെ അവതരിപ്പിച്ചിരിക്കുന്നു. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂർ.
ബാബ കല്യാണി | |
---|---|
സംവിധാനം | ഷാജി കൈലാസ് |
നിർമ്മാണം | ആന്റണി പെരുമ്പാവൂർ |
രചന | എസ്. എൻ. സ്വാമി |
അഭിനേതാക്കൾ | മോഹൻ ലാൽ മുരളി ബിജു മേനോൻ ജഗതി ശ്രീകുമാർ സായി കുമാർ ഇന്ദ്രജിത്ത് വേണു നാഗവള്ളി മംമ്ത മോഹൻദാസ് കവിയൂർ പൊന്നമ്മ |
സംഗീതം | അലക്സ് പോൾ |
ഗാനരചന | വയലാർ ശരത്‌ചന്ദ്ര വർമ്മ |
ഛായാഗ്രഹണം | ഷാജി കുമാർ |
ചിത്രസംയോജനം | ഡോൺ മാക്സ് |
വിതരണം | ആശീർവാദ് സിനിമാസ് |
റിലീസിങ് തീയതി | 2006 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
രചന
തിരുത്തുകകഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എസ്. എൻ. സ്വാമി ആണ്.
അഭിനയിച്ചവർ
തിരുത്തുകപ്രധാന കഥാപാത്രങ്ങളായി മോഹൻലാൽ, മുരളി, ബിജു മേനോൻ, ജഗതി ശ്രീകുമാർ, സായി കുമാർ, ഇന്ദ്രജിത്ത്, വേണു നാഗവള്ളി, മംമ്ത മോഹൻദാസ്, കവിയൂർ പൊന്നമ്മ എന്നിവർ അഭിനയിച്ചിരിക്കുന്നു.
സംഗീതം
തിരുത്തുകഇതിലെ ഗാനങ്ങൾ വയലാർ ശരത്‌ചന്ദ്ര വർമ്മ എഴുതി. ഗാനങ്ങളുടെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അലക്സ് പോൾ. പശ്ചാത്തല സംഗീതം രാജാമണി.
ഗാനങൾ
തിരുത്തുക- കൈ നിറയേ വെണ്ണതരാം: ജി. വേണുഗോപാൽ
- നീലമിഴിപീലികളേ : വിധു പ്രതാപ്, ജ്യോത്സ്ന
- കൈ നിറയേ : സുജാത മോഹൻ
- ആമുഖം : മോഹൻ ലാൽ
മറ്റ് അണിയറ പ്രവർത്തകർ
തിരുത്തുകഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ഷാജി കുമാർ. ചിത്ര സംയോജനം ഡോൺ മാക്സ്. സംഘട്ടനം അന്നൽഅരശ്. ആശീർവാദ് സിനിമാസ് വിതരണം ചെയ്തിരിക്കുന്നു.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക