ജയസൂര്യ നായകനായി 2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ജനപ്രിയൻ. ബോബൻ സാമുവലിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ഈ ചലച്ചിത്രം. ഭാമയാണ് ചിത്രത്തിലെ നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാമൻ ജോൺ, റീനാ എം. ജോൺ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സ്‌പോട്ട് ലൈറ്റ് വിഷന്റെ ബാനറിലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രദീപ് നായരാണ്. തിരക്കഥ രചിച്ചിരിക്കുന്നത് കൃഷ്ണ പൂജപ്പുര.

ജനപ്രിയൻ
സംവിധാനംബോബൻ സാമുവൽ
നിർമ്മാണംമാമൻ ജോൺ
റീനാ എം. ജോൺ
രചനകൃഷ്ണ പൂജപ്പുര
തിരക്കഥകൃഷ്ണ പൂജപ്പുര
അഭിനേതാക്കൾ
സംഗീതംആർ. ഗൗതം
ഛായാഗ്രഹണംപ്രദീപ് നായർ
ചിത്രസംയോജനംവി.ടി. ശ്രീജിത്ത്
സ്റ്റുഡിയോസ്പോട്ട് ലൈറ്റ് വിഷൻസ്
വിതരണംകലാസംഘം റിലീസ്
റിലീസിങ് തീയതി2011 മേയേ 20
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം120 മിനിറ്റ്

കഥാതന്തു തിരുത്തുക

ഒരു ഗ്രാമത്തിൽ നിന്നും നഗരത്തിലെ താലൂക്ക് ഓഫീസിൽ താത്കാലിക ഒഴിവിൽ ജോലിയിൽ പ്രവേശിച്ച് എല്ലാവരുടെയും പ്രിയങ്കരനായി മാറുന്ന പ്രിയദർശന്റെ ജീവിതമാണ് ചിത്രത്തിന്റെ കഥാതന്തു.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജനപ്രിയൻ&oldid=3971819" എന്ന താളിൽനിന്ന് ശേഖരിച്ചത്