രഞ്ജി പണിക്കർ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

മലയാളചലച്ചിത്രരംഗത്തെ പ്രശസ്തനായ തിരക്കഥാകൃത്തും കൂടാതെ കഥാകൃത്തും, നിർമ്മാതാവും, സംവിധായകനും, അഭിനേതാവും, സംഭാഷണ രചയിതാവും പത്രപ്രവർത്തകനും കവിയുമാണ് രൺജിപണിക്കർ. കൂടൂതൽ അറിയപ്പെടുന്നത് തിരക്കഥാകൃത്തായാണ്. കവിതാഗ്രന്ഥം : മതിവരാതെ. മലയാളചലച്ചിത്രങ്ങളിൽ സ്ഫോടനാത്മകരമായ സംഭാഷണ രീതി ഇദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ആലപ്പുഴയിലെ നെടുമുടിയാണ് സ്വദേശം.

രൺജി പണിക്കർ
മറ്റ് പേരുകൾരൺജി
തൊഴിൽ
  • സംവിധാനം
  • കഥാകൃത്ത്
  • തിരക്കഥ
  • നിർമ്മാണം
  • അഭിനയം
സജീവ കാലം1990 –present

ചിത്രങ്ങൾതിരുത്തുക

വർഷം ചിത്രം സംവിധായകൻ അഭിനേതാക്കൾ സംവിധാനം രചന
2012 ദി കിംഗ് ആന്റ് ദി കമ്മിഷ്ണർ ഷാജി കൈലാസ് മമ്മൂട്ടി, സുരേഷ് ഗോപി, ജനാർദ്ദനൻ, സായ്കുമാർ, Jayan Cherthala അല്ല അതെ
2008 രൗദ്രം സ്വയം മമ്മൂട്ടി, സായ്കുമാർ, രാജൻ പി. ദേവ്, വിജയരാഘവൻ അതെ അതെ
2005 ഭരത്ചന്ദ്രൻ ഐ.പി.എസ്. സ്വയം സുരേഷ് ഗോപി, ലാലു അലക്സ്, സായ്കുമാർ, ശ്രേയ റെഡ്ഡി, മധു വാര്യർ അതെ അതെ
2001 ദുബായ് ജോഷി മമ്മൂട്ടി, നെടുമുടി വേണു, എൻ. എഫ്. വർഗീസ്, ജനാർദ്ദനൻ അല്ല അതെ
2001 പ്രജ ജോഷി മോഹൻലാൽ, ഐശ്വര്യ, കൊച്ചിൻ ഹനീഫ, ബാബു നമ്പൂതിരി, എൻ. എഫ്. വർഗീസ് അല്ല അതെ
1999 പത്രം ജോഷി സുരേഷ് ഗോപി, മഞ്ജു വാര്യർ, മുരളി, എൻ. എഫ്. വർഗീസ് അല്ല അതെ
1997 ലേലം ജോഷി സുരേഷ് ഗോപി, എം.ജി. സോമൻ, നന്ദിനി അല്ല അതെ
1995 ദി കിംഗ് ഷാജി കൈലാസ് മമ്മൂട്ടി, മുരളി, വാണി വിശ്വനാഥ് അല്ല അതെ
1994 കമ്മീഷണർ ഷാജി കൈലാസ് സുരേഷ് ഗോപി, ശോഭന, വിജയരാഘവൻ, രതീഷ് അല്ല അതെ


1993 മാഫിയ ഷാജി കൈലാസ് സുരേഷ് ഗോപി, ഗീത, എം.ജി. സോമൻ, ബാബു ആന്റണി അല്ല അതെ
1993 ഏകലവ്യൻ ഷാജി കൈലാസ് സുരേഷ് ഗോപി, നരേന്ദ്രപ്രസാദ്, ഗീത, വിജയരാഘവൻ, സിദ്ദിഖ് അല്ല അതെ
1993 സ്ഥലത്തെ പ്രധാന പയ്യൻസ് ഷാജി കൈലാസ് ജഗദീഷ്, നരേന്ദ്രപ്രസാദ്, സിദ്ദിഖ്, ജനാർദ്ദനൻ അല്ല അതെ
1992 തലസ്ഥാനം (ചലച്ചിത്രം) ഷാജി കൈലാസ് സുരേഷ് ഗോപി, നരേന്ദ്രപ്രസാദ്, ഗീത, വിജയകുമാർ, ഇടവേള ബാബു അല്ല അതെ
1991 ആകാശക്കോട്ടയിലെ സുൽത്താൻ ജയരാജ് ശ്രീനിവാസൻ, ശരണ്യ, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, കെപിഎസി ലളിത അല്ല അതെ
1990 ഡോ. പശുപതി ഷാജി കൈലാസ് ഇന്നസെന്റ്, പാർവതി, ജഗതി, കുതിരവട്ടം പപ്പു, ജഗദീഷ്, നെടുമുടി വേണു അല്ല അതെ

അഭിനയിച്ച സിനിമകൾതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=രഞ്ജി_പണിക്കർ&oldid=3731892" എന്ന താളിൽനിന്ന് ശേഖരിച്ചത്