മാഫിയ
ഒരു സിസിലിയൻ രഹസ്യ കുറ്റവാളി സംഘടനയാണ് മാഫിയ. കോസ നോസ്ട്ര എന്നും അറിയപ്പെടുന്നു. 19ആം നൂറ്റാണ്ടിൽ ഇറ്റലിയിലെ സിസിലിയിലാണ് ഇത് സ്ഥാപിക്കപ്പെട്ടതെന്ന് കരുതിവരുന്നു. 19ആം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തിൽ സിസിലിയിൽ നിന്നും തെക്കൻ ഇറ്റലിയിൽ നിന്നും ഉണ്ടായ കുടിയേറ്റത്തെ തുടർന്ന് യുണൈറ്റ്ഡ് സ്റ്റേറ്റ്സിന്റെ കിഴക്കൻ തീരങ്ങളിലേക്കും ഓസ്ട്രേലിയയിലേക്കും ഈ സംഘടന വ്യാപിക്കുകണ്ടായി.[1] തെക്കേ അമേരിക്കയിൽ എല്ലാ ഇറ്റാലിയൻ ക്രിമിനൽ സംഘടനകളേയും സൂചിപ്പിക്കാൻ മാഫിയ എന്ന വാക്ക് ഉപയോഗിക്കുന്നു.
സിസിലിയൻ കോസ നോസ്ട്ര നൂറുഅകണക്കിന് മാഫിയ സംഘങ്ങളുടെ ഒരു കൂട്ടായ്മയാണ്. മിക്ക സിസിലിയകാരും മാഫിയ അംഗങ്ങളെ കുറ്റവാളികളായല്ല മറിച്ച് തങ്ങളുടെ സംരക്ഷകരായാണ് കാണുന്നത്. അവരുടെ അഭിപ്രായത്തിൽ സർക്കാർ ദരിദ്രർക്കും ബലഹീനർക്കും സംരഷണം നൽകുന്നില്ല.
അവലംബം
തിരുത്തുക- ↑ Omerta in the Antipodes[പ്രവർത്തിക്കാത്ത കണ്ണി], Time, January 31, 1964