മാർക്സിസം

തത്ത്വശാസ്ത്രവും സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ സിദ്ധാന്തങ്ങളുമാണ് മാർക്സിസം
(മാർക്സിസ്റ്റ്‌ പദാവലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാൾ മാക്സിന്റെയും ഏംഗൽസിന്റെയും രചനകളിൽ നിന്നും ഉരുത്തിരിഞ്ഞ തത്ത്വശാസ്ത്രവും അതിനനുഗുണമായ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ സിദ്ധാന്തങ്ങളുമാണ് മാർക്സിസം എന്നറിയപ്പെടുന്നത്. മാർക്സിന്റെയും ഏംഗൽസിന്റെയും സംഭാവനകൾക്കുപുറമേ, ഒന്നാം തൊഴിലാളി ഇന്റർനാഷണൽ, ,കമ്യൂണിസ്റ് ലീഗ്, വിവിധ കമ്യൂണിസ്റ്റ് പാർട്ടികൾ, മറ്റ് മാർക്സിയൻ ചിന്തകൻമാർ ഒക്കെ ഈ ചിന്താശാഖയെ വികസിപ്പിച്ചിട്ടുണ്ട്. സോഷ്യലിസം എന്ന സാമൂഹ്യാവസ്ഥ കൈവരിക്കാനുള്ള പ്രവർത്തന പദ്ധതിയാണിത്. മുതലാളിത്ത വ്യവസ്ഥയിൽ പീഡനങ്ങളനുഭവിക്കുന്നത് തൊഴിലാളി വർഗ്ഗമാണെന്നതിനാൽ ഈ വിപ്ലവ പദ്ധതിക്ക് നേതൃത്വം നൽകുന്നത് അവരാണ്. ഈ കാഴ്ചപ്പാടിലാണ് മാർക്സിസം നിർവ്വചിക്കപ്പെട്ടതും.

മാർക്സിസം
സാമൂഹിക-മാനവ ശാസ്ത്രങ്ങൾ
തൊഴിലാളി
ബൂർഷ്വാസി
വർഗ്ഗബോധം
വർഗ്ഗസമരം
പ്രാകൃത കമ്മ്യൂണിസം
അടിമത്തം
നാടുവാഴിത്തം
മുതലാളിത്തം
സോഷ്യലിസം
കമ്യൂണിസം
ധനതത്വശാസ്ത്രം
മാർക്സിയൻ ധനതത്വശാസ്ത്രം
വിഭവങ്ങൾ
ചൂഷണം
അദ്ധ്വാനം
മൂല്യ നിയമം
ഉല്പാദനോപാധികൾ
ഉല്പാദന രീതികൾ
അധ്വാനശക്തി
മിച്ച അദ്ധ്വാനം
മിച്ചമൂല്യം
വേതന ജോലി
ചരിത്രം
മുതലാളിത്ത ഉല്പാദനസമ്പ്രദായം
വർഗ്ഗ പ്രയത്നം
തൊഴിലാളിവർഗ സർവാധിപത്യം
Primitive accumulation of capital
തൊഴിലാളിവർഗ്ഗ വിപ്ലവം
തൊഴിലാളിവർഗ്ഗ സാർവ്വദേശീയത
ലോക വിപ്ലവം
Philosophy
മാർക്സിയൻ തത്ത്വശാസ്ത്രം
ചരിത്രപരമായ ഭൗതികവാദം
വൈരുദ്ധ്യാത്മക ഭൗതികവാദം
Analytical Marxism
അരജാകവാദവും മാർക്സിസവും
Marxist autonomism
Marxist feminism
മാർക്സിസ്റ്റ് മാനവികതാവാദം
Structural Marxism
പാശ്ചാത്യ മാർക്സിസം
പ്രധാന മാർക്സിസ്റ്റുകൾ
കാറൽ മാർക്സ്
ഫ്രെഡറിക് ഏംഗൽസ്
കാൾ കോട്സ്കി
ജോർജി പ്ലെഖാനോവ്
ലെനിൻ
ലിയോൺ ട്രോട്സ്കി
റോസ ലക്സംബർഗ്
മാവോ സെ-തൂങ്
ജോർജ് ലൂക്കാക്സ്
അന്റോണിയോ ഗ്രാംഷി
ഫിദൽ കാസ്ട്രോ
ചെ ഗുവേര
Karl Korsch
Frankfurt School
ലൂയി അൽത്തൂസർ
വിമർശനങ്ങൾ
മാർക്സിസത്തെക്കുറിച്ചുള്ള വിമർശനങ്ങൾ
Full list
കവാടം:കമ്മ്യൂണിസം
കാൾ മാർക്സ്


മൂന്ന് ഘടകങ്ങളാണ് മാർക്സിസത്തെ നിർവ്വചിക്കുന്നത് എന്ന് പറയാം

  1. വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദം എന്ന മാർക്സിയൻ ലോകവീക്ഷണം
  2. മുതലാളിത്ത വിമർശനമെന്ന മാർക്സിയൻ സാമ്പത്തിയ വീക്ഷണം
  3. സ്ഥിതി സമത്വ സ്ഥാപനത്തിനായുള്ള തൊഴിലാളി വർഗ്ഗ വിപ്ലവം

വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന സിദ്ധാന്തമാണ് മാർക്സിയൻ കാഴ്ചപ്പാടിന്റെ അടിത്തറ. ഈ കാഴ്ചപ്പാടിനനുസരിച്ച് ചരിത്രത്തെ അപഗ്രഥിക്കുന്നതും വിവക്ഷിക്കുന്നതുമാണ് മാർക്സിയൻ ചരിത്ര വീക്ഷണം. ഈ കാഴ്ചപ്പാടിനനുസരിച്ച് സാമ്പത്തിക രംഗത്തെ അപഗ്രഥിക്കുന്നതും വിവക്ഷിക്കുന്നതുമാണ് മാർക്സിയൻ സാമ്പത്തിക വീക്ഷണം. സാമ്പത്തികവും ചരിത്രപരവുമായ വീക്ഷണങ്ങളാണ് ഒരു സമൂഹത്തിൽ ഏറ്റവും പ്രധാനം എന്നതിനാലാണ് ഈ രണ്ട് വീക്ഷണങ്ങൾക്ക് മാർക്സിസ്റ്റുകൾ പ്രാധാന്യം നൽകുന്നത്. മറ്റുമേഖലകളിലേക്കും ഈ അപഗ്രഥനം വ്യാപിക്കാവുന്നതാണ്. കേരളത്തിൽ, സാഹിത്യമേഖലയെ മാർക്സിയൻ കാഴ്ചപ്പാടിനനുസരിച്ച് ഇ.എം.എസ്‌ അപഗ്രഥിച്ചത് ഇതിന് ഉദാഹരണമാണ്. സ്വകാര്യ സ്വത്തിന്റെ നിർമ്മാർജ്ജനത്തിലൂടെ സമൂഹത്തിൽ നിലനിൽക്കുന്ന വർഗ്ഗ വിഭജനത്തിലധിഷ്ഠിതമായ ചൂഷണം അവസാനിപ്പിക്കാനാകുമെന്നും ആ പ്രക്രിയയ്ക്ക് നേതൃത്വം നൽകേണ്ട ചരിത്രപരമായ കടമ തൊഴിലാളി വർഗ്ഗത്തിനുണ്ടെന്നുംമാർക്സും എംഗത്സും പ്രസ്താവിച്ചു.

മാർക്സിയൻ തത്ത്വശാസ്ത്രം (Marxian Philosophy)

തിരുത്തുക
 
ഫ്രെഡറിക് ഏംഗൽസ്

വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന സിദ്ധാന്തമാണ് മാർക്സിയൻ കാഴ്ചപ്പാടിന്റെ അടിത്തറ. വൈരുദ്ധ്യാത്മക ഭൗതികവാദം എന്നത് തന്നെ രണ്ട് സിദ്ധാന്തങ്ങളുടെ സങ്കലനമാണ്, വൈരുദ്ധ്യാത്മക വാദമെന്ന ലോജിക്കൽ ചിന്തയുടെയും ഭൗതികവാദമെന്ന തത്ത്വചിന്തയുടേയും. പ്രകൃതിയിലും സമൂഹത്തിലും പ്രതിഭാസങ്ങൾ പരസ്പര സംഘട്ടനത്തിലൂടെ, വൈരുദ്ധ്യത്തിലൂടെയാണ് നിലനിൽക്കുന്നതും വളരുന്നതും. പ്രപഞ്ചത്തിൽ പ്രാഥമികമായത് പദാർത്ഥം ആണെന്നും ആശയം പിന്നീടുണ്ടായതാണെന്നും പ്രപഞ്ചം ഏതെങ്കിലും ആശയത്തിന്റെ സൃഷ്ടിയല്ലെന്നും ഈ സിദ്ധാന്തം പറയുന്നു.

മാർക്സിയൻ ചരിത്ര വീക്ഷണം

തിരുത്തുക

ചരിത്രത്തെ വൈരുദ്ധ്യാത്മകമായ ഭൌതികവാദത്തിന്റെ രീതിശാസ്ത്രം ഉപയോഗിച്ച് വിലയിരുത്തുന്നതാണ് മാർക്സിയൻ ചരിത്ര വീക്ഷണം. വൈരുദ്ധ്യാത്മക ഭൌതികവാദത്തിന്റെ അടിസ്ഥാനത്തിലാണ് പ്രകൃതിയും മനുഷ്യനും തമ്മിലും മനുഷ്യവ്യക്തികളും സമൂഹവും തമ്മിലുമുള്ള ബന്ധങ്ങൾ മാർക്സ് പരിശോധിക്കുന്നത്. [1] മാർക്സിസത്തിന്റെ കാഴ്ചപ്പാടനുസരിച്ച് പ്രാകൃത കമ്മ്യൂണിസത്തിനു ശേഷമുള്ള മനുഷ്യ ചരിത്രം, പരസ്പരം വൈരുദ്ധ്യത്തിലുള്ള വർഗ്ഗങ്ങളായി വിഭജിതമായതാകുന്നു. മനുഷ്യസമൂഹം ഇതുവരെ പിന്നിട്ട കാലഘട്ടവും ഇനി പിന്നിടാനുള്ള കാലഘട്ടവും ചേർത്ത് പ്രധാനമായും അഞ്ചു ഘട്ടങ്ങളുള്ളതായി മാർക്സിസം കണക്കാക്കുന്നു.

  1. പ്രാകൃത കമ്യൂണിസം (Primitive Communism)
  2. അടിമത്തം (Slavery)
  3. നാടുവാഴിത്തം (ഫ്യൂഡലിസം) (Feudalism)
  4. മുതലാളിത്തം (സ്വതന്ത്ര കമ്പോള വ്യവസ്ഥ)(Capitalism)
  5. സോഷ്യലിസം (Socialism)
  6. കമ്യൂണിസം (Communism)

എന്നിവയാണവ. പ്രാകൃത കമ്യൂണിസം എന്നത് മനുഷ്യ സമൂഹത്തിന്റെ ആരംഭഘട്ടമാണ്. മനുഷ്യൻ ഇക്കാലത്ത് ഭക്ഷണം ശേഖരിച്ച് കഴിച്ചിരുന്ന, പെറുക്കിത്തീനികളായ കൂട്ടങ്ങളായിരുന്നു. അന്നന്നത്തെ ഭക്ഷണം അന്നന്ന് കണ്ടെത്തിയിരുന്ന, ഇക്കാലത്ത് മനുഷ്യർക്കിടയിൽ ഒരുതരം സമത്വം നിലനിന്നിരുന്നു. സ്വകാര്യ സ്വത്തിന്റെ അസാന്നിദ്ധ്യമായിരുന്നു ഈ സമൂഹത്തിന്റെ പ്രത്യേകത. കേരളത്തിലെ മാവേലീ സങ്കല്പത്തെ പ്രാകൃതകമ്യൂണിസമായി പ്രാകൃത കമ്മ്യൂണിസ്റ്റ് സമൂഹത്തിന് ഉദാഹരണമായി ചിലർ ചിത്രീകരിക്കാറുണ്ട്. U

കൃഷിയുടെയും കൂട്ടായ വാസത്തിന്റെയും ആരംഭത്തോടെ മനുഷ്യലിൽu അസമത്വം വളരാൻ തുടങ്ങി. ഇതിന്റെ പാരതമ്യത്തിൽ കൃഷിയോഗ്യമായ ഭൂമി ചിലരുടെമാത്രം ഉടമസ്ഥതയിൽ ആവുകയും, മറ്റുള്ളവർ അവരുടെ അടിമകളായിത്തീരുകയും ചെയ്തു. അങ്ങനെ മനുഷ്യർക്കിടയിൽ ശത്രുതാത്മകമായ വർഗ്ഗ വിഭജനം ഉണ്ടായി. സ്വകാര്യ സ്വത്തിന്റെ ആവിർഭാവവും വളർച്ചയും ഉണ്ടായ ഈ കാലഘട്ടത്തെയാണ് അടിമത്തം എന്ന് വിളിക്കുന്നത്.

ഈ ഘട്ടത്തിലെ മേധാവി വർഗ്ഗം അടിമ ഉടമകളും കീഴാള വർഗ്ഗം അടിമകളും ആയിരുന്നു. അടിമത്തത്തിന്റെ പാരതമ്യത്തിൽ ഇതിനോടുള്ള എതിർപ്പുകൂടുകയും അത് അടിമത്ത വ്യവസ്ഥിതിയുടെ തന്നെ അവസാനത്തിന് കാരണമാവുകയും ചെയ്തു. അടിമത്തം എന്ന നില അവസാനിക്കുകയും പകരം ഭൂവുടമ-അടിയാൻ ബന്ധം നിലവിൽ വരികയും ചെയ്തു. ഇവിടെ കീഴാള വർഗ്ഗത്തിലെ അടിയാൻ അഥവാ കുടിയാൻ പൂർണ്ണമായും മധാവി വർഗ്ഗത്തിലെ ഭൂ പ്രഭുവിന്റെ, ജന്മിയുടെ അടിമയല്ല, മറിച്ച് ചെറിയ അളവിൽ സ്വതന്ത്രനാണ്. എങ്കിലും സാമ്പത്തികമായും സാമൂഹ്യമായും അവൻ പൂർണ്ണമായും ഉടമയുടെ ആശ്രിതനാണ്. ഈ വ്യവസ്ഥിതിയാണ് നാടുവാഴിത്തം അഥവാ ഫ്യൂഡലിസം.

നാടുവാഴിത്തത്തിനെതിരായുള്ള എതിർപ്പ് അതിലെ വൈരുദ്ധ്യം മൂർച്ഛിച്ച്, മുതലാളിത്തം ആവിർഭവിക്കുന്നു. മറ്റുള്ള സാമൂഹ്യ ഘട്ടങ്ങളിൽ നിന്നും വ്യത്യസ്തമായി മുതലാളിത്തത്തിൽ, കീഴാള വർഗ്ഗമായ തൊഴിലാളികൾ വ്യക്തിപരമായി സ്വതന്ത്രരാണെങ്കിലും ഉത്പാദനോപാധികളുടെ നിയന്ത്രണം അധീശ വർഗ്ഗമായ മുതലാളിമാരുടെ കൈകളിലാകയാൽ ചൂഷണം തുടരുന്നു. കൂലിക്കുവേണ്ടി സ്വന്തം അദ്ധ്വാനം വിൽക്കുന്ന തൊഴിലാളി കേവലം കൂലി അടിമയായി മാറുന്നു. മുതലാളിത്ത സമ്പദ് വ്യവസ്ഥയിൽ തൊഴിലാളികളുടെ അദ്ധ്വാന ഫലമായുണ്ടാകുന്ന മിച്ച മൂല്യം മുതലാളിമാർ കവർന്നെടുക്കുകയും എല്ലാ സാമൂഹ്യ – സാംസ്കാരിക ബന്ധങ്ങളും പണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം തീരുമാനിക്കപ്പെടുകയും ചെയ്യുന്നു. തൊഴിലാളി അവന്റെ അദ്ധ്വാനഫലമായുണ്ടാകുന്ന ഉത്പന്നത്തിൽ നിന്നും അന്യവൽക്കരിക്കപ്പെടുന്നു. സർവ്വസ്വതന്ത്രമായ വിപണിയാണ് പൂർണ്ണ മുതലാളിത്ത ലോകത്തിന്റെ പ്രത്യേകത. ഭരണകൂടങ്ങൾപോലും വിപണിയെ നിയന്ത്രിക്കുന്നതിൽ നിന്നും മാറുകയും വിപണിയുടെ നിയന്ത്രണക്കാർ സർവ്വശക്തരാവുകയും ചെയ്യും. മുതലാളിത്തത്തിന്റെ ആത്യന്തിക ലക്ഷ്യം പരാമാവധി ലാഭമുണ്ടാക്കുക എന്നതുമാത്രമാകുന്നു. ഇത് കുത്തകവത്കരണത്തിലും, ദരിദ്രർ കൂടുതൽ ദരിദ്രരാവുന്നതിലും ആണ് എത്തുക. ദേശ രാഷ്ടങ്ങളുടെ അതിർത്തികൾ ഭേദിച്ച് വ്യാപിക്കുന്ന പണമൂലധനം മുതലാളിത്തത്തിന്റെ ഉയർന്ന രൂപമായ സാമ്രാജ്യത്വമായി വളർന്നിരിക്കുന്നവെന്ന് മാർക്സിസ്റ്റുകൾ നിരീക്ഷിക്കുന്നു. ഇതിനോടുള്ള തൊഴിലാളി വർഗ്ഗത്തിന്റെ ശക്തമായ എതിർപ്പ് അഥവാ വൈരുദ്ധ്യം മൂർച്ഛിക്കുകയും ആത്യന്തികമായി മുതലാളിത്തത്തിന്റെ തകർച്ചയിലേക്ക്, സോഷ്യലിസത്തിലേക്ക് അത് നയിക്കുമെന്നും മാർക്സിസം പ്രവചിക്കുന്നു.

തൊഴിലാളി വർഗ്ഗ വിപ്ലവം

തിരുത്തുക

മുതലാളിത്തത്തിന്റെ തകർച്ചയെ തുടർന്ന് തൊഴിലാളി വർഗ്ഗത്തിന്റെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് സമൂഹം സൃഷ്ടിക്കപ്പെടുമെന്നും ഇവർ കരുതുന്നു. ഈ ഘട്ടത്തിൽ ഉല്പാദനോപകരണങ്ങൾ പൊതു ഉടമസ്ഥതയിലാകുന്നു. ഉത്പാദനോപാധികളുടെ ഉടമസ്ഥതയില്ലാത്ത തൊഴിലാളികൾക്കാണ് ഈ സാമൂഹ്യമാറ്റത്തിന്റെ ചുക്കാൻ പിടിക്കാൻ കഴിയുക. മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്കുള്ള ഈ മാറ്റം അനിവാര്യമാണെങ്കിലും സർവ്വശക്തമായ മുതലാളിത്തം അതിനെ ചെറുക്കാൻ സകലവിധ നീക്കങ്ങളും നടത്തുമെന്നും അതിനാൽ സായുധ വിപ്ലവം പോലുള്ള മാർഗ്ഗങ്ങളും തൊഴിലാളികൾക്ക് ഇതിനായി അവലംബിക്കേണ്ടി വരുമെന്നും മാർക്സിസ്റ്റുകൾ കരുതുന്നു. വി. ഐ ലെനിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ 1917 -ൽ നടത്തിയ ഒക്ടോബർ വിപ്ലവത്തിലൂടെ സാർ ചക്രവർത്തിമാരുടെ ഭരണം അവസാനിപ്പിച്ച് റഷ്യയിൽ ആദ്യ സോഷ്യലിസ്റ്റ് ഭരണകൂടം സ്ഥാപിച്ചു. തൊഴിലാളികളെ സംഘടിപ്പിച്ച്, ബോൾഷെവിക് പാർട്ടിയുടെ നേതൃത്വത്തിൽ വിപ്ലവം നടത്തിയ ലെനിനും അദ്ദേഹത്തിന്റെ സാമൂഹ്യ -രാഷ്ട്രീയ – താത്വിക സംഭാവനകളും മാർക്സിസത്തിന്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചു.

ഈ സോഷ്യലിസ്റ്റ് സമൂഹത്തിൽ നിന്നും ഭരണകൂടം കൊഴിഞ്ഞുപോകുന്ന, സ്വകാര്യ സ്വത്ത് എന്ന സങ്കൽപ്പം തന്നെ ഇല്ലാതാവുന്ന, വർഗ്ഗ വൈരുദ്ധ്യങ്ങളില്ലാതാവുന്ന ആധുനിക കമ്മ്യൂണിസ്റ്റ് സമൂഹം ഉദയംകൊള്ളുമെന്ന് മാർക്സിസം പ്രഖ്യാപിക്കുന്നു. ചരിത്ര ഗതിയെ വിശകലനം ചെയ്ത്, ലോകമാകമാനമായി നടക്കേണ്ടുന്ന കമ്മ്യൂണിസ്റ്റ് സമൂഹത്തിലേക്കുള്ള ഈ പരിവർത്തനം അനിവാര്യമാണെന്ന് പ്രവചിച്ചതാണ് മാർക്സിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന.

മാർക്സിസ്റ്റ്‌ പദാവലി

തിരുത്തുക

മുഖ്യധാരാഭാഷയിൽ ഇല്ലാത്ത പലപദപ്രയോഗങ്ങളും മാർക്സിസത്തിന്റെ പ്രയോക്താക്കൾ ഉപയോഗിക്കാറുണ്ട്.

ഭൗതികവാദം

തിരുത്തുക

ഭൗതികവസ്തുക്കൾ കൊണ്ടാണ് പ്രപഞ്ചം നിർമ്മിക്കപ്പെട്ടിരിക്കുന്നതെന്ന വാദമാണ് ഭൗതികവാദം. അതീന്ദ്രിയശക്തികളൊന്നും പ്രപഞ്ചത്തെ നിയന്ത്രിക്കുന്നില്ലെന്നും, ശാസ്ത്രീയമായി എന്തിനെയും നിർവചിക്കാൻ കഴിയുമെന്നുമാണ് ഭൗതികവാദം പറയുന്നത്. ജർമ്മൻ തത്ത്വചിന്തകനായിരുന്ന ഫോയർബഹ് ആണ് ഭൗതികപ്രപഞ്ചം എന്ന ചിന്താരീതി മുന്നോട്ട് വെച്ചത്. മാറ്റങ്ങൾ വരാൻ ഇടയുള്ള മാറ്റങ്ങളാണ് ഭൗതികവാദപ്രകാരം ഭൗതികപ്രപഞ്ചത്തിലുണ്ടാവുക. ഭൗതികവാദം പിന്തുടരുന്നവരെ ഭൗതികവാദികൾ എന്നു പറയുന്നു.

ആശയ വാദം

തിരുത്തുക

പ്രപഞ്ചൽ അനുഭവപ്പെടുന്നതെല്ലാം മന സൃഷ്ടിയാണെന്നും യഥാർത്ഥത്തിൽ അവ ഇല്ല എന്നുമുള്ള ചിന്താധാരയാണ് ആശയവാദം. സാധാരണ ഒരു ദൈവത്തിന്റെ ചിന്തയുടെ ഫലമാണ് പ്രപഞ്ചം എന്നാണ് ആശയവാദികൾ സിദ്ധാന്തിക്കുക. ആശയവാദത്തെ പിന്തുടരുന്നവരെ ആശയവാദികൾ എന്നു വിളിക്കുന്നു.

യാന്ത്രികഭൗതികവാദം

തിരുത്തുക

ഒരേ രീതിയിൽ ആവർത്തനസ്വഭാവത്തോടുകൂടിയ പ്രവർത്തനമാണ് പ്രപഞ്ചത്തിനുള്ളതെന്ന വാദമാണ് യാന്ത്രികഭൗതികവാദം. ചലനം യന്ത്രത്തിന്റെതുപോലെ ചാക്രികമായിരിക്കും. യന്ത്രങ്ങളുടെ ആവിർഭാവത്തോടുകൂടിയാണ് പ്രപഞ്ചത്തെ യന്ത്രമായി ഉപമിക്കാൻ തുടങ്ങിയത്. പ്രവർത്തികളും ഫലങ്ങളും കാലാന്തരത്തിൽ വ്യത്യാസപ്പെട്ടേക്കാമെങ്കിലും അവ മുന്നവസ്ഥയിലേക്ക് മടങ്ങിപ്പോകും എന്ന് യാന്ത്രികഭൗതികവാദം സിദ്ധാന്തിക്കുന്നു.

വൈരുദ്ധ്യാത്മക വാദം

തിരുത്തുക

ഒരു തത്ത്വത്തിനേയും അതിന്റെ എതിർതത്ത്വത്തിനെയും പഠിച്ച് സത്യം കണ്ടെത്താം എന്ന വാദമാണ് വൈരുദ്ധ്യാത്മക വാദം. ഹേഗൽ ആണ് വൈരുദ്ധ്യാത്മക വാദത്തിന്റെ പിതാവ്. വിരുദ്ധശക്തികൾ പരസ്പരം ഏറ്റുമുട്ടി പുതിയൊരു വ്യവസ്ഥ ഉടലെടുക്കുന്നതിനും വൈരുദ്ധ്യാത്മകത കാരണമാകുന്നു. പുതിയതിനെ നിഷേധിച്ചു ഇനിയും പുതിയത് ഉണ്ടാവുന്നു. അടിമവ്യവസ്ഥയെ നിഷേധിച്ചു ഫ്യൂഡൽ വ്യവസ്ഥയും ഫ്യൂഡൽ വ്യവസ്ഥയെ നിഷേധിച്ചു മുതലാളിത്തവും രൂപമെടുക്കുന്നു. മുതലാളിത്തത്തെനിഷേധിച്ചു സോഷ്യലിസം ജന്മമെടുക്കുന്നു. സമൂഹത്തിൽ ഒറ്റയ്ക്ക് നിൽക്കുവയായി ഒന്നുമില്ല.എല്ലാം പരസ്പരം ബന്ധപെട്ടിരികുന്നു.എല്ലാം പരസ്പരം സ്വാധീനിക്കുകയും സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു. ഭൗതികപരിതഃസ്ഥിതിയും ആശയങ്ങളും പരസ്പ്പരം ബന്ധപെട്ടിരിക്കുന്നു.

വൈരുദ്ധ്യാത്മക ഭൗതികവാദം

തിരുത്തുക

ഭൗതികവാദവും വൈരുദ്ധ്യാത്മക വാദവും ചേർത്തുള്ള മാർക്സിയൻ അടിസ്ഥാന സിദ്ധാന്തമാണ് വൈരുദ്ധ്യാത്മക ഭൗതികവാദം. ആശയങ്ങളല്ല, പദാർത്ഥങ്ങളാണ് പ്രപഞ്ചത്തിലാദ്യമുണ്ടായതെന്നും, വിവിധ പദാർത്ഥങ്ങളുടെ പ്രതിപ്രവർത്തനങ്ങളിലൂടെ പ്രപഞ്ചം നിലനിൽക്കുന്നതെന്നുമാണ് വൈരുദ്ധ്യാത്മക ഭൗതികവാദം സിദ്ധാന്തിക്കുന്നത്. പ്രപഞ്ചത്തിൽ വസ്തുക്കളെല്ലാം പരസ്പരബന്ധിതമാണ്, പരസ്പരബന്ധിതമായ പദാർത്ഥങ്ങൾ ചലനാത്മകമാണ്, ചലനം മാറ്റത്തിനു കാരണമാകുന്നു എന്നിവയാണ് വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ മൂന്ന് അടിസ്ഥാന തത്ത്വങ്ങൾ.

ചരിത്രപരമായ ഭൗതികവാദം

തിരുത്തുക

വൈരുദ്ധ്യാത്മക ഭൗതികവാദത്തിലൂന്നി ചരിത്രത്തിന്റെ പുനർവായനയാണ് ചരിത്രപരമായ ഭൗതികവാദം അഥവാ മാർക്സിയൻ ചരിത്രവീക്ഷണം. വിവിധ കാലഘട്ടങ്ങളിൽ നിന്ന് മനുഷ്യൻ പുതിയ കാലഘട്ടങ്ങളിലേക്ക് വികസിച്ചുവന്നത്, വിവിധ പ്രതിപ്രവർത്തനങ്ങൾ സംയോജിച്ചാണെന്നാണ് മാർക്സിയൻ ചരിത്രവീക്ഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

വർഗ്ഗസിദ്ധാന്തം

തിരുത്തുക

ഒരേ തൊഴിലും സാമ്പത്തികാവസ്ഥയും ഉള്ള ജനങ്ങൾ ഒരേ പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമെന്നുമാണ് വർഗ്ഗസിദ്ധാന്തത്തിൽ പറയുന്നത്. വിവിധ വർഗ്ഗങ്ങൾക്കിടയിൽ തങ്ങളുടെ അവസ്ഥ നിലനിർത്താനോ അല്ലെങ്കിൽ മെച്ചപ്പെടുത്താനോ ഉണ്ടാകുന്ന ആശയസംഘടനങ്ങളെയും പൊതുസംഘടനങ്ങളെയും കുറിക്കാൻ വർഗ്ഗവൈരുദ്ധ്യം അല്ലെങ്കിൽ വർഗ്ഗസമരം എന്ന പദം ഉപയോഗിക്കുന്നു. വർഗ്ഗസിദ്ധാന്തപ്രകാരം അടിസ്ഥാനപരമായി ചൂഷകർ എന്നും ചൂഷിതർ എന്നും രണ്ടുവർഗ്ഗങ്ങളാണുള്ളത്.

തൊഴിലാളി വർഗ്ഗം

തിരുത്തുക

ബൗദ്ധികമായതോ കായികമായതോ ആയ ശേഷി മാത്രം കൈമുതലായുള്ള ജനസമൂഹമാണ് തൊഴിലാളിവർഗ്ഗം. തങ്ങളുടെ പ്രവർത്തികളുടെ ഉത്പന്നങ്ങളിൽ തൊഴിലാളി വർഗ്ഗത്തിന് യാതൊരു അവകാശവും ഉണ്ടായിരിക്കില്ല. സമൂഹത്തിന്റെ നിലനിൽപ്പ് തൊഴിലാളി വർഗ്ഗത്തിന്റെ അദ്ധ്വാനശേഷിയിലാണെന്ന് മാർക്സിസം സിദ്ധാന്തിക്കുന്നു. അതുകൊണ്ട് തന്നെ തൊഴിലാളി വർഗ്ഗത്തിന് കൂടുതൽ പ്രാമാണ്യം നൽകേണ്ടതുണ്ടെന്ന് മാർക്സിസ്റ്റുകൾ വിശ്വസിക്കുന്നു.

മുതലാളി വർഗ്ഗം

തിരുത്തുക

തൊഴിലാളി വർഗ്ഗത്തിന്റെ അദ്ധ്വാനത്തിന്റെ ഉടമയും, അതിന്റെ ഫലം ആസ്വദിക്കുന്ന ആളുമാണ് മുതലാളി. തൊഴിലാളികൾക്ക് പ്രവർത്തിച്ചു തുടങ്ങുവാനുള്ള മൂലധനം പ്രധാനം ചെയ്യുക മാത്രമാണ് മുതലാളിയുടെ ധർമ്മം. ആദ്യം നൽകിയ മൂലധനത്തിന്റെ സ്വാധീനത്താൽ പിന്നീടെക്കാലവും മുതലാളി തൊഴിലാളികളുടെ പ്രവർത്തനഫലം സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു.

തൊഴിലാളി വർഗ്ഗത്തിനു പ്രവർത്തിച്ചു തുടങ്ങുന്നതിനായി മുതലാളി ഉപയോഗിക്കുന്ന മുതൽമുടക്കിനെ മൂലധനം എന്നു പറയുന്നു.

മിച്ചമൂല്യം

തിരുത്തുക

തൊഴിലാളി വർഗ്ഗം അവരുടെ ഉപജീവനത്തിനാവശ്യമുള്ളതിലധികം ചെയ്യേണ്ടി വരുന്ന പ്രവൃത്തിയെ മിച്ചമൂല്യം എന്നു വിളിക്കുന്നു. മിച്ചമൂല്യം മുതലാളിവർഗ്ഗത്തിന്റെ ലാഭമായി മാറുന്നു.

ബൂർഷ്വാസി

തിരുത്തുക

മൂലധനത്തിന്റെ ഉടമകളായിരിക്കുകയും ഉല്പാദനോപാധികൾ കയ്യടക്കിവെയ്ക്കുകയും ചെയ്യുന്ന ആളുകളെ ബൂർഷ്വാസി എന്നു വിളിക്കുന്നു. ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലേയ്ക്കും ഉപഭോഗ വസ്തുവിന്റെ ക്രയവിക്രയം പടർന്നു പന്തലിച്ച ഒരു സമൂഹത്തെ ബൂർഷ്വാ സമൂഹമെന്നു വിളിക്കുന്നു.


  • മാർക്സിസം ലെനിനിസം ഒരു പാഠപുസ്തകം, ഇം.എം.എസ് നമ്പൂതിരിപ്പാട്, 1990 ഒക്ടോബർ, സോഷ്യൽ സയന്റിസ്റ്റ് പ്രസ്സ്, തിരുവനന്തപുരം
  • മാർക്സിസം ലെനിനിസം ഒരു പാഠപുസ്തകം, ഇം.എം.എസ് നമ്പൂതിരിപ്പാട്, സോഷ്യൽ സയന്റിസ്റ്റ് പ്രസ്സ്, തിരുവനന്തപുരം