വൈരുദ്ധ്യാത്മക വാദം

യുക്തിവാദത്തിലെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ്‌

യുക്തിവാദത്തിലെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ്‌ വെരുദ്ധ്യാത്മക വാദം (ആംഗലേയം: Dialectic). വസ്തുതകളെ അപഗ്രഥിക്കാനും മനസ്സിലാക്കാനുമായി പ്രയോഗിക്കുന്ന രീതികളാണല്ലോ "യുക്തിവാദം" എന്ന് വിളിക്കപ്പെടുന്നത്. പരസ്പരമെതിർക്കുന്ന ആശയങ്ങളുടെ സമരത്തിലൂടെ ലോജിക്കൽ റീസണിംഗ് നടത്തുക എന്നതാണ് ഈ രീതി. [1]

പശ്ചാത്തലംതിരുത്തുക

ലോജിക്കൽ റീസണിംഗിന് ആദ്യമായി ഒരു വ്യവസ്ഥാപിതമായ മാർഗ്ഗം രൂപപ്പെടുത്തിയെടുത്തത് അരിസ്റ്റോട്ടിലാണ്. അദ്ദേഹം രൂപപ്പെടുത്തിയ രീതി ഫോർമൽ ലോജിക്ക് എന്ന് അറിയപ്പെടുന്നു

ഫോർമൽ ലോജിക്ക്തിരുത്തുക

ഫോർമൽ ലോജിക്കിൽ എല്ലാ ലോജിക്കുകളും അതേ/അല്ല എന്ന് ഉത്തരം തരുന്നവയായിരിക്കും. അതായത് ഒന്നുകിൽ ആ ലോജിക്ക് ശരിയായിരിക്കും, അല്ലെങ്കിൽ അത് തെറ്റായിരിക്കും. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. മൂന്ന് അടിസ്ഥാന തത്ത്വങ്ങളാണ് ഇതിനുള്ളത്.

 1. ഐഡന്റ്റ്റി : ഒരു ലോജിക്ക് അതിനോടുതന്നെ തുല്യമായിരിക്കും (A=A)
 2. കോൺട്രഡിൿഷൻ ഒരു ലോജിക്ക് അതിന്റെ എതിർ ലോജിക്കിന് ഒരിക്കലും തുല്യമായിരിക്കില്ല (A!=~A)
 3. മധ്യസ്ഥാന മില്ലായ്മ: ഒരു ലോജിക്ക് ശരിയായിരിക്കാം, അല്ലെങ്കിൽ അതിന്റെ എതിർ ലോജിക്ക് ശരിയായിരിക്കും, രണ്ടിന്റെയും ഇടയിൽ ഒരു സാധ്യതയില്ല.

ഫോർമൽ ലോജിക്കിന്റെ പരിമിതികൾതിരുത്തുക

ഫോർമൽ ലോജിക്കിന്റെ അടിസ്ഥാനത്തിൽ രണ്ട് അവസ്ഥകളേ ഉള്ളു, ശരി അല്ലെങ്കിൽ തെറ്റ്. ഉദാഹരണത്തിന് ഒരു ജീവിക്ക് ജീവനുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് അല്ലെങ്കിൽ ഇല്ല എന്നാണ് ഉത്തരം. എന്നാൽ യഥാർത്ഥലോകം കുറേക്കൂടി സങ്കീർണ്ണമാണ്. ഒരു ജീവിക്ക് ജീവനുണ്ടോ എന്ന് കൃത്യമായി പറയാൻ വയ്യാത്ത ഒരവസ്ഥ ഉണ്ടാകാം. ഒരാൾ കുട്ടിയാണോ വയസ്സനാണോ എന്ന ചോദ്യത്തിന് അതേ എന്നോ അല്ല എന്നോ ഉത്തരം പറയുന്നത് പലപ്പോഴും വിഷമമാണ്. ഇത്തരം സങ്കീർണ്ണതകൾ കൈകാര്യം ചെയ്യാൻ ഫോർമൽ ലോജിക്കിന് കഴിയില്ല.

യാഥാർഥ്യലോകം തുടർച്ചയായ മാറ്റങ്ങൾക്കു വിധേയമാണ്. ഫോർമൽ ലോജിക്കിന് ചലനം, മാറ്റം, കോൺഡ്രഡിക്ഷൻ എന്നിവയൊന്നും കൈരാര്യം ചെയ്യാൻ കഴിയില്ല.

വൈരുദ്ധ്യാത്മക വാദത്തിന്റെ രീതിതിരുത്തുക

ഇവിടെ മനസ്സിലാക്കേണ്ട വസ്തുതയെ ഒരു തത്വവും അതിന്റെ എതിർ തത്വവുംഅവതരിപ്പിക്കുന്നു. ഇവതമ്മിലുള്ള വൈരുദ്ധ്യം പരിഹരിക്കുന്നതിലൂടെ അതുമായി ബന്ധപ്പെട്ട യാഥാർഥ്യം (സത്യം) മനസ്സിലാക്കാം എന്നതാണ് വൈരുദ്ധ്യാത്മക വാദത്തിന്റെ അടിസ്ഥാനം. ഇതിന് സോക്രട്ടീസ് അനുവർത്തിച്ച രീതി ഇവയിലേതെങ്കിലുമൊന്ന് ഇപ്പോൾ സത്യമെന്ന് അറിയുന്ന വസ്തുതകളോട് ചേർക്കുമ്പോൾ, വൈരുദ്ധ്യത്തിലേക്ക് നയിക്കുന്നുവെന്ന് എന്ന് തെളിയിക്കുകയായിരുന്നു. ഇതോടെ ആ തത്വം സത്യമല്ല എന്ന് മനസ്സിലാക്കാം. ചിലഘട്ടങ്ങളിൽ പരിഗണിക്കപ്പെടുന്ന തത്വവും എതിർ-തത്വവും അവലംബമാക്കിയ ഏതെങ്കിലും കാര്യങ്ങത്തെ വസ്തുതാപരമായി നിഷേധിക്കാൻ കഴിയും. ഈ സാഹചര്യത്തിൽ മൂന്നാമതൊരു തത്വത്തിലേക്ക് പോകേണ്ടിവരുന്നു.

അടിസ്ഥാന നിയമങ്ങൾതിരുത്തുക

വൈരുദ്ധ്യാത്മക വാദം മൂന്ന് അടിസ്ഥാന തത്ത്വങ്ങളെയാണ് ആധാരമാക്കുന്നത്

 • വിപരീതങ്ങളുടെ ഐക്യമത്വം (The unity of Opposites)
 • അളവിൽനിന്നും ഗുണത്തിലേക്കുള്ള മാറ്റം (passage of quantitative changes into qualitative changes)
 • നിഷേധത്തിന്റെ നിഷേധം (The law of the negation of the negation)

ചരിത്രംതിരുത്തുക

സോക്രട്ടീസും പ്ളാറ്റോയുമാണ് വൈരുദ്ധ്യാത്മകവാദത്തിന്റെ പ്രധാന പ്രയോക്താക്കളായി കണക്കാക്കപ്പെടുന്നത്. സോക്രട്ടേറിയൻ വൈരുദ്ധ്യാത്മകവാദം എന്ന ക്രോസ് പരിശോധനാരീതി പ്രസിദ്ധമാണല്ലോ. പിന്നീട് ഇതിന് കാര്യമായ സംഭാവന നൽകിയത് ഹെഗലാണ്. [2] പ്രകൃതിയുടെയും (nature) ചരിത്രത്തിന്റെയും (history) വൈരുദ്ധ്യാത്മകമായ വ്യാഖ്യാനം നൽകിയത് ഇദ്ദേഹമാണ്. അതിനുശേഷം ഇതിനെ പൂർണ്ണമായും പുനർനിർവ്വചിച്ചത് പത്തൊൻപതാം നൂറ്റാണ്ടിൽ കാൾ മാക്സും ഏംഗൽസുമാണ്. വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന പുതിയ കാഴ്ചപ്പാടിലേക്കാണ് ഇത് നയിച്ചത്. ഇന്ന് വൈരുദ്ധ്യാത്മക വാദമെന്നത്, പരസ്പരബന്ധിതമായ, പലപ്പോഴും പരസ്പരവിരുദ്ധമായ, അതേസമയം സചേതനമായ യാഥാർഥ്യ ലോകത്തെ എങ്ങനെ വീക്ഷിക്കണമെന്നു ചൂണ്ടിക്കാണിക്കുന്ന സിദ്ധാന്തമായി വളർന്നിരിക്കുന്നു.

വൈരുദ്ധ്യാത്മക വാദം ഭാരതീയതത്വശാസ്ത്രത്തിൽതിരുത്തുക

ഭാരതീയ തത്ത്വശാസ്ത്രത്തിൽ വൈരുദ്ധ്യാത്തിന്റെ ചില ഏടുകൾ കാണാം. ഹെഗൽ, [3] ഫ്രെഡറിക് ഏംഗൽസ്, ഇയാൻ സ്റ്റുവർട്ട് തുടങ്ങിയവർ ഇതിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ഭാരതീയ സങ്കല്പത്തിൻ വിഷ്ണു പാലനത്തിന്റെയും ശിവൻ സംഹാരത്തിന്റെയും മൂർത്തികളാണല്ലോ. പക്ഷേ ശിവനും വിഷ്ണുവും തമ്മിലുള്ള ബന്ധം നൻമയും തിൻമയും തമ്മിലുള്ള പോരാട്ടമല്ല, മറിച്ച് നിലനിൽപ്പിന്റെ തന്നെ അടിസ്ഥാനമായ വൈരുദ്ധ്യമാണ്. സ്റ്റുവർട്ട് ഇതിനെ ഭാരതീയ സങ്കല്പത്തിലെ വൈരുദ്ധ്യാത്മകതയ്ക്ക് ഉദാഹരണമാക്കുന്നു.

വൈരുദ്ധ്യാത്മക വാദം സോക്രട്ടീസിന്റെ ചിന്തകളിൽതിരുത്തുക

സോക്രട്ടീസിന്റെ വാദഗതികളെല്ലാം തന്നെ, ഒരു തിസീസിന്റെ തിരിച്ചും മറിച്ചും ഉള്ള പരിശോധനയിലൂടെയാണ്. പരിശോധനയിലൂടെ ഒരു തത്വമോ, അല്ലെങ്കിൽ അതിന്റെ എതിർ തത്വമോ വൈരുദ്ധ്യത്തിലേക്ക് നയിക്കുന്നു എന്ന് സ്ഥാപിച്ചാണ് സോക്രട്ടീസ് വസ്തുതകളെ അവതരിപ്പിക്കാറുള്ളത്. ഈ രീതിയിൽ വൈരുദ്ധ്യാത്മക വാദത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം എന്ന് കാണാൻ കഴിയും.

വൈരുദ്ധ്യാത്മക വാദം ബൂദ്ധിസത്തിൽതിരുത്തുക

വൈരുദ്ധ്യാത്മക വാദത്തിന്റെ ഏടുകൾ ബൂദ്ധിസത്തിലും കാണാമെന്ന് ഏംഗൽസ് മുതൽപേർ പരാമർശിച്ചിട്ടുണ്ട്. യാഥാർഥ്യം (സത്യം) എന്നത് തുടർച്ചയായ മാറ്റത്തിനു വിധേയമാണ് എന്നാണ് ബുദ്ധിസം വാദിക്കുന്നത്. സത്യം മാറ്റമില്ലാത്തതും സ്ഥിരവുമാണെന്ന വേദാന്ത സങ്കല്പത്തിന്റെ നേർ വിപരീതമാണീ കാഴ്ചപ്പാട്.

വൈരുദ്ധ്യാത്മക വാദം ഹെഗലിന്റെ ചിന്തകളിൽതിരുത്തുക

വൈരുദ്ധ്യാത്മക വാദത്തിന് പുതിയ ഒരു മാനം നൽകിയ വ്യക്തിയാണ് ഹെഗൽ. ചരിത്രത്തെ വൈരുദ്ധ്യാത്മക വാദത്തിന്റെ വീക്ഷണത്തിൽ വിശദീകരിച്ചത് ഇദ്ദേഹമായിരുന്നു.

വൈരുദ്ധ്യാത്മക ചരിത്രവീക്ഷണംതിരുത്തുക

ഹെഗൽ ചരിത്ര വീക്ഷണത്തെ മൂന്ന് രീതികളായി തിരിച്ചു

 1. ചരിത്രകാരൻ അവന്റെ കാലഘട്ടത്തെക്കുറിച്ച് നേരിട്ട് പറയുന്ന രീതി
 2. പഴയകാല ചരിത്രം പിന്നീട് ഒരു കാലഘട്ടത്തിൽ പറയുന്ന രീതി
 3. തത്ത്വശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിൽ ചരിത്രകാലഘട്ടങ്ങളെ വിശകലനം ചെയ്ത് അവതരിപ്പിക്കുന്ന രീതി

വൈരുദ്ധ്യാത്മക വാദം മാർക്സിയൻ കാഴ്ചപ്പാടിൽതിരുത്തുക

വൈരുദ്ധ്യാത്മകവാദത്തിന്റെ ഭൗതികവാദവുമായുള്ള സങ്കലനഫലമായ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന തത്ത്വസംഹിതയാണ് മാർക്സിയൻ കാഴ്ചപ്പാടിന്റെ സൈദ്ധാന്തിക അടിത്തറ.

അവലംബംതിരുത്തുക

 1. കുട്ടികൾക്കായുള്ള ഡയലെക്ടിക്സ് എന്ന വെബ് പേജ് ശേഖരിച്ച തിയ്യതി 2007 മാർച്ച് 12
 2. അലീസിയഫാരിനാടിയുടെ സൈറ്റിൽ ഹെഗലിന്റെ ലേഖനങ്ങൾ, ശേഖരിച്ച തിയ്യതി 2007 മാർച്ച് 12
 3. ഹെഗൽ.നെറ്റ് എന്ന സൈറ്റ്. ശേഖരിച്ച തിയ്യതി 2007 മാർച്ച് 12

കുറിപ്പുകൾതിരുത്തുക

കൂടുതൽ അറിയാൻതിരുത്തുക

 • Hartman, Robert S. (Ed.) (1953). Reason in History, A General Introduction to the Philosophy of History (in English). Upper Saddle River, NJ: Prentice-Hall, pp. xli-xlii. ISBN 0-02-351320-9, LCCN 53004476.
"https://ml.wikipedia.org/w/index.php?title=വൈരുദ്ധ്യാത്മക_വാദം&oldid=3191630" എന്ന താളിൽനിന്ന് ശേഖരിച്ചത്