മാവേലിക്കര നിയമസഭാമണ്ഡലം

(മാവേലിക്കര (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് മാവേലിക്കര നിയമസഭാമണ്ഡലം. മാവേലിക്കര മുനിസിപ്പാലിറ്റി, മാവേലിക്കര താലൂക്കിലെ ചുനക്കര, മാവേലിക്കര താമരക്കുളം, മാവേലിക്കര തെക്കേക്കര, നൂറനാട്, പാലമേൽ, തഴക്കര, വള്ളിക്കുന്നം എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് മാവേലിക്കര നിയമസഭാമണ്ഡലം.[1] സി.പി.എമ്മിന്റെ എം.എസ്. അരുൺ കുമാറാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

109
മാവേലിക്കര
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
സംവരണംസംവരണമണ്ഡലം, എസ്.സി
വോട്ടർമാരുടെ എണ്ണം198395 (2016)
ആദ്യ പ്രതിനിഥിപി.കെ. കുഞ്ഞച്ചൻ
കെ.സി. ജോർജ്ജ്
നിലവിലെ അംഗംഎം.എസ്. അരുൺ കുമാർ
പാർട്ടിസി.പി.എം.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലആലപ്പുഴ ജില്ല
Map
മാവേലിക്കർ നിയമസഭാമണ്ഡലം

മാവേലിക്കര നിയമസഭ മണ്ഡലം

തിരുത്തുക

മാവേലിക്കര മുൻസിപ്പാലിറ്റി, ചുനക്കര പഞ്ചായത്ത്, തെക്കേക്കര പഞ്ചായത്ത്, താമരക്കുളം പഞ്ചായത്ത്,നൂറനാട് പഞ്ചായത്ത്, പാലമേൽ പഞ്ചായത്ത്, തഴക്കര പഞ്ചായത്ത്, വള്ളികുന്നം പഞ്ചായത്ത് എന്നീ തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങൾ ഉൾക്കൊള്ളുന്ന ആലപ്പുഴ ജില്ലയിലെ നിയമസഭ മണ്ഡലമാണ് മാവേലിക്കര.


മണ്ഡലം പുനക്രമീകരണം

തിരുത്തുക

പഴയ പന്തളം മണ്ഡലത്തിലെ ചുനക്കര, പാലമേൽ നൂറനാട് താമരക്കുളം പഞ്ചായത്തുകൾ ചേർത്തും. പഴയ മാവേലിക്കര മണ്ഡലത്തിലുൾപ്പെട്ടിരുന്ന ചെന്നിത്തല പഞ്ചായത്ത് ചെങ്ങന്നൂരിലേക്ക് മാറ്റിയും, ചെട്ടികുളങ്ങര, ഭരണിക്കാവ് പഞ്ചായത്തുകൾ കായംകുളം നിയോജക മണ്ഡലത്തിലേക്ക് ചേർത്തും പുനർ നിർണയിച്ചതാണ് ഇപ്പോൾ നിലവിലുള്ള മാവേലിക്കര മണ്ഡലം. 2011 മുതൽ സംവരണമണ്ഡലമാണ്.

നിയമസഭ തെരഞ്ഞെടുപ്പുകൾ

തിരുത്തുക

ദ്വയാംഗ മണ്ഡലമായിരുന്ന മാവേലിക്കരയിൽ നിന്ന് ഒന്നാം കേരള നിയമ സഭയിൽ ഭക്ഷ്യം വനം വകുപ്പ് മന്ത്രിയായിരുന്ന സിപിഐയിലെ  കെ.സി.ജോർജ്ജ് 1957ൽ മാവേലിക്കരയിൽ നിന്ന് വിജയിച്ചു. മന്ത്രി എ.കെ.ബാലന്റെ ഭാര്യ പിതാവും മുൻ സിപിഎം നേതാവുമായിരുന്ന പി.കെ.കുഞ്ഞച്ചനാണ് ഒപ്പം വിജയിച്ചത്. 1960ൽ സിപിഐയിലെ ഇറവങ്കര ഗോപാലക്കുറുപ്പും പി.കെ.കുഞ്ഞച്ചനും മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1965ലെ തെരഞ്ഞെടുപ്പിൽ ദ്വയാംഗമണ്ഡലം മാറി. അന്ന് കോൺഗ്രസിലെ കെ.കെ.ചെല്ലപ്പൻപിള്ള വിജയിച്ചു. നിയമ സഭ കൂടാഞ്ഞതിനാൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തില്ല. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ സപ്തമുന്നണി സ്ഥാനാർത്ഥിയായ എസ്.എസ്.പി സ്ഥാനാർത്ഥി ജി.ഗോപിനാഥപിള്ള വിജയിച്ചു. 1970ൽ അദ്ദേഹം വിജയം ആവർത്തിച്ചു. 77ലെ തെരഞ്ഞെടുപ്പിൽ സ്വതന്ത്രൻ എൻ.ഭാസ്‌കരൻ നായർ വിജയിച്ചു. സിപിഎമ്മിലെ എസ്.ഗോവിന്ദകുറുപ്പിനെ 8794 വോട്ടുകൾക്കാണ് സ്വതന്ത്രനായ ഭാസ്‌കരൻനായർ അന്ന്  പരാജയപ്പെടുത്തിയത്. 1980, 82, 87 തെരഞ്ഞെടുപ്പുകളിൽ സിപിഎമ്മിലെ എസ്.ഗോവിന്ദകുറുപ്പ് മണ്ഡലത്തിൽ ഹാട്രിക്ക് വിജയം കരസ്ഥമാക്കി. എന്നാൽ 1991ൽ കോൺഗ്രസിലെ എം.മുരളി ഗോവിന്ദകുറുപ്പിനെ പരാജയപ്പെടുത്തി മണ്ഡലം യുഡിഎഫ് പക്ഷത്ത് എത്തിച്ചു. 96,2001,2006 തെരഞ്ഞെടുപ്പുകളിൽ എം.മുരളി മണ്ഡലത്തിൽ വെന്നിക്കൊടി പാറിച്ച് വിജയം ആവർത്തിച്ചുകൊണ്ടേയിരുന്നു. ഏറ്റവും കൂടുതൽ മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎൽഎയും ഇതുവരെ എം.മുരളി തന്നെയാണ്. സംവരണ മണ്ഡലമായതോടെ 2011ൽ മുൻ പന്തളം എംഎൽഎ ആയിരുന്ന യുഡിഎഫിലെ കെ.കെ.ഷാജുവിനെയും തോൽപ്പിച്ച് സിപിഎമ്മിലെ ആർ.രാജേഷ് മണ്ഡലം തിരിച്ചു പിടിച്ചു ബിജെപിയിലെ പി.സുധീറും അന്ന് മത്സരരംഗത്ത് ഉണ്ടായിരുന്നു. 2016ലും രാജേഷ് വിജയം ആവർത്തിച്ചു. അന്ന് കോൺഗ്രസിലെ ബൈജു കലാശാലയും ബിജെപിയിലെ പി.എം.വേലായുധനേയുമാണ് രാജേഷ് പരാജയപ്പെടുത്തിയത്.


ജാതി സമവാക്യങ്ങൾ

തിരുത്തുക

സംവരണ മണ്ഡലമാണെങ്കിലും മറ്റ് ജാതി സമുദായ സമവാക്യങ്ങളും നിർണായക ഘടകം. നായർ ഈഴവ, പുലയ സമുദായങ്ങൾ നിർണായക ശക്തിയാണ് കൂടാതെ ക്രിസ്തീയ വിഭാഗങ്ങൾക്കും മാവേലിക്കരയിൽ വൻ സ്വാധീനമുണ്ട്.

രാഷ്ട്രീയം

തിരുത്തുക

ആദ്യകാലങ്ങളിൽ ഇടതുപക്ഷത്ത് ഉറച്ചു നിന്ന മണ്ഡലം പിന്നീട് കോണ്ഗ്രസ് ചായ്വ് കാണിക്കുകയും പതിയെ ഇടതുപക്ഷം പഴയ അപ്രമാഥിത്യം തിരിച്ചു പിടിക്കുന്നതായി കാണാം കോണ്ഗ്രസ്സിനെ ഓന്നിച്ച് ഏറ്റവും കൂടുതൽ കാലം തുണച്ചിരുന്ന മണ്ഡലം പതിയെ ഇടതു ചായവിലേക്ക് പോകുകയായിരുന്നു. 1980 മുതൽ മൂന്ന് എംഎൽഎമാർ മാത്രമാണ് മാവേലിക്കരയ്ക്ക് ഉണ്ടായിരുന്നത്. കാരണം 1980ൽ വിജയിച്ച സിപിഎമ്മിലെ എസ്.ഗോവിന്ദകുറുപ്പിന് മൂന്ന് അവസരങ്ങളും 1991ൽ വിജയിച്ച കോൺഗ്രസിലെ എം.മുരളിയ്ക്ക് 2011ൽ ഇതൊരു സംവരണ മണ്ഡലമാകുന്നത് വരെയുള്ള അവസരവും മാവേലിക്കര നൽകി. 2011ൽ വിജയിച്ച സിപിഎമ്മിലെ ആർ.രാജേഷിനെ 2016ലും വൻ ഭൂരിപക്ഷത്തോടെ മാവേലിക്കര തുണച്ചു. അഞ്ച് തവണ സിപിഎമ്മിനെയും 5 പ്രാവശ്യം കോൺഗ്രസിനേയും 2 പ്രാവശ്യം സോഷ്യലിസ്റ്റ് പാർട്ടിയേയും 2 പ്രാവശ്യം അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയേയും മണ്ഡലം പിൻതുണച്ചു.

വോട്ടർമാർ

തിരുത്തുക

മാവേലിക്കര മണ്ഡലത്തിൽ 93184 പുരുഷന്മാരും 107040 സ്ത്രീകളും ഉൾപ്പടെ 204536 പേരാണ് വോട്ടർമാർ

തിരഞ്ഞെടുപ്പുഫലങ്ങൾ

തിരുത്തുക
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ വോട്ട്


2016 [2] 198281 149742 ആർ. രാജേഷ് സി.പി.എം 74555 ബിജു കലാശാല- ഐ. എൻ. സി(ഐ) 43013 പി.എം വേലായുധൻ - BJP 30929


പഴയ തെരഞ്ഞെടുപ്പ് ഫലങ്ങൾ

തിരുത്തുക

നിയമസഭാംഗങ്ങൾ

തിരുത്തുക

മാവേലിക്കര നിയമസഭാമണ്ഡലത്തെ പ്രതിനിഥീകരിച്ച അംഗങ്ങൾ

 സിപിഐ(എം)   കോൺഗ്രസ്   സ്വതന്ത്രൻ   സിപിഐ   SSP   പിഎസ്‌പി  

ഇലക്ഷൻ കാലം ആകെവോട്ട് ചെയ്തത് മെമ്പർ വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി
1957ലെ ഒന്നാംസഭ[3] 1957-60 113472 158686 പി.കെ. കുഞ്ഞച്ചൻ 44630 സി.പി.ഐ
കെ.സി. ജോർജ്ജ് 39617
1960ലെ രണ്ടാം നിയമസഭ[4] 1960– 65 119169 310336 പി.കെ. കുഞ്ഞച്ചൻ 54042 സി.പി.ഐ
ഇറവങ്കര ഗോപാലക്കുറുപ്പ് 54340
1967ലെ മൂന്നാം നിയമസഭ[5] 1967– 70 69134 53814 ജി.ഗോപാലപ്പിള്ള 26669 എസ്.എസ് പി കെ കെ സി പിള്ള 23226 കോൺഗ്രസ്
1970ലെ നാലാം നിയമസഭ[6] 1970 – 1977 78438 60664 ഗോപിനാഥപ്പിള്ള 24907 ഐ.എസ്.പി പി കൃഷ്ണപ്പിള്ള 22395 പി.എസ്.പി
1977ലെ അഞ്ചാം നിയമസഭ[7] 1977 – 80 86260 68014 എൻ. ഭാസ്കരൻ നായർ 24907 സ്വതന്ത്രൻ എസ്.ഗോവിന്ദക്കുറുപ്പ് 26310 സി.പി.എം
1980ലെ ആറാം നിയമസഭ[8] 1980-82 94230 71953 എസ്.ഗോവിന്ദക്കുറുപ്പ് 37990 സി.പി.എം എൻ. ഭാസ്കരൻ നായർ 32063 സ്വതന്ത്രൻ
1980ലെ ഏഴാം നിയമസഭ[9] 1982 – 1987 92124 89989 34743 33576 എൻ.ഡി പി
1987 ലെ എട്ടാം നിയമസഭ[10] 1987– 91 111907 86771 41178 കെ പി രാമചന്ദ്രൻ നായർ 32977
1991 ലെ ഒമ്പതാം നിയമസഭ[11] 1991-96[12] 135177 98677 എം.മുരളി 50292 കോൺഗ്രസ് എസ്. ഗോവിന്ദക്കുറുപ്പ് 44322 സി.പി.എം
1996 ലെ പത്താം നിയമസഭ[13] 1996 – 2001 136237 100056 51784 പി. എൻ.വിശ്വനാഥൻ 42053 സി സദാശിവൻ പിള്ള ബിജെപി 3211
2001 ലെ പതിനൊന്നാം നിയമസഭ[14] 2001 – 2006 147414 105532 56402 എൻ.വി.പ്രദീപ് കുമാർ 45419 എൻ.സി പി രാധമ്മ തങ്കച്ചി 3028
2006 ലെ പന്ത്രണ്ടാം നിയമസഭ[15] 2006 – 2011 131267 97505 56402 ജി.രാജമ്മ 45419 സി.പി.എം ടി ഒ നൗഷാദ് 3793
2011 [16] 2011-16 177789 133721 ആർ. രാജേഷ് 65903 സി.പി.എം കെ. കെ. ഷാജു 60754 ജെ.എസ് എസ്) 4984
2016 [17] 2016=21 198281 149742 74555 ബിജു കലാശാല 43013 ഐ. എൻ. സി പി.എം വേലായുധൻ 30929
2021 [18] 2021- 204536 150690 എം.എസ്. അരുൺ കുമാർ 71743 കെ. കെ ഷാജു 47026 ഐ. എൻ. സി(ഐ) കെ.സഞ്ജു 30955



  1. "District/Constituencies- Alappuzha District". Archived from the original on 2011-03-13. Retrieved 2011-03-21.
  2. സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: മാവേലിക്കര നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 21 മേയ് 2021
  3. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
  4. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  5. http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
  6. http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
  7. http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
  8. http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
  9. http://www.ceo.kerala.gov.in/pdf/KLA/KL_1982_ST_REP.pdf
  10. http://www.ceo.kerala.gov.in/pdf/KLA/KL_1987_ST_REP.pdf
  11. http://www.ceo.kerala.gov.in/pdf/KLA/KL_1991_ST_REP.pdf
  12. |1991 സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 1991 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: മാവേലിക്കര നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 22 മെയ് 2021
  13. http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
  14. |2001 സൈബർ ജേണലിസ്റ്റ് Archived 2021-05-22 at the Wayback Machine. കേരള നിയമസഭ 2001 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: മാവേലിക്കര നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 22 മെയ് 2021
  15. |2006 സൈബർ ജേണലിസ്റ്റ് Archived 2022-05-16 at the Wayback Machine. കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: മാവേലിക്കര നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 22 മെയ് 2021
  16. സൈബർ ജേണലിസ്റ്റ് Archived 2021-06-12 at the Wayback Machine. കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: മാവേലിക്കര നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 21 മേയ് 2021
  17. സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: മാവേലിക്കര നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 21 മേയ് 2021
  18. [1] കേരള നിയമസഭ 2021 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: മാവേലിക്കര നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 21 മെയ് 2021