കേരള സംസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന ആറാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (1980) തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു ആറാം കേരള നിയമസഭയെ പ്രതിനിധീകരിച്ചത്. 1980 ജനുവരി ഇരുപത്തഞ്ചിനാണ് ഇ.കെ. നായനാരിന്റെ നേതൃത്വത്തിൽ ആറാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്. [1] 1980 ജനുവരി ഇരുപത്തൊന്നിനാണ് അസംബ്ലി തിരഞ്ഞെടുപ്പ് നടന്നത്.[2] [3] അഞ്ചാം നിയമസഭ കൂട്ടു മന്ത്രിസഭയായതിനാൽ നാലു മുഖ്യമന്ത്രിമാർ ഈ കാലയളവിൽ ഭരണം നടത്തുകയുണ്ടായി. സി എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രി ആയതും ഇക്കാലത്താണ്, 1979 ഡിസംബർ ഒന്നിനു ഭരണപക്ഷത്തിലെ നാലു അംഗങ്ങൾ പിൻവാങ്ങുകയും മന്ത്രിസഭയ്ക്ക് ഭൂരുപക്ഷം ഇല്ലാഞ്ഞതിനാൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും ചെയ്തു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് ഇ.കെ നായനാരുടെ നേതൃത്വത്തിൽ ഇടതുപക്ഷം മന്ത്രിസഭ രൂപികരിച്ച് അധികാരത്തിലേറിയത്.

ഇതും കാണുക

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-13. Retrieved 2013-12-27.
  2. http://www.kerala.gov.in/index.php?option=com_content&view=article&id=3776&Itemid=3022
  3. http://www.kerala.gov.in/index.php?option=com_content&view=article&id=3776&Itemid=3022
"https://ml.wikipedia.org/w/index.php?title=ആറാം_കേരളനിയമസഭ&oldid=3624406" എന്ന താളിൽനിന്ന് ശേഖരിച്ചത്