കേരള സംസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന അഞ്ചാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (1977) തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു അഞ്ചാം കേരള നിയമസഭയെ പ്രതിനിധീകരിച്ചത്. 1977 മാർച്ച് ഇരുപത്തഞ്ചിനാണ് കെ. കരുണാകരന്റെ നേതൃത്വത്തിൽ അഞ്ചാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്. [1] 1977 മാർച്ച് പത്തൊൻപതിനാണ് അസംബ്ലി തിരഞ്ഞെടുപ്പ് നടന്നത്.[2] [3] നാലാം നിയമസഭ തിരഞ്ഞെടുപ്പിനെ തുടർന്ന് അധികാരത്തിലേറിയ സി. അച്യുതമേനോനൻ മന്ത്രിസഭ 1975 ഒക്ടോബറിൽ കാലാവധി പൂർത്തിയാക്കിയെങ്കിലും അടിയന്തരാവസ്ഥയെ (1975-1977) മൂലം തിരഞ്ഞെടുപ്പ് നടക്കാതെ വന്നതിനാൽ നാലാം നീയമസഭ തുടർഭരണം നടത്തുകയും 1977 മാർച്ച് 19-ന് തിരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്തു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് കരുണാകര മന്ത്രിസഭ അധികാരത്തിലേറിയത്.

ഇതും കാണുക

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-13. Retrieved 2013-12-27.
  2. http://www.kerala.gov.in/index.php?option=com_content&view=article&id=3776&Itemid=3022
  3. http://www.kerala.gov.in/index.php?option=com_content&view=article&id=3776&Itemid=3022
"https://ml.wikipedia.org/w/index.php?title=അഞ്ചാം_കേരളനിയമസഭ&oldid=3815797" എന്ന താളിൽനിന്ന് ശേഖരിച്ചത്