കേരള സംസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന മൂന്നാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (1967) തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു മൂന്നാം കേരള നിയമസഭയെ പ്രതിനിധീകരിച്ചത്. 1967 മാർച്ച് ആറിനാണ് ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ മൂന്നാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്. [1] 1967 ഫെബ്രുവരി ഇരുപതിനാണ് മൂന്നാം അസംബ്ലി തിരഞ്ഞെടുപ്പ് നടന്നത്.[2] [3] രണ്ടാം നിയമസഭ തിരഞ്ഞെടുപ്പിനെ തുടർന്ന് 1960-ൽ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പട്ടം താണുപിള്ള, 1962-ൽ പഞ്ചാബ് ഗവർണറായി പോയി; തുടർന്ന് ധനകാര്യമന്ത്രിയായിരുന്ന ആർ. ശങ്കർ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു അധികാരത്തിലേറിയെങ്കിലും, കോൺഗ്രസ്സ് പാർട്ടിയിലുണ്ടായ ഭിന്നിപ്പ് 1964-ൽ ശങ്കർ മന്ത്രിസഭയെ അവിശ്വാസപ്രമേയത്തിൽ താഴെയിറക്കി, ആർ. ശങ്കർ രാജിവെക്കുകയും ചെയ്തു. 1965ൽ തിരഞ്ഞെടുപ്പ് നടന്നെങ്കിലും ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ നിയമസഭ സമ്മേളിച്ചില്ല. തന്മൂലം 1964 മുതൽ 1967 ഫെബ്രുവരി മാസം വരെ കേരളം രാഷ്ട്രപതി ഭരണത്തിലായിരുന്നു.

1967-ലെ തിരഞ്ഞെടുപ്പിൽ സി.പി.എം, സി.പി.ഐ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ആർ.എസ്.പി., കെ.ടി.പി., കെ.എസ്.പി, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി എന്നീ പാർട്ടികൾ സപ്തകക്ഷിമുന്നണി എന്ന പേരിൽ മുന്നണിയായി മത്സരിക്കുകയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കുകയും ചെയ്തു. കേരള കോൺഗ്രസ്, സ്വതന്ത്രാ പാർട്ടിയുമായി ധാരണ പുലർത്തി ഈ തിരഞ്ഞെടുപ്പിൽ മത്സരിച്ചു.[4][5] ഡി. ദാമോദരൻ പോറ്റിആണ് സ്പീക്കർ ആയി തെരഞ്ഞെടുക്കപ്പെട്ടത്[6]

തിരഞ്ഞടുപ്പ്, മന്ത്രിസഭ തിരുത്തുക

ഇ.എം.എസ്. മന്ത്രിസഭ) തിരുത്തുക

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രി
2 കെ.ആർ. ഗൗരി റവന്യൂ, ഭക്ഷ്യം, പൊതുവിതരണം
3 ഇ.കെ. ഇമ്പിച്ചിബാവ ഗതാഗതം, ദൂരവിനിമയം
4 എം.കെ. കൃഷ്ണൻ വനം, ഹരിജനക്ഷേമം
5 പി.ആർ. കുറുപ്പ് ജലസേചനം, സഹകരണം (1969 ഒക്ടോബർ 21 ന് രാജിവച്ചു)
6 പി.കെ. കുഞ്ഞ് ധനകാര്യം (1969 മേയ് 13ന് രാജിവച്ചു)
7 സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസം (1969 ഒക്ടോബർ 21 ന് രാജിവച്ചു)
8 എം.പി.എം. അഹമ്മദ് കുരിക്കൾ പഞ്ചായത്ത്, ഗ്രാമവികസനം (1968 ഒക്ടോബർ 24 ന് അന്തരിച്ചു)
9 എം.എൻ. ഗോവിന്ദൻ നായർ കൃഷി, വിദ്യുച്ഛക്തി (1969 ഒക്ടോബർ 21 ന് രാജിവച്ചു)
10 ടി.വി. തോമസ് വ്യവസായം (1969 ഒക്ടോബർ 21 ന് രാജിവച്ചു)
11 ബി. വെല്ലിംഗ്ടൺ ആരോഗ്യം (1969 ഒക്ടോബർ 21 ന് രാജിവച്ചു)
12 ടി.കെ. ദിവാകരൻ പൊതുമരാമത്ത് (1969 ഒക്ടോബർ 21 ന് രാജിവച്ചു)
13 മത്തായി മാഞ്ഞൂരാൻ തൊഴിൽ (1969 ഒക്ടോബർ 21 ന് രാജിവച്ചു)
14 കെ. അവുക്കാദർ കുട്ടി നഹ പഞ്ചായത്ത് (1968 നവംബർ 9 ന് ചുമതലയേറ്റു; 1969 ഒക്ടോബർ 21 ന് രാജിവച്ചു)

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-13. Retrieved 2013-11-22.
  2. ചെറിയാൻ ഫിലിപ്പ്. കാൽ നൂറ്റാണ്ട്. നാഷണൽ ബുക്സ്റ്റാൾ. {{cite book}}: Cite has empty unknown parameter: |1= (help)
  3. http://www.kerala.gov.in/index.php?option=com_content&view=article&id=3776&Itemid=3022
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-14. Retrieved 2020-12-18.
  5. https://www.thenewsminute.com/article/kerala-chronicles-when-coalition-7-political-parties-came-together-only-fall-apart-63905
  6. http://www.niyamasabha.org/codes/14kla/chief%20ministers,%20ministers,%20leaders%20of%20opposition.pdf പേജ് 443
"https://ml.wikipedia.org/w/index.php?title=മൂന്നാം_കേരളനിയമസഭ&oldid=3815795" എന്ന താളിൽനിന്ന് ശേഖരിച്ചത്