ലോറൻസ് സ്കൂൾ, ലവ്ഡേൽ
ലോറൻസ് സ്കൂൾ, ലവ്ഡേൽ തമിഴ്നാട്ടിലെ നീലഗിരിയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്. സ്ഥാപകനായ സർ ഹെൻറി മാംട്ഗമ്രീ ലോറൻസ് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനും ബ്രിട്ടീഷ് സൈന്യത്തിലെ സേനാനികൾക്കും ഓഫീസർമാർക്കും സേവനം നൽകുന്നതിനും സ്കൂളുകളുടെ ഒരു ശൃംഖല സ്ഥാപിക്കുന്നതിനെക്കുറിച്ച് പദ്ധതി ആവിഷ്കരിച്ചു. 1857ലെ ഇന്ത്യൻ കലാപത്തിൽ ലോറൻസ് കൊല്ലപ്പെട്ടു. സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഓൾഡ് ലോറൻസിയൻസ് അസോസിയേഷന് (OLA) നിരവധി പ്രമുഖ ഇന്ത്യൻ, അന്തർദ്ദേശീയ നഗരങ്ങളിൽ അധ്യായങ്ങളും ശാഖകളുമുണ്ട്.[1]
ലോറൻസ് സ്കൂൾ, ലവ്ഡേൽ | |
---|---|
വിലാസം | |
ലവ്ഡേൽ , | |
നിർദ്ദേശാങ്കം | 11°22′45″N 76°41′57″E / 11.379191°N 76.699258°E |
വിവരങ്ങൾ | |
Type | പൊതുവിദ്യാലയം |
ആപ്തവാക്യം | "NEVER GIVE IN" |
ആരംഭം | 6 സെപ്റ്റംബർ 1858 |
സ്ഥാപിതം | ഹെൻറി മാംട്ഗമ്രീ ലോറൻസ് |
ചെയർമാൻ | കേശവ് എൻ ദേശിരാജു |
Number of pupils | 700 (approx.) |
വെബ്സൈറ്റ് | www.thelawrenceschool.org |
ശ്രദ്ധേയരായ പൂർവ്വ വിദ്യാർത്ഥികൾ
തിരുത്തുക- അക്ഷയ് ഖന്ന - നടൻ
- അൽഫോൺസ് പുത്രൻ - സിനിമാ സംവിധായകൻ
- അമിഷ് ത്രിപാഠി - രചയിതാവ്
- ആനന്ദ് മഹീന്ദ്ര - മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാൻ, മാനേജിങ് ഡയറക്ടർ
- അരുൺ എം കുമാർ - കെ.പി.എം.ജി ഇന്ത്യ, ചെയർമാനും സിഇഒയും
- അരുന്ധതി റോയ് - എഴുത്തുകാരി
- ഫഹദ് ഫാസിൽ - നടൻ, നിർമാതാവ്
- താഷി, നുങ്ഷി മാലിക് - പർവതാരോഹകർ
- പ്രതാപ് കെ. പോത്തൻ - നടൻ, ചലച്ചിത്ര സംവിധായകൻ, നിർമാതാവ്
- രാംചരൺ - നടൻ
- സനയ ഇറാനി - നടി
- ശശി റെഡ്ഢി - സീരിയൽ സംരംഭകൻ , കാപിറ്റലിസ്റ്റ്, നിക്ഷേപകൻ, ജീവകാരുണ്യപ്രവർത്തകൻ
- വിജയ് മേനോൻ - സംവിധായകൻ
- സി.വി. വിജയകുമാർ - സി.ഇ.ഒ. എച്ച്.സി.എൽ ടെക്നോളജീസ്
അവലംബം
തിരുത്തുക- ↑ Ramadas, Rati (5 May 2008). "Lawrence School Lovedale celebrates 150 years". NDTV. Retrieved 20 July 2009.[പ്രവർത്തിക്കാത്ത കണ്ണി]