പാച്ചുവും അത്ഭുത വിളക്കും

മലയാളം സിനിമ

മലയാളത്തിൽ പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ് പാച്ചുവും അദ്ഭുതവിളക്കും. അഖിൽ സത്യൻ സംവിധാനം ചെയ്ത് 2023-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, വിനീത്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, വിജി വെങ്കിടേഷ് തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്നു. 2023 ഏപ്രിൽ 28-ന് റിലീസ് ചെയ്ത ഈ സിനിമ വാണിജ്യവിജയവും നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ശ്രദ്ധേയമായ പ്രതികരണവും നേടുകയുണ്ടായി.

പാച്ചുവും അദ്ഭുതവിളക്കും
പോസ്റ്റർ
സംവിധാനംഅഖിൽ സത്യൻ
നിർമ്മാണംസേതു മണ്ണാർക്കാട്
സ്റ്റുഡിയോഫുൾമൂൺ സിനിമ
ദൈർഘ്യം171 മിനിട്ട്
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്ലോട്ട്

തിരുത്തുക

പ്രശാന്ത് എന്ന പാച്ചുവിന്റെ മുംബൈ ജീവിതത്തിനിടെ നാട്ടിലേക്കുള്ള യാത്രയും തിരികെ പോകുമ്പോൾ ഒപ്പം യാത്ര ചെയ്യുന്ന ലൈല എന്ന ഉമ്മച്ചിയുടെ (റിയാസിന്റെ) ചില അസ്വാഭാവിക പ്രവർത്തനങ്ങളുമാണ് ഈ ചിത്രത്തിന്റെ കഥ. പറയാതെ ഒറ്റക്ക് ഗോവയിലിറങ്ങിയ ഉമ്മച്ചിയെ അന്വേഷിച്ച് പാച്ചുവും ട്രെയിനിൽ നിന്ന് ഒപ്പം കൂടിയ ബാലനും ചേർന്ന് നടത്തുന്ന തെരച്ചിലുമൊക്കെയായി ഈ കഥ മുന്നോട്ട് നീങ്ങുന്നു. എന്നാൽ ഉമ്മച്ചിയുടെ രഹസ്യദൗത്യം പാച്ചു ഏറ്റെടുക്കുന്നതോടെ ഗോവയിൽ നടക്കുന്ന സംഭവികാസങ്ങളിലൂടെ ചിത്രം അന്ത്യത്തിലെത്തുന്നു. ഇതിനിടയിൽ സംഭവിക്കുന്ന പ്രണയം കഥയെ രമണീയമാക്കുന്നു.

നടീനടന്മാർ

തിരുത്തുക

ചലച്ചിത്രം

തിരുത്തുക

ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ 2021 ജനുവരിയിൽ പുറത്തിറങ്ങി[1]. ചിത്രീകരണം 2022 നവംബറിൽ പൂർത്തിയായി [2]. പിന്നീട് ട്രെയിലർ പുറത്തിറങ്ങി [3] [4][5] പുതുമുഖ സംവിധായകനാണ് എന്നതും ചിത്രത്തിന് ശ്രദ്ധ ലഭിക്കാൻ കാരണമായി[6]. പൊതുവെ നല്ല സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്[7][8][9][10][11].

അവലംബങ്ങൾ

തിരുത്തുക
  1. "Fahadh Faasil-Akhil Sathyan movie titled 'Pachuvum Athbhuthavilakkum'". OnManorama. Retrieved 2023-04-30.
  2. "The last schedule of Fahadh's 'Paachuvum Albudha Vilakkum' begins". OnManorama. Retrieved 2023-04-30.
  3. "Pachuvum Athbutha Vilakkum trailer has the quintessential feel-good vibe". Cinema Express (in ഇംഗ്ലീഷ്). Retrieved 2023-04-30.
  4. "Fahadh Faasil starrer 'Pachuvum Athbutha Vilakkum' trailer out, late actor Innocent's presence adds to the excitement". OnManorama. Retrieved 2023-04-30.
  5. "Pachuvum Athbutha Vilakkum: Vineeth recalls meeting a 10-year-old Fahadh Faasil!". The Times of India. ISSN 0971-8257. Retrieved 2023-04-30.
  6. "'Pachuvum Athbhutha Vilakkum': Fahadh Faasil impresses in Akhil Sathyan debut". OnManorama. Retrieved 2023-04-30.
  7. "'Pachuvum Athbutha Vilakkum' review: Laidback entertainer with enough laughs, romance". The New Indian Express. Archived from the original on 2023-04-29. Retrieved 2023-04-30.
  8. "Pachuvum Athbutha Vilakkum Movie Review: Laidback entertainer with enough laughs, romance". Cinema Express (in ഇംഗ്ലീഷ്). Retrieved 2023-04-30.
  9. "Pachuvum Athbutha Vilakkum Movie Review : A feel-good story". The Times of India. ISSN 0971-8257. Retrieved 2023-04-30.
  10. "'Pachuvum Athbhutha Vilakkum': Fahadh Faasil impresses in Akhil Sathyan debut". OnManorama. Retrieved 2023-04-30.
  11. "Pachuvum Athbutha Vilakkum movie review: This Fahadh Faasil starrer is worth adding to your weekend-watch list". The Indian Express (in ഇംഗ്ലീഷ്). 2023-04-28. Retrieved 2023-04-30.