ഇയ്യോബിന്റെ പുസ്തകം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

2014 നവംബറിൽ പുറത്തിറങ്ങിയ ഒരു മലയാളം പീരിയഡ് ത്രില്ലർ ചലച്ചിത്രമാണ് ഇയ്യോബിന്റെ പുസ്തകം. അമൽ നീരദ് സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, പത്മപ്രിയ, ലാൽ, ജയസൂര്യ, ഇഷ ഷർവാണി , റീനു മാത്യൂസ്, അമിത്ത് ചക്കാലക്കൽ, ലെന അഭിലാഷ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിചിരിക്കുന്നു.[1] സംവിധായകനായ അമൽ നീരദും നായകനായ ഫഹദ് ഫാസിലും കൂടിയാണ് സിനിമ നിർമിച്ചിരിക്കുന്നത്.ഗോപൻ ചിദംബരത്തിന്റെ കഥയ്ക്ക് ഗോപൻ ചിദംബരവും ശ്യാം പുഷ്ക്കരനും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.[2] 2014 മാർച്ചിൽ വാഗമണ്ണിൽ ചിത്രീകരണം ആരംഭിച്ച[3] ഈ സിനിമ 2014 നവംബർ 7 നാണ് സിനിമ റിലീസ് ചെയ്തത്.[4]

ഇയ്യോബിന്റെ പുസ്തകം
സിനിമയുടെ പോസ്റ്റർ
സംവിധാനംഅമൽ നീരദ്
നിർമ്മാണംഅമൽ നീരദ്
ഫഹദ് ഫാസിൽ
കഥഗോപൻ ചിദംബരം
തിരക്കഥഗോപൻ ചിദംബരം
ശ്യാം പുഷ്ക്കരൻ
അഭിനേതാക്കൾഫഹദ് ഫാസിൽ
പത്മപ്രിയ
ലാൽ
ജയസൂര്യ
ഇഷ ഷർവാണി
റീനു മാത്യൂസ്
ലെന അഭിലാഷ്
സംഗീതംസ്നേഹ എസ്. നായർ
യക്സൻ ഗാരി പെരേര
ഛായാഗ്രഹണംഅമൽ നീരദ്
ചിത്രസംയോജനംപ്രവീൺ പ്രഭാകർ
വിതരണംഎ & എ റിലീസ്
റിലീസിങ് തീയതി2014 നവംബർ 7
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്6 കോടി
സമയദൈർഘ്യം155 മിനിറ്റ്
ആകെ10 കോടി

പശ്ചാത്തലംതിരുത്തുക

തൊഴിലാളി എന്നതിൽനിന്നു മുതലാളിയാകുന്ന ഇയോബിന്റെ കഥ പറയുന്ന ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത് മൂന്നാറിന്റെ മനോഹാരിതയിലാണ്.

അഭിനേതാക്കൾതിരുത്തുക

അഭിനേതാവ് കഥാപാത്രം
ഫഹദ് ഫാസിൽ അലോഷി
ജയസൂര്യ അങ്കൂർ റാവുത്തർ
ലാൽ ഇയ്യോബ്
ഇഷ ഷെർവാണി മാർത്ത
പത്മപ്രിയ റാഹേൽ
റീനു മാത്യൂസ് അന്നമ്മ
ലെന അഭിലാഷ് കഴലി
വിനായകൻ ചെമ്പൻ
ചെമ്പൻ വിനോദ് ജോസ്‌ ദിമിത്രി
ജിനു ജോസഫ്‌ ഐവാൻ
ടി.ജി. രവി സഖാവ്
ശ്രീജിത്ത് രവി സഖാവ്
അമിത് ചക്കാലക്കൽ നിസാം റാവുത്തർ
ഷെബിൻ ബെൻസൺ
നെബിഷ് ബെൻസൺ
സരിത കുക്കു
സൽ യുസഫ് ഹാരിസൺ
റീറ്റ മതെൻ ഹാരിസന്റെ ഭാര്യ
ആഷിക് അബു പി.ജെ. ആന്റണി
അമല പോൾ അതിഥി വേഷം

സ്വീകാര്യതതിരുത്തുക

മൊത്തത്തിൽ നല്ല പ്രതികരണമാണ് ഈ സിനിമ ഉളവാക്കിയത്[അവലംബം ആവശ്യമാണ്]. ഈ വർഷത്തെ സിനിമയ്ക്കുള്ള ഏറ്റവും നല്ല റേറ്റിംഗ് 3.5/5 ആണ് ഈ സിനിമയ്ക്ക്‌ നൗറണ്ണിങ്ങിലെ വീയാൻ നൽകിയത്.

ബയോസ്കോപ്പിലെ മെനഘ "തീർച്ചയായും കാണുക" എന്നാണ് വിലയിരുത്തിയത്. ഫഹദ് ഫാസിൽ ന്റെയും ജയസുര്യയുടെയും അഭിനയത്തെ പ്രശംസിക്കുകയും ചെയ്തു. അമൽ നീരദിന്റെ സംവിധാനത്തിനെപറ്റിയും ഛായാഗ്രഹണത്തെപറ്റിയും പറയുകയും ചെയ്ത.

അവലംബംതിരുത്തുക

  1. "Fahadh will now woo Isha Sharvani - The Times of India". Timesofindia.indiatimes.com. 2014-02-21. ശേഖരിച്ചത് 2014-04-18.
  2. "Fahad Turns Producer - Malayalam Movie News". IndiaGlitz.com. 2014-02-27. ശേഖരിച്ചത് 2014-04-18.
  3. "Iyobinte pustakam starts shoot - The Times of India". Timesofindia.indiatimes.com. 2014-04-12. ശേഖരിച്ചത് 2014-04-18.
  4. "Padmapriya's 'classic' looks land her another period film - The Times of India". Timesofindia.indiatimes.com. 2014-04-14. ശേഖരിച്ചത് 2014-04-18.

പുറംകണ്ണികൾതിരുത്തുക