നസ്രിയ നസീം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു മലയാളം തമിഴ് ചലച്ചിത്ര അഭിനേത്രിയാണ് നസ്രിയ എന്ന നസ്രിയ നസീം (ജനനം: ഡിസംബർ 20, 1994).[2]
നസ്രിയ നസീം | |
---|---|
![]() | |
ജനനം | |
തൊഴിൽ | അവതാരിക, ചലച്ചിത്രതാരം, പിന്നണിഗായിക |
സജീവ കാലം | 2006–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ഫഹദ് ഫാസിൽ[1] (2014മുതൽ) |
വെബ്സൈറ്റ് | www.nazriya4u.com |
നസ്രിയ തന്റെ പ്രൊഫെഷണൽ ജീവിതം തുടങ്ങുന്നത് ഒരു ടെലിവിഷൻ ചാനലിൽ അവതാരിക ആയിട്ടാണ്. പളുങ്ക് (2006) എന്ന ചിത്രത്തിൽ ബാലതാരം ആയിട്ടാണ് അഭിനയ രംഗത്തേക്ക് ചുവടെടുത്തുവെക്കുന്നത്. അതിനു ശേഷം മാഡ് ഡാഡ് (2013) എന്ന ചിത്രത്തിലൂടെ നായികയായി വളർന്നു. അവതാരക, അഭിനേത്രി എന്നതിലുപരി നല്ല ഒരു ഗായിക കൂടിയാണ്. ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായികയിട്ടും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കൂടി ചുവടെടുത്തു വെച്ചിരിക്കുകയാണ്.
സ്വകാര്യ ജീവിതംതിരുത്തുക
ദുബായിൽ നിന്നും 2006 തിരുവനന്തപുരത്തു വന്നു താമസം ആരംഭിച്ച നസ്രിയ തിരുവനന്തപുരം ക്രൈസ്റ്റ് നഗർ തിരുവല്ലം സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനി ആയിരുന്നു. മലയാളചലച്ചിത്രനടൻ ഫഹദ് ഫാസിലുമായി 21 ഓഗസ്റ്റ് 2014ൽ നസ്രിയ നസീം വിവാഹിതരായി. 2014 ൽ വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന നസ്രിയ 2018 ൽ അഞ്‌ജലി മേനോൻ സംവിധാനം നിർവഹിച്ച കൂടെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചു വരികയായിരുന്നു.
അഭിനയിച്ച ചിത്രങ്ങൾതിരുത്തുക
വർഷം | ചലച്ചിത്രം | വേഷം | ഭാഷ | കുറിപ്പ് |
---|---|---|---|---|
2006 | പളുങ്ക് | ഗീതു | മലയാളം | ബാലതാരം |
2010 | പ്രമാണി | സിന്ധു | മലയാളം | ബാലതാരം |
ഒരുനാൾ വരും | ധന്യ | മലയാളം | ബാലതാരം | |
2013 | മാഡ് ഡാഡ് | മരിയ | മലയാളം | |
നേരം | ജീന | മലയാളം | ||
വേണി | തമിഴ് | |||
രാജാ റാണി | കീർത്തന | തമിഴ് | ||
നെയ്യാണ്ടി | വന റോജാ | തമിഴ് | ||
2014 | സലാലാ മൊബൈൽസ് | ഷഹാന | മലയാളം | |
ഓം ശാന്തി ഓശാന | പൂജ മാത്യു | മലയാളം | ||
വായ് മൂടി പേസവും | അഞ്ജന | തമിഴ് | ||
സംസാരം ആരോഗ്യത്തിന് ഹാനികരം | മലയാളം | |||
"ബാംഗളൂർ ഡേയ്സ് | ദിവ്യപ്രകാശ് | മലയാളം | ||
തിരുമണം എന്നും നിക്കാഹ് | വിഷ്ണുപ്രിയ | തമിഴ് | ||
2018 | കൂടെ | ജെന്നിഫർ തോമസ് മരിയ | മലയാളം | |
2020 | ട്രാൻസ് | എസ്തർ ലോപ്പസ് | മലയാളം | |
മണിയറയിലെ അശോകൻ | ഇന്ദു | മലയാളം |
നിർമ്മാണത്തിൽ പങ്കാളിയായ ചിത്രങ്ങൾതിരുത്തുക
വർഷം | ചലച്ചിത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|
2018 | വരത്തൻ | മലയാളം | |
2019 | കുമ്പളങ്ങി നൈറ്റസ് | മലയാളം |
പിന്നണി ഗായികതിരുത്തുക
വർഷം | പാട്ട് | ചലച്ചിത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2014 | ലാ ലാ ലസാ (ഉമ്മച്ചി റാപ് ) | സലാലാ മൊബൈൽസ് | മലയാളം | |
2014 | എന്റെ കണ്ണിൽ നിനക്കായ് | ബാംഗ്ലൂർ ഡെയ്സ് | മലയാളം | |
2018 | പുതിയൊരു പാതയിൽ | വരത്തൻ | മലയാളം |
പുരസ്കാരങ്ങൾതിരുത്തുക
- 2014- മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം-(ഓം ശാന്തി ഓശാന)
- 2014 - മികച്ച പുതുമുഖ നടിക്കുള്ള - അനന്ത വികടൻ സിനിമ അവാർഡ് - (നേരം)
അവലംബംതിരുത്തുക
- ↑ വിവാഹിതരായി, ഫഹദ് ഫാസിലും നസ്രിയയും. "ഫഹദ് ഫാസിലും നസ്രിയയും വിവാഹിതരായി". 21 ഓഗസ്റ്റ് 2014. ഇന്ത്യാവിഷൻ. മൂലതാളിൽ നിന്നും 2014-08-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഓഗസ്റ്റ് 21. Check date values in:
|accessdate=
(help) - ↑ "നസ്രിയ സെലിബ്രേറ്റ്സ് ഹെർ 19ബർത്ത്ഡേ". 2013 ഡിസംബർ 20. ശേഖരിച്ചത് 2014 ജനുവരി 21. Check date values in:
|accessdate=
and|date=
(help)
Nazriya Nazim എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |