ഒന്നിനെ എതിരിടാനുള്ള കഴിവില്ലാതെ അതുമായി ബന്ധമുള്ള മറ്റൊന്നിനെ എതിർത്ത് പരാക്രമം കാണിക്കുന്നതായി വർണ്ണിക്കുന്ന അലങ്കാരമാണ്‌ പ്രത്യനീകം.

കരുത്തനാം ശത്രുവിങ്കൽ
ഫലിക്കാത്ത പരാക്രമം
അതിന്റെ കുറ്റുകാരോട്
കാണിച്ചാൽ പ്രത്യനീകമാം.

ഉദാ: 'ജൈത്രയാത്രയ്കൊരുങ്ങീടും
നേത്രത്തിന്നാപ്തമിത്രമാം
ശ്രോത്രത്തെക്കീഴടക്കുന്നു
ക്ഷാത്രത്താലസിതോത്പലം.'

ലക്ഷ്യത്തിൽ, കർണ്ണാലങ്കാരമായ നീലോല്പലം കണ്ണിനെ ജയിക്കാൻ കരുത്തില്ലാതെ ചെവിയെ കീഴടക്കുയെന്നു പറഞ്ഞിരിക്കുന്നു,[1]

  1. വൃത്താലങ്കാര സംഗ്രഹം .എസ് ബാലൻപിള്ള


"https://ml.wikipedia.org/w/index.php?title=പ്രത്യനീകം_(അലങ്കാരം)&oldid=1974921" എന്ന താളിൽനിന്ന് ശേഖരിച്ചത്