പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലം
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ, തവനൂർ, പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് പൊന്നാനി ലോകസഭാ നിയോജകമണ്ഡലം[1].2004-ലെ തിരഞ്ഞെടുപ്പ് വരെ പെരിന്തൽമണ്ണ, മങ്കട എന്നീ നിയമസഭാ മണ്ഡലങ്ങൾ പൊന്നാനിക്കു കീഴിലായിരുന്നു.[2] തുടർന്ന് മണ്ഡല പുനർനിർണയം വന്നപ്പോൾ പെരിന്തൽമണ്ണയും മങ്കടയും മലപ്പുറം ലോക്‌സഭാമണ്ഡലത്തിലേക്ക് പോകുകയും പുതുതായി രൂപവത്കരിച്ച തവനൂർ,കോട്ടക്കൽ മണ്ഡലങ്ങൾ പൊന്നാനിയോട് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു.മുസ്ലിം ലീഗിലെ ഇ. അഹമ്മദ് ആണ് 14-ം ലോക്‌സഭയിൽ പൊന്നാനി മണ്ഡലത്തെ പ്രതിനിധീകരിച്ചത്.[3][4]
2009 ലോൿസഭാതെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിലെ സ്ഥാനാർത്ഥിനിർണ്ണയത്തെച്ചൊല്ലി ഇടതുമുന്നണിയിലെ തർക്കം ശ്രദ്ധേയമായിരുന്നു[5][6]
2009-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇ.ടി. മുഹമ്മദ് ബഷീർ(മുസ്ലീം ലീഗ്) വിജയിച്ചു. [7]
ലോകസഭാംഗങ്ങൾ
തിരുത്തുക- 1952: കെ. കേളപ്പൻ, കിസാൻ മസ്ദൂർ പ്രജ പാർട്ടി
- 1962: ഇ.കെ. ഇമ്പിച്ചി ബാവ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
- 1967: സി.കെ. ചക്രപാണി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
- 1971: എം.കെ. കൃഷ്ണൻ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
- 1977: ജി.എം. ബനാത്ത്‌വാല, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
- 1980: ജി.എം. ബനാത്ത്‌വാല, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
- 1984: ജി.എം. ബനാത്ത്‌വാല, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
- 1989: ജി.എം. ബനാത്ത്‌വാല, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
- 1991: ഇബ്രാഹിം സുലൈമാൻ സേട്ട്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
- 1996: ജി.എം. ബനാത്ത്‌വാല, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
- 1998: ജി.എം. ബനാത്ത്‌വാല, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
- 1999: ജി.എം. ബനാത്ത്‌വാല, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
- 2004: ഇ. അഹമ്മദ്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
- 2009: ഇ.ടി. മുഹമ്മദ് ബഷീർ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
- 2014: ഇ.ടി. മുഹമ്മദ് ബഷീർ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
- 2019: ഇ.ടി. മുഹമ്മദ് ബഷീർ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
- 2024: അബ്ദുസമദ് സമദാനി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
തിരഞ്ഞെടുപ്പുകൾ
തിരുത്തുകഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-03-20.
- ↑ "Election News".
- ↑ "Ponnani Election News".
- ↑ "Kerala Election Results".
- ↑ മാതൃഭൂമി (ശേഖരിച്ചത് 2009 മാർച്ച് 21)[പ്രവർത്തിക്കാത്ത കണ്ണി]
- ↑ മാതൃഭൂമി (ശേഖരിച്ചത് 2009 മാർച്ച് 21)[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-20. Retrieved 2009-05-16.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
- ↑ http://www.keralaassembly.org