കോട്ടക്കൽ നിയമസഭാമണ്ഡലം

(കോട്ടക്കൽ (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ കോട്ടയ്ക്കൽ വളാഞ്ചേരി എന്നീ നഗരസഭകളും എടയൂർ, ഇരിമ്പിളിയം, കുറ്റിപ്പുറം, മാറാക്കര, പൊന്മള എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്ന നിയമസഭാമണ്ഡലമാണ് കോട്ടക്കൽ നിയമസഭാമണ്ഡലം[1]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1]. കുറ്റിപ്പുറം നിയോജക മണ്ഡലം ഇല്ലാതായി പകരം നിലവിൽ വന്ന മണ്ഡലമാണ് കോട്ടക്കൽ നിയോജക മണ്ഡലം.

46
കോട്ടക്കൽ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
വോട്ടർമാരുടെ എണ്ണം198872 (2016)
നിലവിലെ അംഗംആബിദ് ഹുസൈൻ തങ്ങൾ
പാർട്ടിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
മുന്നണിയു.ഡി.എഫ്
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലമലപ്പുറം ജില്ല
Map
കോട്ടക്കൽ നിയമസഭാമണ്ഡലം

രാഷ്ട്രീയം

തിരുത്തുക

മുസ്ലിം ലീഗിന്റെ പരമ്പരാഗത മണ്ഡലം ആയി അറിയപ്പെട്ടിരുന്ന കുറ്റിപ്പുറം 2005ൽ കെ.ടി. ജലീൽ എന്ന മുസ്ലിം ലീഗ് വിമതനെ വിജയിപ്പിചു ചരിത്രത്തിൽ ഇടം നേടിയിരുന്നു. കോട്ടക്കൽ നഗരസഭ,വളാഞ്ചേരി,കുറ്റിപ്പുറം,എടയൂർ,മറാക്കര,ഇരുമ്പിളിയം പൊന്മല പഞ്ചയത്തുകൾ ഉൾപ്പെടുന്നത് ആകുന്നു പുതിയ കോട്ടക്കൽ നിയമ സഭ മണ്ഡലം. ആയുർവേദത്തിന്റെ ഈറ്റില്ലം എന്നു അറിയപ്പെടുന്ന കോട്ടക്കൽ ചരിത്ര പരമായും രാഷ്ട്രീയ പരമായും വളരെ പ്രാധാനപ്പെട്ട ഒരു സഥലം ആകുന്നു. ആയുർവേദ സർവ്വകലാശാല കോട്ടക്കൽ സ്ഥാപിക്കണം എന്ന ആവശ്യം ഇവിടെ ശക്തം ആകുന്നു.

മെമ്പർമാരും വോട്ടുവിവരങ്ങളും

തിരുത്തുക

  Independent   INC   CPI  IUML  BJP   NCP"

വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട്
2021[2] 216480 159933 16588 ആബിദ് ഹുസൈൻ തങ്ങൾ മുസ്ലിം ലീഗ് 81700 മമ്മുട്ടി എൻ.സി.പി. 65112 പി.പി ഗണേശൻ ബീജെപി 10796
2016[3] 198642 148470 15042 71768 56726 ടി.ഉണ്ണികൃഷ്ണൻ 13205
2011[4] 167498 118343 35902 അബ്ദുസ്സമദ് സമദാനി 69717 പി.കെ ഗുരുക്കൾ 33815 കെ.കെ സുരേന്ദ്രൻ 7782

||| || || || |||| || || || || || || ||

  1. 1.0 1.1 Changing Face of Electoral India Delimitation 2008 - Volume 1 Page 719[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=46
  3. http://www.keralaassembly.org/2001/poll01.php4?year=2016&no=46
  4. http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=46