ഹുസൈൻ രണ്ടത്താണി

കേരളത്തിലെ രാഷ്ട്രീയപ്രവർത്തകൻ
ഹുസൈൻ എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ ഹുസൈൻ (വിവക്ഷകൾ) എന്ന താൾ കാണുക. ഹുസൈൻ (വിവക്ഷകൾ)

ചരിത്ര ഗവേഷകൻ, ഗ്രന്ഥകർത്താവ്, കോളേജ് അധ്യാപൻ. മലപ്പുറം ജില്ലയിലെ രണ്ടത്താണി സ്വദേശി. മറാക്കര വി.വി.എം. ഹൈസ്‌കൂൾ, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ്, അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, കോഴിക്കോട് സർവ്വകലാശാല, ജാമിയ മില്ലിയ ഇസ്ലാമിയ എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. ചരിത്രവിഷയങ്ങളിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. പശ്ചിമേഷ്യൻ പഠനത്തിൽ ഡിപ്ലോമ. അറബി, ഉറുദു, പേർഷ്യൻ ഭാഷകളിൽ സർട്ടിഫിക്കറ്റ്. മധ്യകാല ഇന്ത്യ, ആധുനിക ഇന്ത്യ, ഇസ്‌ലാമിക ചരിത്രം എന്നിവയിൽ സ്‌പെസലൈസേഷൻ.

ഡോ. ഹുസൈൻ കെ. രണ്ടത്താണി
എം.ഇ.എസ്. കോളേജ്‌, വളാഞ്ചേരി മുൻ പ്രിൻസിപ്പൽ
മലപ്പുറം മഅ്ദിൻ അക്കാദമിയുടെ അക്കാദമിക് ഡയറക്ടർ
വ്യക്തിഗത വിവരങ്ങൾ
ജനനംരണ്ടത്താണി, മലപ്പുറം, കേരളം
വസതിരണ്ടത്താണി
വെബ്‌വിലാസംhttp://hussainrandathani.in/
As of മാർച്ച്‌ 18, 2009

ജീവിതരേഖ

തിരുത്തുക

2009 ൽ നടന്ന ലോക്സഭാ പൊതു തിരഞ്ഞെടുപ്പിൽ പൊന്നാനി നിയോജക മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച മലപ്പുറം ജില്ലയിലെ രണ്ടത്താണി സ്വദേശിയാണ് ഡോ. ഹുസൈൻ രണ്ടത്താണി. കോളേജ് അദ്ധ്യാപകൻ[1], എഴുത്തുകാരൻ, ചരിത്രകാരൻ എന്നീ നിലകളിലും അറിയപ്പെടുന്നു[2]. വളാഞ്ചേരി എം. ഇ. എസ് കോളേജിന്റെ മേധാവിയായിരുന്ന[3] ഇദ്ദേഹം ഇസ്ലാമിക ഗവേഷണ വികസന സമിതി അദ്ധ്യക്ഷനായും പ്രവർത്തിക്കുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും, ഹുസൈൻ രണ്ടത്താണിയുടെ സ്ഥാനാർഥിത്വം സംസ്ഥാനത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ വൻ വിവാദമാവുകയും, ഇദ്ദേഹം കേരളത്തിലുടനീളം ശ്രദ്ധേയനാകുകയും ചെയ്തു[4]. സച്ചാർ സമിതിയുടെ റിപ്പോർട്ട് നടപ്പിലാക്കുന്നതിനെക്കുറിച്ച് പഠിക്കാൻ കേരള സംസ്ഥാനസർക്കാർ നിയമിച്ച 11 അംഗ സമിതിയിൽ അംഗമായിരുന്നു ഇദ്ദേഹം.[5] പത്തിലധികം ഗ്രന്ഥങ്ങളുടെ കർത്താവ്. മാപ്പിളമാരെ കുറിച്ച പഠനത്തിന് സി.കെ കരീം മെമ്മോറിയൽ അവാർഡിന് അർഹനായി. ആനുകാലികങ്ങളിൽ എഴുതിക്കൊണ്ടിരിക്കുന്നു. പൂങ്കാവനം മാസികയുടെ ഓണററി എഡിറ്റർ. മണ്ണാർക്കാട് എം.ഇ.എസ് കോളേജ് ഹിസ്റ്ററി ബിരുദാനന്തര ബിരുദ അധ്യാപകനായിരുന്നു. [6]

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [7] [8]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2009 പൊന്നാനി ലോകസഭാമണ്ഡലം ഇ.ടി. മുഹമ്മദ് ബഷീർ മുസ്ലീം ലീഗ്, യു.ഡി.എഫ് 385801 ഹുസൈൻ രണ്ടത്താണി സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. 303117 കെ. ജനചന്ദ്രൻ ബി.ജെ.പി., എൻ.ഡി.എ. 57710

സേവനമനുഷ്ഠിച്ച സ്ഥാപനങ്ങൾ

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക

പി എം കെ ഫൈസി അവാർഡ്[9][10]

പുസ്തകങ്ങൾ

തിരുത്തുക

(ഇംഗ്ലീഷ്)

  • Mappila Muslims : A Study On Society And Anti Colonial Struggles Paperback – 2007[11]
  • മാപ്പിള മലബാർ
  • സമുദായം , രാഷ്ട്രീയം
  1. http://jaihoon.tv/rightangle/2172.htm[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.mail-archive.com/islamcity@yahoogroups.com/msg16693.html
  3. "ഡോ. ഹുസൈൻ രണ്ടത്താണി വിരമിച്ചു". Archived from the original on 2016-01-25.
  4. http://thatsmalayalam.oneindia.in/news/2009/03/15/kerala-randathani-firm-on-contesting.html[പ്രവർത്തിക്കാത്ത കണ്ണി]
  5. http://www.arabnews.com/?page=4&section=0&article=102441&d=13&m=10&y=2007
  6. "Dr. Husain Randathani". Archived from the original on 2012-07-29.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-06-01.
  8. http://www.keralaassembly.org
  9. "പി എം കെ ഫൈസി അവാർഡ് ഹുസൈൻ രണ്ടത്താണിക്ക്". Archived from the original on 2016-01-29.
  10. "പി.എം.കെ. ഫൈസി മെമ്മോറിയൽ എൻഡോവ്‌മെന്റ് അവാർഡ് ഡോ. ഹുസൈൻ രണ്ടത്താണിക്ക് ...... Read more at: http://www.mathrubhumi.com/kozhikode/news/%E0%B4%AA%E0%B4%BF-%E0%B4%8E%E0%B4%82-%E0%B4%95%E0%B5%86-%E0%B4%AB%E0%B5%88%E0%B4%B8%E0%B4%BF-%E0%B4%AE%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%8B%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%8E%E0%B4%A8%E0%B5%8D%E2%80%8D%E0%B4%A1%E0%B5%8B%E0%B4%B5%E0%B5%8D%E2%80%8C%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%85%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A1%E0%B5%8D-%E0%B4%A1%E0%B5%8B-%E0%B4%B9%E0%B5%81%E0%B4%B8%E0%B5%88%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D--1.259727". {{cite news}}: External link in |title= (help)[പ്രവർത്തിക്കാത്ത കണ്ണി]
  11. http://www.amazon.in/Mappila-Muslims-Society-Colonial-Struggles/dp/8190388789/ref=sr_1_1?s=books&ie=UTF8&qid=1440433758&sr=1-1

വർഗ്ഗംːകേരളത്തിലെ ഇസ്ലാമിക പണ്ഡിതർ



"https://ml.wikipedia.org/w/index.php?title=ഹുസൈൻ_രണ്ടത്താണി&oldid=4071718" എന്ന താളിൽനിന്ന് ശേഖരിച്ചത്