ജി.എം. ബനാത്ത്‌വാല

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും, പാർലമെന്റേറിയനും ആയിരുന്നു്‌ ജി.എം.ബനാത്ത്‌വാല . ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡൻറ്,പാർലമെൻറേറിയൻ,നിയമസഭാ സാമാജികൻ എന്നീ സ്ഥാനങ്ങൾ നിർവ്വഹിച്ചിട്ടുണ്ട്. ഗുലാം മഹ്മൂദ് ബനാത്ത്‌വാല എന്നാണ്‌ പൂർണ്ണനാമം.

Gulam Mohammed Mahmood Banathwala
ജനനം(1933-08-15)15 ഓഗസ്റ്റ് 1933
മരണം25 ജൂൺ 2008(2008-06-25) (പ്രായം 74)
തൊഴിൽPolitician (IUML)

ജീവിതരേഖ

തിരുത്തുക

1933 ഓഗസ്റ്റ് 15 ന് ഹാജി നൂർ മുഹമ്മദിന്റെ മകനായി മുംബൈയിൽ ജനിച്ചു[1]. ഇദ്ദേഹത്തിന്റെ പൂർവ്വികർ ഗുജറാത്തിലെ‍ കച്ചിൽ നിന്നും മുംബൈയിലേക്ക് കുടിയേറിപ്പാർത്തവരാണ്[2]‌. സിദൻഹാം കോളേജ്‌, എസ്‌.ടി കോളേജ്‌ എന്നിവിടങ്ങളിൽ നിന്നായി എംകോം, ബിഎഡ് എന്നിവ പാസായ ശേഷം കോമേഴ്‌സ് വിദ്യാലയത്തിൽ‍ അദ്ധ്യാപകനായി പൊതു ജീവിതം ആരംഭിച്ചു. പിന്നെ ഈ ജോലി ഉപേക്ഷിച്ച് സ്വന്തമായൊരു ഇൻസ്റ്റിറ്റ്യൂട്ട് നടത്തി. പിന്നീട് അതും നിർത്തി സജീവ രാഷ്ട്രീയത്തിൽ ഇറങ്ങി. ഡോ.ആയിഷ ബനാത്ത്‌ വാലയാണ്‌ ഭാര്യ. ഈ ദമ്പതികൾക്ക് മക്കളില്ല.[1]

ആദ്യകാല രാഷ്ട്രീയ ജീവിതം

തിരുത്തുക

വിദ്യാഭ്യാസ വിദഗ്ദ്ധൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1960 ൽ അദ്ദേഹം മുംബൈയിലെ മുസ്ലിം ലീഗിന്റെ ജനറൽ സെക്രട്ടറിയായി. 1961ൽ മുസ്‌ലീം ലീഗിന്റെ എക്‌സിക്യൂട്ടീവ്‌ അംഗമായി. 1962 ൽ മഹാരാഷ്ട്രയിലെ ഉമർഖാദി നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് സ്ഥാനാർത്ഥിയായിരുന്നെങ്കിലും 400 വോട്ടുകൾക്ക് പരാജയപ്പെട്ടു. 1967 ൽ അതേ മണ്ഡലത്തിൽ നിന്ന് വിജയിക്കുകയും മഹാരാഷ്ട്ര നിയമസഭയിൽ മുസ്‌ലിംലീഗിലെ ആദ്യ അംഗമാവുകയും ചെയ്തു. 1972 ൽ അദ്ദേഹം നിയമസഭയിൽ തന്റെ വിജയം ആവർത്തിച്ചു. മുംബൈ സിറ്റി ലീഗിന്റെയും മഹാരാഷ്ട്ര സംസ്ഥാന ലീഗിന്റെയും ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. സുലൈമാൻ സേട്ട് അഖിലേന്ത്യാ പ്രസിഡന്റായപ്പോൾ ബനാത്ത്‌വാല അഖിലേന്ത്യാ സെക്രട്ടറിയായി. ഇബ്രാഹിം സുലൈമാൻ സേട്ട് മുസ്ലീംലീഗ് വിട്ടപ്പോൾ ബനാത്ത് വാല അഖിലേന്ത്യാ പ്രസിഡന്റായി.[2] 1994 മുതൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ദേശീയ പ്രസിഡന്റ് ആയിരുന്നു ബനാത്ത്‌വാല.

ലോകസഭയിൽ

തിരുത്തുക

കേരളത്തിലെ പൊന്നാനി മണ്ഡലത്തെ ഏഴു തവണ ലോക്‌സഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്‌. 1977 ലാണ്‌ പൊന്നാനിയിൽ നിന്ന്‌ ബനാത്ത്‌വാല ആദ്യം മത്സരിക്കുന്നത്‌. തുടർന്ന് 1980, 1984,1989, 1996, 1998, 1999 വർഷങ്ങളിൽ ലോകസഭയിലേക്ക് പൊന്നാനി മണ്ഡലത്തിൽ നിന്നും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[2]

2008 ജൂൺ 25-നു വൈകിട്ട് നാലു മണിയോടെ ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിൽ അന്തരിച്ചു.

  1. 1.0 1.1 മാതൃഭൂമി[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 2.2 മനോരമ ഓൺലൈൻ Archived 2008-06-28 at the Wayback Machine..
"https://ml.wikipedia.org/w/index.php?title=ജി.എം._ബനാത്ത്‌വാല&oldid=3631906" എന്ന താളിൽനിന്ന് ശേഖരിച്ചത്