കൊളാടി ഗോവിന്ദൻകുട്ടി മേനോൻ
ഒന്നാം കേരള നിയമസഭയിൽ അണ്ടത്തോട് നിയോജകമണ്ഡലത്തെ[2] പ്രതിനിധാനം ചെയ്തിരുന്ന ഒരു രാഷ്ട്രീയ നേതാവും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്നു കൊളാടി ഗോവിന്ദൻകുട്ടി മേനോൻ(1928 – 13 ഓഗസ്റ്റ് 2003).
കെ. ഗോവിന്ദൻകുട്ടി മേനോൻ | |
---|---|
![]() | |
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | ബി.വി. സീതി തങ്ങൾ |
മണ്ഡലം | അണ്ടത്തോട് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1928 |
മരണം | 13 ഓഗസ്റ്റ് 2003 | (പ്രായം 75)
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
പങ്കാളി(കൾ) | ഡോ.പത്മം[1] |
കുട്ടികൾ | ഒരു മകൻ, രണ്ട് മകൾ |
മാതാപിതാക്കൾ |
|
വസതി(കൾ) | വെളിയങ്കോട് |
As of നവംബർ 3, 2020 ഉറവിടം: നിയമസഭ |
ജീവിതരേഖതിരുത്തുക
നാരായണമേനോന്റെയും കൊളാടി കൊച്ചുകുട്ടിയമ്മയുടെയും മകനായി 1928ൽ പൊന്നാനിയിലാണ് ഗോവിന്ദൻകുട്ടി മേനോൻ ജനിച്ചത്.മാതാവ് കൊച്ചുകുട്ടിയമ്മ ഗുരുവായൂരിലെ പ്രശസ്ത നായർ തറവാടായ കൊളാടി കുടുംബാംഗം ആയിരുന്നു. വെളിയങ്കോട്ടും ചാവക്കാട്ടുമായി സ്കൂൾ വിദ്യാഭ്യാസം പുർത്തിയാക്കിയ അദ്ദേഹം ഇന്റർമീഡിയറ്റ് പാലക്കാട് വിക്ടോറിയ കോളേജിൽ പഠിച്ചു. 1950-ൽ തൃശൂർ കേരളവർമ്മ കോളേജിൽ നിന്നും സാമ്പത്തികശാസ്ത്രം രാഷ്ടതന്ത്രം എന്നിവയിൽ ബിരുദം പൂർത്തിയാക്കി, മദ്രാസ് ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി. പത്മയാണ് ഭാര്യ[3]. ഒരു ആൺകുട്ടിയും രണ്ട് പെൺകുട്ടികളും ഇദ്ദേഹത്തിനുണ്ട്[3]. ഒരു അഭിഭാഷകനും എഴുത്തുകാരനുമായിരുന്നു. സി.പി.ഐ.യുടെ പ്രതിനിധിയായാണ് ഇദ്ദേഹം കേരളനിയമസഭയിലെത്തിയത്. 1957-ൽ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന കെ.ജി. കരുണാകരമേനോനെ പരാജയപ്പെടുത്തി അണ്ടത്തോട് നിയമസഭാ മണ്ഡലത്തിൽ നിന്ന് ഒന്നാം കേരളനിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ ഗോവിന്ദൻകുട്ടിക്ക് 26 വയസ്സുമാത്രമായിരുന്നു. ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം അദ്ദേഹമായിരുന്നു.[4] 1984-ൽ പൊന്നാനി ലോകസഭാ മണ്ഡലത്തിൽ നിന്ന് മുസ്‌ലിംലീഗിലെ ജി.കെ. ബനാത്ത്‌വാലയുമായി മത്സരിച്ചു പരാജയപ്പെട്ടു.[5]. വെളിയങ്കോട് പഞ്ചായത്തിന്റെ അദ്ധ്യക്ഷനായി 18 വർഷക്കാലം പ്രവർത്തിച്ചു.[4]. മലപ്പുറം ജില്ലയിലെ വെളിയങ്കോട് പഞ്ചായത്തിലെ കോതമുക്ക് ആണ് ഗോവിന്ദൻകുട്ടിയുടെ കുടുംബതറവാട്. കേരളാ സാഹിത്യ അക്കാദമി അംഗം, കേരള കലാമണ്ഡലം എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം, സി.പി.ഐ. സംസ്ഥാന കൗൺസിലംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ പങ്കെടുത്ത ഗോവിന്ദൻകുട്ടി മേനോൻ നിരവധി പ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട്. ഗുരുവായൂർ ദേവസ്വത്തിന്റെ മാഗസിനായ ഭക്തപ്രിയയുടെ എഡിറ്റോറിയൽ അംഗമായും പ്രവർത്തിച്ചു. ഗോവിന്ദൻകുട്ടി മേനോന്റെ മൂത്ത സഹോദരൻ കൊളാടി ഉണ്ണി എന്ന കൊളാടി ബാലകൃഷ്ണമേനോൻ പൊന്നാനി താലൂക്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചയാളാണ്.
ഗ്രന്ഥരചനതിരുത്തുക
- എന്തുകൊണ്ട് വന്നേരി[3]
- ഓർമ്മയിൽ ജീവിക്കുന്നവർ[3]
- വാല്മീകി രാമായണാത്തിന്റെ ഗദ്യപരിഭാഷ[3]
- ഒന്നു ചിരിക്കൂ ഒരിക്കൽ കൂടി
അവലംബംതിരുത്തുക
- ↑ http://www.kolady.org/innerhome.htm
- ↑ http://www.niyamasabha.org/codes/members/m209.htm
- ↑ 3.0 3.1 3.2 3.3 3.4 ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
- ↑ 4.0 4.1 .http://www.hindu.com/2003/08/14/stories/2003081402300500.htm
- ↑ http://ibnlive.in.com/politics/electionstats/candidatedetails/1984/S11/CPI.html[പ്രവർത്തിക്കാത്ത കണ്ണി]