പ്രധാന മെനു തുറക്കുക

ഷാജി എൻ. കരുൺ സം‌വിധാനം ചെയ്ത് 2009-ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ[1] മലയാളചലച്ചിത്രമാണ്‌ കുട്ടിസ്രാങ്ക്. മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം നിർ‌വ്വഹിച്ചിരിക്കുന്നത് റിലയൻസ് എന്റർടെയ്ന്മെന്റിന്റെ ഉടമസ്ഥതയിലുള്ള ബിഗ് മോഷൻ പിക്‌ചേഴ്‌സ് ആണ്‌. അനിൽ അംബാനി നേതൃത്വം നൽകുന്ന റിലയൻസ് എന്റർടെയ്ന്മെന്റിന്റെ ആദ്യ മലയാളചലച്ചിത്രസം‌രഭമാണിത്[2]. ഈ ചിത്രം 2010 ജൂലൈ 23-നു് പ്രദർശനത്തിനെത്തി[3].

കുട്ടിസ്രാങ്ക്
സംവിധാനംഷാജി എൻ. കരുൺ
നിർമ്മാണംറിലയൻസ് എന്റർടെയ്ന്മെന്റ്
രചനപി.എഫ്. മാത്യൂസ്
അഭിനേതാക്കൾമമ്മൂട്ടി
കമാലിനി മുഖർജി
പത്മപ്രിയ
മീനകുമാരി
സായി കുമാർ
സിദ്ദിഖ്
സുരേഷ് കൃഷ്ണ
സംഗീതംഐസക് തോമസ് കൊട്ടുകപ്പള്ളി
ഛായാഗ്രഹണംഅഞ്ജലി ശുക്ല
രാജ്യം ഇന്ത്യ
ഭാഷമലയാളം

മികച്ച ചിത്രത്തിനടക്കമുള്ള നാലു പുരസ്കാരങ്ങളാണ്‌ ഈ ചിത്രം 2009-ലെ ദേശീയ ചലച്ചിത്രപുരസ്കാരങ്ങളിൽ നേടിയത്. മികച്ച ഛായാഗ്രഹണം(അഞ്ജലി ശുക്ല), മികച്ച തിരക്കഥ (പി.എഫ്. മാത്യൂസ്, ഹരികൃഷ്ണൻ), മികച്ച വസ്ത്രാലങ്കാരം (ജയകുമാർ), സ്പെഷൽ ജ്യൂറി പുരസ്കാരം എന്നിവയാണ്‌ ഈ ചിത്രം നേടിയ മറ്റു പുരസ്കാരങ്ങൾ[4]

അവലംബംതിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കുട്ടിസ്രാങ്ക്&oldid=2332092" എന്ന താളിൽനിന്ന് ശേഖരിച്ചത്