ആദാമിന്റെ മകൻ അബു
സലിം അഹമ്മദ് രചനയും സംവിധാനവും, സഹനിർമ്മാണവും നിർവ്വഹിച്ച് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ആദാമിന്റെ മകൻ അബു. സലിം കുമാർ, സറീനാ വഹാബ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, മുകേഷ്, കലാഭവൻ മണി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. മധു അമ്പാട്ട് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത് വിജയ് ശങ്കറാണ്. രമേഷ് നാരായൺ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ഐസക് തോമസ് കൊട്ടുകാപ്പള്ളി ആണ്.
ആദാമിന്റെ മകൻ അബു | |
---|---|
സംവിധാനം | സലീം അഹമ്മദ് |
നിർമ്മാണം | സലീം അഹമ്മദ് അഷ്റഫ് ബേഡി |
രചന | സലീം അഹമ്മദ് |
അഭിനേതാക്കൾ | സലീം കുമാർ സറീനാ വഹാബ് നെടുമുടി വേണു സുരാജ് വെഞ്ഞാറമൂട് മുകേഷ് കലാഭവൻ മണി |
സംഗീതം |
|
ഗാനരചന | റഫീക്ക് അഹമ്മദ് |
ഛായാഗ്രഹണം | മധു അമ്പാട്ട് |
ചിത്രസംയോജനം | വിജയ് ശങ്കർ |
റിലീസിങ് തീയതി | 2011 ജൂൺ 24 |
ഭാഷ | മലയാളം |
മികച്ച ചിത്രത്തിനുള്ള 2010 - ലെ ദേശീയ ചലച്ചിത്ര പുരസ്കാരവും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയ മലയാള ചലച്ചിത്രമാണ് ആദാമിന്റെ മകൻ അബു[1][2]. സലീം അഹമ്മദ് ആദ്യമായി സംവിധാനം നിർവഹിച്ച ഈ ചലച്ചിത്രത്തിലെ അഭിനയത്തിന് സലീം കുമാറിന് 2010 - ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും, മധു അമ്പാട്ടിന് മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരവും ഐസക്ക് തോമസ് കൊട്ടുകപ്പള്ളിക്ക് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരവും ലഭിച്ചു[3]. 2011 ജൂൺ 24 - നു് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. 2011 ഒക്ടോബർ 12 മുതൽ 27 വരെ ലങ്കാഷയറിൽ നടന്ന ലണ്ടൻ ചലച്ചിത്ര മേളയിൽ ഈ ചിത്രം പ്രദർശിപ്പിക്കപ്പെട്ടു[4]. 2011-ലെ ഗോവ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമയിലും മത്സര വിഭാഗത്തിലും ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു[5]. ഈ ചിത്രത്തിനു് ഗോവ ഫിലിം ഫെസ്റ്റിവലിൽ ജൂറിയുടെ പ്രത്യേക പരാമർശവും പുരസ്കാരവും സംവിധായകനായ സലിം അഹമ്മദിനു് ജൂറിയുടെ പരാമർശവും ലഭിച്ചു.[6][7]
2011 ലെ ഓസ്കാർ പുരസ്കാരത്തിന്റെ മികച്ച വിദേശ ചിത്രങ്ങളുടെ മത്സരത്തിലേക്ക് ഭാരത സർക്കാറിന്റെ ഔദ്യോഗിക ചലച്ചിത്ര എൻട്രിയായി ഈ ചിത്രത്തെ സർക്കാർ നാമനിർദ്ദേശം ചെയ്തു.[8][9]. എന്നാൽ സമർപ്പിക്കപ്പെട്ട 9 ചിത്രങ്ങളുടെ പട്ടികയിൽ 2012 ജനുവരി 19-ന് പുറത്തുവന്ന ചുരുക്ക പട്ടികയിൽ ചിത്രത്തിനു സ്ഥാനം നേടാനായില്ല[10][11].
കഥാസംഗ്രഹം
തിരുത്തുകഅബു എന്ന വൃദ്ധനായ അത്തറ് കച്ചവടക്കാരന്, തന്റെ സാമ്പത്തിക പരാധീനതകൾക്കിടയിലും മെക്കയിൽ ഹജ്ജു കർമം നിർവഹിക്കാനുണ്ടാകുന്ന മോഹവും, അതിനെ തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളും ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. താൻ ട്രാവൽസിൽ ജോലി ചെയ്തിരുന്ന കാലത്തുണ്ടായ പല അനുഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ കഥക്കാധാരം എന്നു സലീം അഹമദ് പറയുന്നു. ചിത്രത്തിലെ പല കഥാപാത്രങ്ങളും ഇന്ന് ജീവിച്ചിരിപ്പുള്ളവരുമാണ്. [12]
കഥാപാത്രങ്ങളും അഭിനേതാക്കളും
തിരുത്തുകഅഭിനേതാവ് | വേഷം |
---|---|
സലിം കുമാർ | അബു[13] |
സറീനാ വഹാബ് | ഐഷുമ്മ |
മുകേഷ് | അഷ്റഫ് |
കലാഭവൻ മണി | ജോൺസൺ |
സുരാജ് വെഞ്ഞാറമൂട് | ഹൈദർ |
നെടുമുടി വേണു | മാസ്റ്റർ |
തമ്പി ആന്റണി | ഉസ്താദ് |
എം.ആർ. ഗോപകുമാർ | സുലൈമാൻ |
അംബിക മോഹൻ | ലളിത, മാസ്റ്ററുടെ ഭാര്യ |
വിനോദ് കോവൂർ | മൊയ്തീൻ, മത്സ്യ വില്പനക്കാരൻ |
ടി.എസ്. രാജു | മാളിയേക്കൽ ഹസൈനാർ ഹാജി |
ശശി കല്ലിങ്കൽ | കബീർ |
ജാഫർ ഇടുക്കി | ഫോട്ടോഗ്രാഫർ |
പുരസ്കാരങ്ങൾ
തിരുത്തുക- മികച്ച ചിത്രം
- മികച്ച നടൻ - സലിം കുമാർ
- മികച്ച ഛായാഗ്രാഹകൻ - മധു അമ്പാട്ട്
- മികച്ച പശ്ചാത്തലസംഗീതം - ഐസക് തോമസ് കൊട്ടുകാപ്പള്ളി
- മികച്ച ചിത്രം
- മികച്ച നടൻ - സലിം കുമാർ
- മികച്ച തിരക്കഥ - സലീം അഹമ്മദ്
- മികച്ച പശ്ചാത്തലസംഗീതം - ഐസക് തോമസ് കൊട്ടുകാപ്പള്ളി
- രജതമയൂരം[20].
വിവാദങ്ങൾ
തിരുത്തുകനാഷനൽ ഫിലിം കോർപറേഷൻ, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ എന്നീ സമിതികളുടെ മുമ്പാകെ ചിത്രത്തിന്റെ നിർമ്മാതാവായ സലിം അഹമ്മദ്, നിർമ്മാണ പങ്കാളിയായ അഷ്റഫ് ബേഡിയുടെ പേര് മറച്ചു വെച്ചെന്ന് ആരോപിച്ച് അഷ്റഫ് കോഴിക്കോട് അഡീഷനൽ ജില്ലാ ജഡ്ജി പി.ഡി. ശാർങഗാധരൻ മുൻപാകെ പരാതി നൽകുകയും 2011 മേയ് 21 ന് ചിത്രത്തിന്റെ പ്രദർശനം താൽക്കാലികമായി തടയുകയും ചെയ്തു[21]. ഇതോടൊപ്പം ചിത്രത്തിന്റെ വിൽപനയും വിതരണവും തടഞ്ഞു. പിന്നീട് കേസ് ഒത്തുതീർപ്പിൽ എത്തിയതിനെ തുടർന്ന് 2011 ജൂൺ 24 - ന് ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു.
അവലംബം
തിരുത്തുക- ↑ actor Salim Kumar wins National award for best actor: sources, Submitted by Trisha Thomas on Thu, 05/19/2011 - 15:26[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-25. Retrieved 2011-05-22.
- ↑ http://www.pib.nic.in/newsite/erelease.aspx?relid=72204
- ↑ http://origin-www.mathrubhumi.com/english/movies/malayalam/113564/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Indian Panorama selection for IFFI'11" (PDF). Archived from the original (PDF) on 2013-03-02. Retrieved 2011-11-27.
- ↑ "Porfirio wins Golden Peacock". The Hindu. Retrieved 2011 ഡിസംബർ 5.
{{cite news}}
: Check date values in:|accessdate=
(help) - ↑ "Special Jury Award for Adaminte Makan Abu at IFFI". Times of India. Archived from the original on 2013-05-27. Retrieved 2011 ഡിസംബർ 5.
{{cite news}}
: Check date values in:|accessdate=
(help) - ↑ "Malayalam film 'Adaminte Makan Abu' is India's Oscar entry" (in ഇംഗ്ലീഷ്). ദ ടൈംസ് ഓഫ് ഇന്ത്യ. 2011 August 23. Retrieved 2011 August 23.
{{cite news}}
: Check date values in:|accessdate=
and|date=
(help); Italic or bold markup not allowed in:|publisher=
(help) - ↑ "'ആദാമിന്റെ മകൻ അബു' ഓസ്കാറിന്" (in malayalam). മാധ്യമം ദിനപത്രം. 2011 August 23. Archived from the original on 2011-09-24. Retrieved 2011 August 23.
{{cite news}}
: Check date values in:|accessdate=
and|date=
(help); Italic or bold markup not allowed in:|publisher=
(help)CS1 maint: unrecognized language (link) - ↑ "മനോരമ ഓൺലൈൻ/ഓസ്കാർ: ആദാമിന്റെ മകൻ അബു പുറത്ത്". Archived from the original on 2012-01-22. Retrieved 2012-01-19.
- ↑ "മാതൃഭൂമി ഓൺലൈൻ/അബു ഓസ്കർ ചുരുക്കപ്പട്ടികയിൽ നിന്ന് പുറത്ത്". Archived from the original on 2012-01-19. Retrieved 2012-01-19.
- ↑ മാതൃഭൂമി വാരികയിലെ സലീം അഹമദ്മായുള്ള അഭിമുഖത്തിൽ
- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 694. 2011 ജൂൺ 13. Retrieved 2013 മാർച്ച് 18.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "Southern cinema sweeps National Awards". The Hindu. 19 May 2011. Retrieved 19 May 2011
- ↑ Chris Michaud (2011 May 22). "South Indian films sweep National Film Awards". Reuters. Archived from the original on 2011-05-26. Retrieved 2011 May 25.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ Naman Ramachandran (2011 May 19). "Adaminte wins Indian film awards". Variety. Retrieved 2011 May 25.
{{cite news}}
: Check date values in:|accessdate=
and|date=
(help); Italic or bold markup not allowed in:|publisher=
(help) - ↑ "Adaminte Makan Abu adjudged best film". The Hindu. 2011 May 23. Archived from the original on 2011-05-26. Retrieved 2011 May 25.
{{cite news}}
: Check date values in:|accessdate=
and|date=
(help); Italic or bold markup not allowed in:|publisher=
(help) - ↑ "Debutant directors sweep Kerala state awards". The Indian Express. 2011 May 23. Retrieved 2011 May 25.
{{cite news}}
: Check date values in:|accessdate=
and|date=
(help); Italic or bold markup not allowed in:|publisher=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "Adaminte Makan Abu Wins Top Honours At Kerala State Awards". NDTV. 2011 May 22. Archived from the original on 2012-07-10. Retrieved 2011 May 25.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ആദാമിന്റെ മകൻ അബുവിന് രജതമയൂരം". Archived from the original on 2011-12-05. Retrieved 2011-12-03.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-25. Retrieved 2011-05-25.