മൂക്കില്ലാരാജ്യത്ത്
അശോകൻ, താഹ എന്നിവരുടെ സംവിധാനത്തിൽ മുകേഷ്, തിലകൻ, ജഗതി ശ്രീകുമാർ, സിദ്ദിഖ്, വിനയ പ്രസാദ്, സുചിത്ര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മൂക്കില്ലാ രാജ്യത്ത്. രോഹിണി ആർട്ട്സിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് രോഹിണി ആർട്ട്സ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബി. ജയചന്ദ്രൻ ആണ്.
മൂക്കില്ലാ രാജ്യത്ത് | |
---|---|
![]() പോസ്റ്റർ | |
സംവിധാനം | അശോകൻ-താഹ |
നിർമ്മാണം | രോഹിണി ആർട്ട്സ് |
രചന | ബി. ജയചന്ദ്രൻ |
അഭിനേതാക്കൾ | മുകേഷ് സിദ്ദിഖ് തിലകൻ ജഗതി ശ്രീകുമാർ |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി, പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | പ്രതാപൻ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | രോഹിണി ആർട്ട്സ് |
വിതരണം | രോഹിണി ആർട്ട്സ് |
റിലീസിങ് തീയതി | 1991 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥ സംഗ്രഹംതിരുത്തുക
കേശവൻ, ബെന്നി, കൃഷ്ണൻ കുട്ടി ഇവർ മൂന്നു പേരും ഒരു മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളാണ്. അമിതാബ് ബച്ചൻ കൊച്ചിയിൽ വന്നിരിക്കുന്നു എന്ന് പത്രത്തിൽ നിന്നുമറിയുന്ന അവർ ബച്ചനെ കാണാൻ പോകാൻ ഡോക്ടറോട് അനുവാദം ചോദിക്കുന്നുവെങ്കിലും ഡോക്ടർ സമ്മതിക്കുന്നില്ല. ആ സമയത്താണു വേണു അവിടെ ചികിത്സക്കായി എത്തുന്നത്. ഒരവസരം ലഭിക്കുന്ന അവർ നാല് പേരും ആശുപത്രിയിൽ നിന്നും ചാടുന്നു. കൊച്ചിയിലെത്തുന്ന അവർ അമിതാബ് ബച്ചൻ ഒരു മാസം മുന്നേയാണ് അവിടെ വന്നിരുന്നത് എന്ന കാര്യം മനസ്സിലാക്കുന്നു. നിരാശരായ അവർ തിരിച്ച് പോകാതെ, നഗരത്തിൽ തന്നെ ജോലിക്കായി ശ്രമിക്കുന്നു. അതിനിടയിൽ ബെന്നി തന്റെ പഴയ സഹപാഠിയായ ലീനയെ വീണ്ടും കാണുന്നു. അവർ തമ്മിൽ ഇഷ്ടത്തിലാകുന്നു, പക്ഷേ ലീനയുടെ അച്ഛനു ആ ബന്ധം ഇഷ്ടമാകുന്നില്ല. അതിനിടയിൽ വാസു, അബ്ദുള്ള എന്നീ രണ്ടു തട്ടിപ്പുകാർ അവരെ സീരിയലിൽ അഭിനയിപ്പിക്കാം എന്ന് പറഞ്ഞ് അവരെ സമീപിക്കുന്നു. അവർ താമസിക്കുന്ന വീടിന്റെ അടുത്തള്ള ബാങ്ക് കൊള്ളയടിക്കുക എന്നതായിരുന്നു അവരുടെ പദ്ധതി. പരിശീലനത്തിന്റെ പേരിൽ അവരെ വീട്ടിൽ നിന്ന് മാറ്റി നിർത്തി, ബാങ്കിലേക്ക് അവർ ഒരു തുരങ്കം ഉണ്ടാക്കുന്നു.
അഭിനേതാക്കൾതിരുത്തുക
അഭിനേതാവ് | കഥാപാത്രം |
---|---|
മുകേഷ് | ബെന്നി |
തിലകൻ | കേശവൻ |
ജഗതി ശ്രീകുമാർ | കൃഷ്ണൻ കുട്ടി |
സിദ്ദിഖ് | വേണു |
മാള അരവിന്ദൻ | ഹമീദ് |
ഒടുവിൽ ഉണ്ണികൃഷ്ണൻ | ഡോക്ടർ |
എൻ.എൽ. ബാലകൃഷ്ണൻ | ബാലൻ |
രാജൻ പി. ദേവ് | അബ്ദുള്ള |
കുതിരവട്ടം പപ്പു | വാസു |
ജഗദീഷ് | പോലീസ് |
കുഞ്ചൻ | ബ്രൂണോ |
പറവൂർ ഭരതൻ | ലീനയുടെ അച്ഛൻ |
കൃഷ്ണൻകുട്ടി നായർ | ഭീം സിങ് |
വിനയ പ്രസാദ് | ലീന |
സുചിത്ര | |
ഫിലോമിന |
സംഗീതംതിരുത്തുക
കൈതപ്രം ദാമോദരൻ നമ്പൂതിരി, പൂവച്ചൽ ഖാദർ, കൂത്താട്ടുകുളം ശശി എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ രഞ്ജിനി വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- ബ്രേക് ബ്രേക് ഡാൻസ് – കെ.എസ്. ചിത്ര, കോറസ്
- കാശിത്തുമ്പ – എം.ജി. ശ്രീകുമാർ
- വർണ്ണം വാരിച്ചൂടും – കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർതിരുത്തുക
അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | പ്രതാപൻ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
കല | പ്രേമചന്ദ്രൻ |
ചമയം | പട്ടണം റഷീദ് |
വസ്ത്രാലങ്കാരം | രാജാറാം |
നൃത്തം | മാധുരി |
സംഘട്ടനം | ത്യാഗരാജൻ (സ്റ്റണ്ട്) |
പരസ്യകല | ഗായത്രി (പരസ്യകല) |
ലാബ് | ആർ.കെ. കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | സൂര്യ ജോൺ |
എഫക്റ്റ്സ് | മുരുകേഷ് |
ശബ്ദലേഖനം | കൃഷ്ണനുണ്ണി |
വാർത്താപ്രചരണം | എബ്രഹാം ലിങ്കൻ |
നിർമ്മാണ നിർവ്വഹണം | സുബൈർ |
അസോസിയേറ്റ് ഡയറക്ടർ | സുഗതൻ |
വാതിൽപുറചിത്രീകരണം | ജൂബിലി സിനി യൂണിറ്റ് |
അസോസിയേറ്റ് കാമറാമാൻ | ശ്രീകുമാർ |
അസോസിയേറ്റ് എഡിറ്റർ | സത്യൻ (എഡിറ്റർ) |
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- മൂക്കില്ലാരാജ്യത്ത് on IMDb
- മൂക്കില്ലാരാജ്യത്ത് – മലയാളസംഗീതം.ഇൻഫോ