പറുദീസ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ശ്രീനിവാസൻ നായകനായി ശരത്തിന്റെ സംവിധാനത്തിൽ 2012 ഒക്ടോബർ 26-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പറുദീസ. തമ്പി ആന്റണി, ജഗതി ശ്രീകുമാർ, ശ്വേത മേനോൻ, ഇന്ദ്രൻസ്, ജയ‹ഷ്ണൻ, കൃഷ്ണ പ്രസാദ്, ടോം ജേക്കബ്, നന്ദു, ലക്ഷ്മി മേനോൻ അംബികാമോഹൻ, വിഷ്ണുപ്രിയ, തൊടുപുഴ വാസന്തി എന്നിവർ ഇതിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മേലുകാവിലും ഈരാറ്റുപേട്ടയിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്.

പറുദീസ
സംവിധാനംആർ. ശരത്
നിർമ്മാണംതമ്പി ആന്റണി
(കായൽ ഫിലിംസ്)
തിരക്കഥവിനു എബ്രഹാം
അഭിനേതാക്കൾ
സംഗീതംഔസേപ്പച്ചൻ
ഛായാഗ്രഹണംസജൻ കളത്തിൽ
റിലീസിങ് തീയതി2012 ഒക്ടോബർ 26

ഒ.എൻ.വി. കുറുപ്പ് രചിച്ച ഗാനങ്ങൾക്ക് ഔസേപ്പച്ചനും ഐസക് തോമസ് കൊട്ടുകപ്പള്ളിയുമാണ് സംഗീതം നൽകിയിരിക്കുന്നത്. കായൽ ഫിലിംസ് നിർമിച്ച ചിത്രം രമ്യാ മൂവിസ് വിതരണം ചെയ്തിരിക്കുന്നു. മതപുരോഹിതന്മാരുടെ എതിർപ്പിനെത്തുടർന്ന് ചിത്രത്തിന്റെ റിലീസിങ് വൈകിയിരുന്നു[1].

പുരസ്കാരങ്ങൾ

തിരുത്തുക
  • 2013-ലെ മെക്സിക്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥയ്ക്കുള്ള രാജ്യാന്തര പുരസ്കാരം.[2]
  • 2013-ലെ ആംസ്റ്റർഡാം ചലച്ചിത്രമേളയിൽ എഡിറ്റിങ്ങിനുള്ള പുരസ്കാരം[3]

അഭിനേതാക്കൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-27. Retrieved 2012-10-27.
  2. "പറുദീസയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള രാജ്യാന്തര പുരസ്കാരം". മനോരമ ഓൺലൈൻ. 2013 ജൂൺ 4. Archived from the original on 2013-06-05. Retrieved 2013 ജൂൺ 5. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  3. മനോരമ ദിനപത്രം, ഞായറാഴ്ച, 2013 ജൂൺ 16, പേജ് 4

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പറുദീസ_(ചലച്ചിത്രം)&oldid=3776779" എന്ന താളിൽനിന്ന് ശേഖരിച്ചത്