ദുൽ കിഫ്ൽ
ദുൽ കിഫ്‌ൽ ((ca. 1600–1400? BCE), (Arabic ذو الكفل ) ഇസ്ലാമിലെ ഒരു പ്രവാചകനായി വിശ്വസിക്കപ്പെടുന്നു. എന്നാൽ മുഹമ്മദിബ്നു ജരീർ അൽ തബരിയെപോലുള്ള ചരിത്രകാരന്മാർ ഇദ്ദേഹം ഒരു പുണ്യാളനാണെന്ന വാദക്കാരാണ്. ഇദ്ദേഹം 75 വയസ്സു വരെ ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്നു.
നാമത്തിനു പിന്നിൽ
തിരുത്തുകദുൽ കിഫ്ൽ എന്നത് നാമവിശേഷണമാണെന്ന് കരുതപ്പെടുന്നു. ദുൽ കിഫ്ൽ എന്നാൾ കിഫ്‌ൽ(മടക്കുക, ഇരുപുറം) ഉള്ള ആൾ എന്നാണർത്ഥം. ഈ രൂപത്തിൽ മറ്റു പലരേയും ഖുർആൻ പരാമർശിച്ചതു കാണാം. ഉദാഹരണത്തിൻ യൂനൂസ്(യോന)നബിയെ ഉദ്ദേശിച്ച് ദുൽ നൂൻ (മത്സ്യത്തിന്റെ ആൾ) എന്നും മഹാനായ സൈറസിനെ ഉദ്ദേശിച്ച് ദുൽ കർ നൈൻ(ഇരട്ടക്കൊമ്പൻ) എന്നും പറഞ്ഞിരിക്കുന്നു. ദുൽ കിഫ്ൽ ബൈബിളിലെ എസക്കിയേൽ(Hebrew: יְחֶזְקֵאל,) പ്രവാചകനാണെന്നാണ് പ്രബലമായ അഭിപ്രായം.
ഖുർആനിൽ
തിരുത്തുക- (85) ഇസ്മാഈലിനെയും, ഇദ്‌രീസിനെയും, ദുൽകിഫ്ലിനെയും ( ഓർക്കുക ) അവരെല്ലാം ക്ഷമാശീലരുടെ കൂട്ടത്തിലാകുന്നു.(86) അവരെ നാം നമ്മുടെ കാരുണ്യത്തിൽ ഉൾപെടുത്തുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അവർ സദ്‌വൃത്തരുടെ കൂട്ടത്തിലാകുന്നു.(ഖുർആൻ 21:85-86[1])
- ഇസ്മാഈൽ, അൽയസഅ്, ദുൽകിഫ്ല് എന്നിവരെയും ഓർക്കുക. അവരെല്ലാവരും ഉത്തമൻമാരിൽ പെട്ടവരാകുന്നു.(ഖുർആൻ 38:48[2])
ഈ പ്രവാചകന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കൂടുതൽ വിവരങ്ങൾ ഖുർആനിൽ കാണുന്നില്ല.