ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോ

(ഡി ആർ കോംഗോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോംഗോ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കോംഗോ (വിവക്ഷകൾ) എന്ന താൾ കാണുക. കോംഗോ (വിവക്ഷകൾ)

മുൻപ് ബെൽജിയൻ കോംഗോയുടെ ബെൽജിയൻ കോളനി ആയിരുന്ന ഈ രാജ്യം സ്വാതന്ത്ര്യലബ്ധിക്കുശേഷം റിപബ്ലിക്ക് ഓഫ് കോംഗോ എന്ന പേര് സ്വീകരിച്ചു. 1964 ഓഗസ്റ്റ് 1-നു ഈ രാജ്യത്തിന്റെ പേര് ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോ എന്നാക്കി മാറ്റി. അയൽ‌രാജ്യമായ റിപബ്ലിക്ക് ഓഫ് കോംഗോയിൽ നിന്നും വേർതിരിച്ച് അറിയുന്നതിനായിരുന്നു പേര് മാറ്റിയത്. 1971 ഒക്ടോബർ 27-നു അന്നത്തെ പ്രസിഡന്റ് ആയിരുന്ന മൊബുട്ടു രാജ്യത്തിന്റെ പേര് സയർ എന്നാക്കിമാറ്റി. കികോങ്കോ ഭാഷയിലുള്ള ൻസെറെ, അല്ലെങ്കിൽ ൻസദി എന്ന വാക്കിന്റെ (എല്ലാ നദികളെയും വിഴുങ്ങുന്ന നദി എന്ന് അർത്ഥം) പോർച്ചുഗീസ് ഉച്ചാരണം തെറ്റിച്ച് ആയിരുന്നു സയർ എന്ന വാക്ക് കിട്ടിയത്. ഒന്നാം കോംഗോ യുദ്ധത്തിൽ 1997-ൽ മൊബുട്ടുവിന് അധികാരം നഷ്ടപ്പെട്ടു. ഇതിനെ തുടർന്ന് രാജ്യം ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1998 മുതൽ രണ്ടാം കോംഗോ യുദ്ധം കാരണം ഈ രാജ്യത്തിനു വ്യാപകമായ നാശനഷ്ടങ്ങൾ നേരിടേണ്ടിവന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഏറ്റവും കൂടുതൽ ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടത് ഈ യുദ്ധത്തിലാണ്. ആഫ്രിക്കൻ ലോകമഹായുദ്ധം എന്ന് ഈ യുദ്ധം വിശേഷിപ്പിക്കപ്പെടുന്നു.

ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോ

République Démocratique du Congo
Flag of the Democratic Republic of the Congo
Flag
Coat of arms of the Democratic Republic of the Congo
Coat of arms
ദേശീയ മുദ്രാവാക്യം: Justice – Paix – Travail  (French)
"Justice – Peace – Work"
ദേശീയ ഗാനം: Debout Congolais
Location of the Democratic Republic of the Congo
തലസ്ഥാനം
and largest city
Kinshasaa
ഔദ്യോഗിക ഭാഷകൾFrench
അംഗീകരിച്ച പ്രാദേശിക ഭാഷകൾLingala, Kongo/Kituba, Swahili, Tshiluba
നിവാസികളുടെ പേര്Congolese
ഭരണസമ്പ്രദായംSemi-Presidential Republic
• President
Félix Thisekedi
Jean-Michel Sama Lukonde
Independence
• from Belgium
June 30 1960
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
2,344,858 കി.m2 (905,355 ച മൈ) (12th)
•  ജലം (%)
3.3
ജനസംഖ്യ
• 2007 United Nations estimate
62,600,000 (21st)
•  ജനസാന്ദ്രത
25/കിമീ2 (64.7/ച മൈ) (188th)
ജി.ഡി.പി. (PPP)2005 estimate
• ആകെ
$46.491 billion1 (78th)
• പ്രതിശീർഷം
$774 (174th)
ജി.ഡി.പി. (നോമിനൽ)2005 estimate
• ആകെ
$7.094 billion (116th)
• Per capita
$119 (181th)
എച്ച്.ഡി.ഐ. (2007)Increase 0.411
Error: Invalid HDI value · 168th
നാണയവ്യവസ്ഥCongolese franc (CDF)
സമയമേഖലUTC+1 to +2 (WAT, CAT)
• Summer (DST)
UTC+1 to +2 (not observed)
കോളിംഗ് കോഡ്243
ISO കോഡ്CD
ഇൻ്റർനെറ്റ് ഡൊമൈൻ.cd
a Estimate is based on regression; other PPP figures are extrapolated from the latest International Comparison Programme benchmark estimates.
ഭൂപടം
ഭൂപടം
 
ഉഗാലിയും കാബേജ് കറിയും

മരച്ചീനിയാണ് ഡി ആർ കോംഗോയിലെ പ്രധാനഭക്ഷണം. മിക്കവാറും എല്ലാ വിഭവങ്ങൾക്കൊപ്പവും മരച്ചീനി ഉണ്ടാകും. ചില പ്രധാന വിഭവങ്ങളാണ് ക്വാംഗ (വാഴയിലയിൽ വിളമ്പുന്ന വേവിച്ച മരച്ചീനി), ഉഗാലി (മരച്ചീനിമാവുകൊണ്ടുണ്ടാക്കുന്ന അപ്പം), സോമ്പെ (മരച്ചീനി ഇല വേവിച്ച് ഉണ്ടാക്കുന്ന വിഭവം), എൻഡാകല (ഉണക്കമീൻ വിഭവം) എന്നിവ.