ഡിസംബർ 13
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 13 വർഷത്തിലെ 347 (അധിവർഷത്തിൽ 348)-ാം ദിനമാണ്
ഡിസംബർ | ||||||
1 | 2 | 3 | 4 | 5 | 6 | 7 |
8 | 9 | 10 | 11 | 12 | 13 | 14 |
15 | 16 | 17 | 18 | 19 | 20 | 21 |
22 | 23 | 24 | 25 | 26 | 27 | 28 |
29 | 30 | 31 | ||||
2024 |
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1545 - ട്രന്റ് സൂന്നഹദോസ് ആരംഭിച്ചു.
- 1938 - ഹോളോകോസ്റ്റ്: ജർമ്മനിയിലെ ഹാംബർഗിലെ ബെർഗെർഡോർഫ് ജില്ലയിൽ ന്യൂയെൻഗാം കോൺസൺട്രേഷൻ ക്യാമ്പുകൾ തുറന്നു.
- 1974 - കോമൺവെൽത്ത് ഓഫ് നേഷൻസിൽ മാൾട്ട ഒരു റിപ്പബ്ലിക്കായി മാറി.
- 1996 - കോഫി അന്നാൻ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടു.
- 2001 -ഇന്ത്യൻ പാർലമെന്റിന്റെ സൻസദ് ഭവൻ ഭീകരർ ആക്രമിക്കയും ഭീകരർ ഉൾപ്പെടെ 12 പേർ കൊല്ലപ്പെടുകയും ചെയ്തു
- 2003 - സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈനെ തികൃത്തിലെ ഒളിത്താവളത്തിൽനിന്നും പിടികൂടി.
- 1959 – ആർച്ച് ബിഷപ്പ് 'മക്കാരിയോസ്-III സൈപ്രസ് രാജ്യത്തിൻറെ ആദ്യ പ്രസിഡന്റ് ആയി സ്ഥാനമേറ്റു .
- 1962 – നാസ റിലേ-1 വിക്ഷേപിച്ചു (The first active repeater communications satellite in orbit).
- 2002 – യുറോപ്യൻ യൂണിയനിൽ 10 സ്വതന്ത്ര രാജ്യങ്ങളെ കൂടി ഉൾപ്പെടുത്താൻ ധാരണയായി (സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, അസ്ടോണിയ, ഹംഗറി, ലാത്വിയ, ലിത്വാനിയ, മാൾട, പോളണ്ട്, സ്ലോവാക്യ, സ്ലോവേനിയ എന്നിവയാണ് അവ)
- 2011 - ഒരു കൊലപാതകം-ആത്മഹത്യ ആക്രമണം- ബെൽജിയത്തിലെ ലീജ്-ലെ ആത്മഹത്യ- ക്രിസ്മസ് മാർക്കറ്റിൽ ആറ് പേർ കൊല്ലപ്പെടുകയും 125 പേർക്ക് മുറിവേൽക്കുകയും ചെയ്തു.
- 2014 – കനത്ത പേമാരിയിലും മണ്ണിടിച്ചിലിലും പെട്ട് ഇന്തോനേഷ്യയിലെ ജാവയിൽ 56 പേർ മരണപ്പെട്ടു.
ജന്മദിനങ്ങൾ
തിരുത്തുക1979 -നിധീഷ് വാരിയർ
ചരമവാർഷികങ്ങൾ
തിരുത്തുക- 1466 - ഡോണറ്റെലോ, പ്രശസ്ത ഇറ്റാലിയൻ നവോത്ഥാനകാല ചിത്രകാരനും ശില്പിയും.