ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 28 വർഷത്തിലെ 362 (അധിവർഷത്തിൽ 363)-ാം ദിനമാണ്‌

ഡിസംബർ
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30 31
 
2023

ചരിത്രസംഭവങ്ങൾ തിരുത്തുക

ചരിത്രത്തിൽ ഇന്ന്… ്്്്്്്്്്്്്്്്്് 893 - അർമേനിയയിലെ ഡിവിൻ നഗരം ഭൂകമ്പം മൂലം നശിച്ചു.

1612 - ഗലീലിയോ ഗലീലി നെപ്റ്റ്യൂൺ കണ്ടെത്തി

1768 - തായ്ലാൻഡിന്റെ രാജാവിനെ കീഴടക്കി ടാക്സിൻ കിരീടധാരണം നേടിയെടുത്തു തോൻബുരി ഒരു തലസ്ഥാനമാക്കി.

1836 - തെക്കൻ ഓസ്ട്രേലിയ, അഡെലെയ്ഡ് എന്നീ സ്ഥലങ്ങൾ സ്ഥാപിതമായി

1836 - സ്പെയിൻ മെക്സിക്കോയുടെ സ്വയംഭരണാവക്കാശം അംഗീകരിച്ചു.

1846 - അയോവ 29-ാമത്തെ യുഎസ് സംസ്ഥാനമായി അംഗീകരിക്കപ്പെട്ടു.

1885 - 1857 ലെ ഇന്ത്യൻ സ്വാതന്ത്ര്യ സമര പരാജയത്തിന് പ്രധാന കാരണം ജനങ്ങളെ ഒറ്റക്കെട്ടായി നയിക്കാ’ നുള്ള ഒരു പ്രസ്ഥാനത്തിന്റെ അപര്യാപ്തയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ദേശിയ സ്വാതന്ത്ര്യ സമര നേതാക്കൾ മുംബൈയിലെ ഗോകുൽദാസ് തേജ് പാൽ കോളജിൽ യോഗം ചേർന്ന് ഇന്ത്യക്കാർക്കായ സംഘടിത പ്രസ്ഥാനം ഇന്ത്യൻ നാഷനൽ കോൺഗ്രസ് രൂപീകരിച്ചു. W C ബാനർജിയായിരുന്നു പ്രഥമ അദ്ധ്യക്ഷൻ.

1895 - വിൽഹെം കോൺറാഡ് റോൺട്ജൻ ഒരു പുതിയ തരം റേഡിയേഷൻ കണ്ടുപിടിച്ച് ഒരു പേപ്പർ പ്രസിദ്ധീകരിച്ചു, പിന്നീട് ഇത് എക്സ്-രശ്മികൾ എന്നറിയപ്പെട്ടു.

1895 - ലൂമിയർ സഹോദരന്മാർ വികസിപ്പിച്ച സിനിമാറ്റോഗ്രാഫിയുടെ പ്രഥമ പ്രദർശനം പാരീസിൽ നടന്നു.

1904 - വയർലെസ് ടെലിഗ്രാഫ് വഴിയുള്ള ആദ്യത്തെ കാലാവസ്ഥ പ്രവചനം ലണ്ടനിൽ പ്രസിദ്ധീകരിച്ചു.

1912 - ആദ്യത്തെ മുനിസിപ്പൽ ഉടമസ്ഥതയിലുള്ള ട്രാം സാൻ ഫ്രാൻസിസ്കോയിൽ തെരുവിലിറങ്ങി.

1932 - നാലു ദിവസത്തെ പദയാത്രക്കൊടുവിൽ പ്രഥമ ശിവഗിരി തീർഥാടന സംഘം ശിവഗിരിയിൽ എത്തി.

1953 - യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മിഷൻ സ്ഥാപിതമായി

1955 - ഐ ആർ എസ് 1 സി വിജയകരമായി വിക്ഷേപിച്ചു..

1968 - Opiration Gift by Israel on Beiroot airport.

1972 കിം ഉൽ സുന്ദ് ഉത്തര കൊറിയൻ പ്രസിഡണ്ടായി

1981 - കെ.കരുണാകരൻ മുഖ്യമന്ത്രിയായും സി.എച്ച് മുഹമ്മദ് കോയ ഉപമുഖ്യമന്ത്രിയുമായി എട്ടംഗ മന്ത്രിസഭ അധികാരമേറ്റു.

1989 - ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വേൽസിലെ ന്യൂകാസ്റ്റിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 13 പേർ കൊല്ലപ്പെട്ടു.

2009 - പാകിസ്താനിലെ കറാച്ചിയിൽ ഷിയ മുസ്ലീങ്ങൾ ആശൂറ ദിനം ആചരിക്കുമ്പോൾ നടന്ന ഒരു ചാവേർ ബോംബാക്രമണത്തിൽ നാല്പതിമൂന്ന് പേർ മരിച്ചു.

2014 - സുരാബയ മുതൽ സിംഗപ്പൂർ വരെയുള്ള ഇന്തോനേഷ്യ എയർ ഏഷ്യ വിമാനം 8501 കരിമിഡ കടലിടുക്കിൽ തകർന്നു. 162 പേരുടെ മരണത്തിനിടയാക്കി.

2014 - ഇറ്റാലിയൻ നദിയിലെ അഡ്രിയാട്ടിക്ക് സമുദ്രത്തിലെ ഒൻടാരിയോ കടലിടുക്കിൽ ജർമ്മനിയിലെ എം.എസ്. നോർമാൻ അറ്റ്ലാന്റിക് തീപിടിച്ചു ഒൻപത് പേർ മരിക്കുകയും, 19 പേരെ കാണാതാവുകയും ചെയ്തു.

2017 - മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ ലോകസഭ പാസാക്കി

2020 - കഴിഞ്ഞ പതിറ്റാണ്ടിലെ മികച്ച താരത്തിനുള്ള ഗാരി സോബേഴ്സിന്റെ പേരിലുള്ള ഐസിസി പുരസ്കാരവും മികച്ച ഏകദിന താരത്തിനുള്ള പുരസ്കാരവും ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലിക്ക്. ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനാണ് മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്കാരം. അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ മികച്ച ട്വന്റി20 താരമായി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്കാണ് ‘സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്’ പുരസ്കാരം.

2020 - നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഗ്ലോബ് സോക്കർ പുരസ്കാരം യുവെന്റസിന്റെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സമ്മാനിച്ചു.

2020 - രാജ്യത്ത് ആദ്യമായി ഡ്രൈവറില്ലാത്ത മെട്രോ സർവീസ് ആരംഭിച്ചു. ഡൽഹി ജനക്പുരി വെസ്റ്റ് - ബൊട്ടാണിക്കൽ ഗാർഡൻ പാതയിലാണിത്.

By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ ****************************

ജന്മദിനങ്ങൾ തിരുത്തുക

 • രാജ്യസഭാ അംഗം, കേരളത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുൻ മുഖ്യമന്ത്രി, കേരള നിയമസഭാ മുൻ പ്രതിപക്ഷനേതാവ്, ഭാരതത്തിന്റെ മുൻ പ്രതിരോധ മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച അറയ്‌ക്കപ്പറമ്പിൽ കുര്യൻ ആന്റണി എന്ന എ.കെ ആൻറണി (1940),

ടാറ്റ സൺസിന്റെയും ടാറ്റ ഗ്രുപ്പിന്റയും ചെയർമാൻ ആയിരുന്ന രത്തൻ നാവൽ ടാറ്റ (1937),

പ്രമുഖ ചലച്ചിത്രനിർമ്മാണ കമ്പനിയായ മെഹ്ബൂബ് സ്റ്റുഡിയോസ്ന്റെ സ്ഥാപകനായ മെഹ്ബൂബിന്റെ ദത്ത് പുത്രനും അഭിനേതാവുമായ സാജിദ് ഖാൻ (1951),

ഇന്ത്യൻ ഹോക്കി ടീമിന്റ് ഫോർവേഡ് കളിക്കാരനായിരുന്ന ദീപക് താക്കൂർ സോങ്ഖ്ല (1980),

നിരൂപക പ്രശംസ നേടിയ ഒട്ടനവധി കഥാപാത്രങ്ങളെ അവരിപ്പിച്ചിട്ടുള്ള അമേരിക്കൻ ചലച്ചിത്ര അഭിനേതാവും, നിർമ്മാതാവുമായ ഡെൻസൽ വാഷിങ്ടൺ (1954),

ലോക ബാങ്കിന്റെ മുൻ ഡയറക്ടറും, കേപ്ടൗൺ സർവ്വകലാശാലയുടെ വൈസ് ചാൻസിലറും ദക്ഷിണാഫ്രിക്കയിലെ അപ്പാർത്തീഡ് നിയമത്തിനെതിരേ പോരാടുകയും ചെയ്ത മാംഫെല അലെത്ത റാഫേൽ (1947),

ചൈനീസ് മനുഷ്യാവകാശ പ്രവർത്തകനും, എഴുത്തുകാരനും, രാഷ്ട്രീയ തടവുകാരനുമായ ലിയു സിയാബോ (1955) ജന്മദിനം

വക്കം മൗലവി ജ. (1873 -1932 ) ഡി.എം പൊട്ടെക്കാട്‌, ജ. (1923) ബോധേശ്വരൻ, ജ. (1901-1990) ധീരുഭായ് അംബാനി ജ. (1932 -2002) അരുൺ ജെയ്റ്റ്ലി ജ. (1952- 2019) വുഡ്രൊ വിൽസൺ ജ. (1856- 1924) വിശുദ്ധ അമാൻഡിന ജ. 1872 - 1900 സർ ആർതർ എഡിങ്ടൺ ജ. (1882 – മിൽട്ടൺ ഒബോട്ടെ ജ. (1925 - 2005), ഗി ദുബോർ ജ. (193 -1994)

ചരമവാർഷികങ്ങൾ തിരുത്തുക

ഇന്നത്തെ സ്മരണ !!! ്്്്്്്്്്്്്്്്്്

ഫാ. ജോസഫ്‌ വടക്കൻ മ. (1919-2002) റോസമ്മ പുന്നൂസ്‌ മ. (1913 - 2013) ജോസഫ്. പുലിക്കുന്നേൽ മ. (1932-2017) അരിയാൻ രാജമന്നാൻ മ. (-2011) സുന്ദർലാൽ പട്‌വ മ. (1924 - 2016) സുമിത്രാനന്ദൻ, പന്ത്‌, മ. (1900 -1977) ഫ്രാൻസിസ് ഡി സാലസ് മ. (1567 -1622)

മറ്റുപ്രത്യേകതകൾ തിരുത്തുക

ഹോളി ഇന്നസെന്റ്സ് ഡേ! [ Holy Innocents Day - ഹെറോദോസിന്റെ പട്ടാളക്കാർ യൂദയായിലെ നിരപരാധികളായ ശിശുക്കളെ വധിച്ചതിന്റെ ഓർമ്മ പുതുക്കുന്ന ദിനം]

 • ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ
 ജന്മദിനം (1885) 
 • യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ
 സ്ഥാപകദിനം
 • സിനിമയുടെ ആദ്യ പ്രദർശനം നടന്നിട്ട്
 ഇന്ന് 127 വയസ്സ്
 • നേപ്പാൾ ദേശിയ ദിനം !

[2007-ൽ രാജഭരണത്തിൽനിന്നും ജനാധിപത്യ ഭരണത്തിലേക്ക് വന്നതിന്റെ ഓർമക്ക് ഇന്ന് നേപ്പാൾ ദേശിയ ദിനമായാചരിക്കുന്നൂ]

 • ആസ്ട്രേലിയ: വിളംബര ദിനം!
 • തൈലാൻഡ്: കിംങ്ങ് ടാക്സിൻ ഓർമ്മ
 ദിനം!
 • തെക്കൻ സുഡാൻ: ജനാധിപത്യ ദിനം!
 • USA;

National Card Playing Day National Chocolate Candy Day National Call a Friend Day National Short Film Day Pledge of Allegiance Day

"https://ml.wikipedia.org/w/index.php?title=ഡിസംബർ_28&oldid=3831329" എന്ന താളിൽനിന്ന് ശേഖരിച്ചത്