ഡിസംബർ 21
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 21 വർഷത്തിലെ 355 (അധിവർഷത്തിൽ 356)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1861 - മെഡൽ ഓഫ് ഓണർ: നേവി മെഡൽ ഓഫ് വാലറിൻറെ ഒരു വ്യവസ്ഥ ഉൾക്കൊള്ളുന്ന, പൊതു പ്രമേയം 82, പ്രസിഡന്റ് എബ്രഹാം ലിങ്കൺ ഒപ്പുവച്ചു.
- 1913 - ആദ്യത്തെ പദപ്രശ്നം ആയ ആർതർ വിന്നെയുടെ "വേർഡ് ക്രോസ്" ന്യൂയോർക്ക് വേൾഡിൽ പ്രസിദ്ധീകരിച്ചു.
- 1937 - ലോകത്തിലെ ആദ്യത്തെ മുഴുനീള ആനിമേറ്റഡ് ഫീച്ചർ, സ്നോ വൈറ്റ് ആൻഡ് ദ സെവൻ ഡ്വാർഫ്സ്, കാർത്ത് സർക്കിൾ തിയറ്ററിലെ ആദ്യത്തെ പ്രദർശനമായിരുന്നു.
- 1958 - ചാൾസ് ദെ ഗോലെ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
- 1971 - ഉ താന്റിന്റെ പിൻഗാമിയായി കർട്ട് വാൽഡ്ഹെയ്ം ഐക്യരാഷ്ട്രസഭ
- 1988 - പാൻ ആം എയർവേയ്സിന്റെ വിമാനം സ്കോട്ട്ലൻഡിലെ ലോക്കർബീയിൽ വച്ച് ബോംബു സ്ഫോടനത്തിൽ തകർന്നു. 270 പേർ കൊല്ലപ്പെട്ടു.
- 1992 - ഡച്ച് ഡിസി -10, ഫ്ലൈറ്റ് മാർട്ടിനെയർ എം പി 495, ഫറോ എയർപോർട്ടിൽ തകർന്നു, 56 പേർ കൊല്ലപ്പെട്ടു.
- 1995 - ബത്ലഹേം പാലസ്തീനിന്റെ നിയന്ത്രണത്തിലായി
ജന്മദിനങ്ങൾ
- 1804 - ബെഞ്ചമിൻ ഡിസ്രേലി, ബ്രിട്ടീഷ് പ്രധാനമന്ത്രി.
ചരമവാർഷികങ്ങൾ
- 1375 - ജിയോവാനി ബൊക്കാച്ചിയോ, ഇറ്റാലിയൻ എഴുത്തുകാരൻ.
മറ്റു പ്രത്യേകതകൾ
- മലയാളം വിക്കിപീഡിയയുടെ ജന്മ വാർഷികദിനം