പ്രശസ്തനായ ചിത്രകാരനും കലാവിമർശകനും എഴുത്തുകാരനുമാണ് ഗുലാം മുഹമ്മദ് ഷെയ്ഖ്(ജനനം : 1937 ). 1983 ൽ പത്മശ്രീ പുരസ്കാരവും 2014 ൽ പത്മഭൂഷൺ പുരസ്കാരവും ലഭിച്ചു. ഗുജറാത്തിയിൽ 'ആത്ത്വ' എന്നൊരു ശ്രദ്ധേയമായ സർറിയലിസ്റ്റിക് കാവ്യ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജീവിതരേഖ തിരുത്തുക

ഗുജറാത്തിലെ സുരേന്ദ്ര നഗറിൽ ജനിച്ച ഗുലാം ബറോഡയിലും ലണ്ടനിലെ റോയൽ കോളേജ് ഓഫ് ആർട്ടിലും കലാ പഠനം നടത്തി. ബറോഡ എം.എസ്. സർവകലാശാലയിലെ അദ്ധ്യാപകനായിരുന്നു.

കൃതികൾ തിരുത്തുക

  • ആത്ത്വ (ഗുജറാത്തി കാവ്യ സമാഹാരം), Butala, Vadodara 1974.
  • ബറോഡയിലെ സമകാലീന കല (Contemporary Art of Baroda) (ed.), Tulika, New Delhi 1996.
  • കെ.ജി. സുബ്രമണ്യന്റെ എക്സിബിഷൻ കാറ്റലോഗ്

കൊച്ചി-മുസിരിസ് ബിനാലെ 2014 തിരുത്തുക

ഫോർട്ട് കൊച്ചി വാസ്‌കോഡ ഗാമ സ്‌ക്വയറിൽ 'ബാലൻസിംഗ് ആക്റ്റ്' എന്ന ഇൻസ്റ്റലേഷൻ അവതരിപ്പിച്ചിരുന്നു. ഒരു ഞാണിന്മേൽ കളിയുടെ അവതരണമാണിത്. രാജാവിന്റെയും രാജസദസ്സിന്റെയും മുൻപാകെ, വലിച്ചു കെട്ടിയ ഒരുകയറിൽ കായികാഭ്യാസം നടത്തുന്നത് ചിത്രീകരിച്ചിട്ടുള്ള, പതിട്ടൊം നൂറ്റാണ്ടിലെ ഒരു 'ജയ്പൂർ സ്കൂൾ മിനിയേച്ചർ പെയിന്റിംഗ്' ആണ് ബാലൻസിംഗ് ആക്റ്റിന്റെ പ്രചോദനം. ഞാണിൽ അഭ്യാസം നടത്തുന്ന, സമകാല രാഷ്ട്രീയക്കാരുടെ മുഖച്ഛായയുള്ള തെരുവു സർക്കസുകാരുടെ ശിൽപങ്ങളാണിത്. [1]

പുരസ്കാരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. കൊച്ചി മുസിരിസ് ബിനലെ 2014 കൈപ്പുസ്തകം. കൊച്ചി മുസിരിസ് ബിനലെ ഫൗണ്ടേഷൻ. pp. 202–203. {{cite book}}: |access-date= requires |url= (help)
  2. "Padma Awards Announced". Press Information Bureau, Ministry of Home Affairs. 25 January, 2014. Retrieved 2014-01-26. {{cite web}}: Check date values in: |date= (help)

ഗ്രന്ഥസൂചി തിരുത്തുക

  • Geeta Kapur, Contemporary Indian Art, Royal Academy, London,1982
  • Ajay Sinha, Revolving Routes, Form, Dhaka, Bangladesh, 1983
  • From Art to Life (interview with Gieve Patel for exhibition catalogue), Returning Home, Centre Georges Pompidou, Paris 1985
  • Timothy Hyman, Sheikh’s One Painting, Returning Home (exhibition catalogue), Centre Georges Pompidou, Paris 1985
  • New Figuration in India, Art International, Spring 1990
  • Geeta Kapur Riddles of the Sphinx, in Journeys (exhibition catalogue), CMC Gallery, New Delhi, 1991
  • Kamala Kapoor, New Thresholds of Meaning, Art India, Quarter 3, 2001
  • Palimpsest, interview with Kavita Singh, (exhibition catalogue), Vadehra Art Gallery, New Delhi, Sakshi Gallery, Mumbai, 2001
  • Kamala Kapoor in Valerie Breuvart (ed.) VITAMIN P : New Perspectives in Painting, Phaidon Press, London/ New York 2002
  • Gayatri Sinha, The Art of Gulammohammed Sheikh, Lustre Press / Roli Books, New Delhi, 2002
Persondata
NAME Sheikh, Gulam Mohammed
ALTERNATIVE NAMES
SHORT DESCRIPTION Indian artist
DATE OF BIRTH 1937
PLACE OF BIRTH Gujarat, India
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ഗുലാം_മുഹമ്മദ്_ഷെയ്ഖ്&oldid=3522929" എന്ന താളിൽനിന്ന് ശേഖരിച്ചത്