അജി വി.എൻ.

(അജി വി.എൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളീയനായ ചിത്രകാരനാണ് അജി വി.എൻ (ജനനം :1968). നെതർലന്റ്സിലെ റോട്ടർഡാം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. സ്വദേശത്തും വിദേശത്തുമായി നിരവധി ചിത്ര പ്രദർശനങ്ങൾ നടത്തി.[1][2][3]

ജീവിതരേഖ തിരുത്തുക

കല്ലിശ്ശേരിയിലാണ് ജനനം. തിരുവനന്തപുരം ഫൈൻ ആർട്സിലും കോളേജ് ഓഫ് ആർട്സ്, ഡൽഹിയിലുമായി പഠനം. തിരുവനന്തപുരം ഫൈൻ ആർട്സിൽ കുറച്ചു കാലം അദ്ധ്യാപകനായി. ഫൗണ്ടേഷൻ ഫോർ വിഷ്വൽ ആർട്സിലെ ഗ്രാന്റോടെ കലാപഠനത്തിനായി നെതർലന്റ്സിലെത്തി.

കൊച്ചി-മുസിരിസ് ബിനാലെ 2014 തിരുത്തുക

കൊച്ചി-മുസിരിസ് ബിനാലെ 2014 ൽ ഇദ്ദേഹത്തിന്റെ പേരിടാത്ത നാല് ചിത്രങ്ങളോടെ (അൺടൈറ്റിൽഡ്) പ്രദർശിപ്പിച്ചിരുന്നു. ശാന്തമായ ഒരു സമുദ്രതീരത്ത് തെങ്ങുകൾ നിറഞ്ഞ പ്രകൃതി ദൃശ്യത്തിനിടയിലൂടെ ഒരു അഗ്നിപർവതം ഉയർന്നു നിൽക്കുന്നതായി ഈ കലാസൃഷ്ടിയിൽ കാണാം. പെട്ടെന്ന് രംഗം ഇരുണ്ട ദുശ്ശകുനത്താൽ നിറയുകയും, മുകളിലെ മേഘങ്ങൾ ആണവസ്‌ഫോടനത്തിന്റെ ഭയാനകതയിലേക്ക് പരിവർത്തിക്കുകയും ചെയ്യുന്ന കാഴ്ചയാണിത്.[4]

അവലംബം തിരുത്തുക

  1. "Aji V.N. - Artists - Galerie Mirchandani + Steinruecke". Retrieved 2021-07-31.
  2. "A Tree grows in Rotterdam: Artist Aji VN on returning to painting after 15 years and on handling change" (in ഇംഗ്ലീഷ്). 2017-08-20. Retrieved 2021-07-31.
  3. Nast, Condé (2017-08-07). "ART: Take a walk through the astonishing landscapes of artist Aji VN" (in Indian English). Retrieved 2021-07-31.
  4. കൊച്ചി മുസിരിസ് ബിനലെ 2014 കൈപ്പുസ്തകം. കൊച്ചി മുസിരിസ് ബിനലെ ഫൗണ്ടേഷൻ. pp. 48–49. {{cite book}}: |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=അജി_വി.എൻ.&oldid=3613263" എന്ന താളിൽനിന്ന് ശേഖരിച്ചത്