പ്രജക്ത പോട്‌നിസ്
മുംബൈ സ്വദേശിയായ ചിത്രകാരിയും ഫോട്ടോഗ്രാഫറും പ്രതിഷ്ഠാപന കലാകാരിയുമാണ് പ്രജക്ത പോട്‌നിസ്.
ജീവിതരേഖ
തിരുത്തുകമുംബൈ, താനെയിൽ ജനിച്ചു. ജെ.ജെ. സ്കൂൾ ഓഫ് ആർട്സിൽ നിന്ന് ഫൈൻ ആർട്സിൽ ബിരുദവും ബിരുദാനന്ദര ബിരുദവും നേടി. 2014ൽ ബെർലിനിലെ കുൺസ്റ്റ്‌ലർഹോസ് ബതാനിയൻ ഗ്യാലറിയിൽ ഒമ്പതുമാസത്തെ റസിഡൻസിയായി പ്രവർത്തിച്ചു. കൊച്ചി മുസിരിസ് ബിനാലെ 2014 ൽ പങ്കാളിയായിരുന്നു.
കൊച്ചി മുസിരിസ് ബിനാലെ 2014
തിരുത്തുകകൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി പെപ്പർ ഹൗസിൽ അവരുടെ 'കിച്ചൻ ഡിബേറ്റ്' എന്ന കലാവിന്യാസം പ്രദർശിപ്പിച്ചിരുന്നു. ശീതസമര കാലഘട്ടത്തിന്റെ പ്രധാന അധ്യായങ്ങളിലൊന്നായി മാറിയ മുതലാളിത്തവും കമ്യൂണിസവുമായി ബന്ധപ്പെട്ട പ്രശസ്തിയാർജിച്ച 'അടുക്കള ചർച്ച'യിൽ നിന്നാണ് പ്രജക്ത തന്റെ സൃഷ്ടിയുടെ പേര് സ്വീകരിച്ചത്. ഒരു ഡിജിറ്റൽ വീഡിയോയും രണ്ട് സ്ലൈഡ് പ്രൊജക്ഷനുകളും പരമ്പരാഗത അടുക്കള ഉപകരണങ്ങളുടെ ഫോസിൽ പോലെയുള്ള രൂപങ്ങൾ കൊത്തിയ ചെങ്കൽ കട്ടകളും അടങ്ങുന്നതാണ് പ്രജക്തയുടെ വിന്യാസം. പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വാഷിംഗ് മെഷീനിന്റെയും മിക്‌സർ ഗ്രൈൻഡറിന്റെയും ഫോട്ടോഗ്രാഫുകളാണ് സ്ലൈഡ് പ്രൊജക്ടറുകളിൽ കാണിക്കുന്നത്. അണുവിമുക്തവും താപനില നിയന്ത്രിച്ചിട്ടുള്ളതുമായ ഒരു റഫ്രിജറേറ്ററിന്റെ ഉൾഭാഗത്ത് ചിത്രീകരിച്ചതാണ് വിന്യാസത്തിലുള്ള ഒറ്റചാനൽ വീഡിയോ. അമിതവലിപ്പത്തിലുള്ള ഒരു കോളിഫ്‌ളവർ, ആണവയുദ്ധത്തിന്റെ അടയാളമായ 'മഷ്‌റൂം ക്ലൗ'ഡിനെയാണ് ഓർമിപ്പിക്കുന്നത്. മഹാരാഷ്ട്രയുടെ പടിഞ്ഞാറൻ മേഖലകളിൽ കാണപ്പെടുന്ന ചെങ്കല്ലുകൾ ഉപയോഗിച്ചുണ്ടാക്കിയിട്ടുള്ള സ്ഥലാധിഷ്ഠിത വിന്യാസം പെപ്പർ ഹൗസിനുള്ളിലെ ചുടുകട്ടകൊണ്ടുള്ള ഘടനയെയാണ് പ്രതിനിധാനം ചെയ്യുന്നത്. അടുക്കള ഉപകരണങ്ങളുടെ ഫോസിൽ രൂപമെന്ന ആശയം രൂപീകരിക്കാനുതകുന്ന ദൈനംദിനോപകരണങ്ങളാണ് ഇതിൽ പതിച്ചിരിക്കുന്നത്.[1]
പുരസ്കാരങ്ങൾ
തിരുത്തുക- യംഗ് ആർടിസ്റ്റ് സ്കോളർഷിപ്പ്
- ഇൻലാക്സ് ഫൈൻ ആർട്സ് അവാർഡ്