കേരളത്തിലെ ഒരു പ്രശസ്തനായ ഫോട്ടോഗ്രാഫറാണ് പുനലൂർ രാജൻ (ജനനം : 1939 ആഗസ്റ്റ് 31 . മരണം: 15 ആഗസ്റ്റ് 2020).[1] [2]. പുനലൂർ രാജൻ പകർത്തിയ, സാഹിത്യ, സിനിമ, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിച്ചിരുന്ന പ്രമുഖരുടെ വ്യക്തിചിത്രങ്ങൾ പ്രസിദ്ധങ്ങളാണ്.

പുനലൂർ രാജൻ
പുനലൂർ രാജൻ
ജനനം
രാജൻ

(1939-08-31)ഓഗസ്റ്റ് 31, 1939
കൊല്ലം
മരണംഓഗസ്റ്റ് 15, 2020(2020-08-15) (പ്രായം 81)
കൊല്ലം
ദേശീയതഇന്ത്യൻ
തൊഴിൽഫോട്ടോഗ്രാഫർ
അറിയപ്പെടുന്ന കൃതി
അനർഘനിമിഷങ്ങൾ
ജീവിതപങ്കാളി(കൾ)ടി കെ തങ്കമണി (റിട്ട. ഹെഡ്മിസ്ട്രസ്)
കുട്ടികൾഡോ. ഫിറോസ്, ഡോ. പോപ്പി

ജീവിതരേഖ തിരുത്തുക

1939 ആഗസ്റ്റ് 31ന് കൊല്ലം ജില്ലയിലെ ശൂരനാട് വടക്കേമുറിയിൽ പുത്തൻവിളയിൽ പരേതരായ എം ശ്രീധരൻ ചാന്നാരുടെയും വള്ളിക്കുന്ന വില്ലേജിൽ ഇലിപ്പക്കുളത്ത് പുലത്തറയിൽ ഈശ്വരി ചാന്നാട്ടിയുടെയും  മകനായി ജനിച്ചു. മുത്തച്ഛൻ മാധവനാശാന്റെ ഇടമായ പത്തനാപുരത്തെ പുനലൂർ ഹൈസ്‌കൂളിൽ പഠനം. മാതൃഭൂമി, ജനയുഗം വാരികകളിലെ ബാലപംക്തിയിൽ ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചു.

സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം മാവേലിക്കര രവിവർമ്മ ആർട്ട്‌സ്‌ സ്‌കൂളിൽ ചേർന്നു പഠിച്ചു പെയിന്റിംഗിൽ ഡിപ്ലോമ നേടി.

റഷ്യയിലെ മോസ്‌ക്കോ സ്‌റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയിലും മോസ്‌ക്കോവിലെ സ്‌റ്റേറ്റ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സിനിമട്ടോഗ്രാഫിയും പഠിച്ചു. സിനിമട്ടോഗ്രാഫിയിൽ പരിശീലനം നേടിയെങ്കിലും സിനിമാലോകത്തിലേക്കു പോയില്ല. കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ ആർട്ടിസ്‌റ്റ്‌ ഫോട്ടോ ഗ്രാഫറായി പ്രവർത്തിച്ചു.

സോവിയറ്റുയൂണിയന്റെ മിക്കരാജ്യങ്ങളിലും-പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിൽ അനേക ഇടങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്[3].

കോഴിക്കോട് തിരുവണ്ണൂരിലായിരുന്നു താമസം. 15 ആഗസ്റ്റ് 2020 ന് നിര്യാതനായി.[4]

കൃതികൾ തിരുത്തുക

  1. ബഷീർ 100 ചിത്രങ്ങൾ
  2. മഹായുദ്ധത്തിന്റെ മുറിപ്പാടുകൾ - യാത്രാക്കുറിപ്പുകൾ
  3. ബഷീർ - ഓർമ്മയ്ക്കപ്പുറം
  4. എം.ടി.യുടെ കാലം[2]
  5. ഓർമ്മച്ഛായ

പുരസ്‌ക്കാരങ്ങൾ തിരുത്തുക

മഹായുദ്ധത്തിന്റെ മുറിപ്പാടുകൾ എന്ന ചിത്രത്തിന് 1983-ൽ സോവിയറ്റ് ലാന്റ് നെഹ്രു പുരസ്‌ക്കാരം ലഭിച്ചു.[2][5]

കൊച്ചി-മുസിരിസ് ബിനാലെ 2014 തിരുത്തുക

കൊച്ചി - മുസിരിസ് ബിനലെ 2014 ൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

അവലംബം തിരുത്തുക

  1. "കാലത്തിന്റെ അടയാളങ്ങൾ" (PDF). മലയാളം വാരിക. 2012 സെപ്റ്റംബർ 14. Archived from the original (PDF) on 2016-03-09. Retrieved 2013 ഫെബ്രുവരി 11. {{cite news}}: Check date values in: |accessdate= and |date= (help)
  2. 2.0 2.1 2.2 [1] Archived 2020-08-15 at the Wayback Machine.|പ്രമുഖ ഫോട്ടോഗ്രാഫർ പുനലൂർ രാജൻ അന്തരിച്ചു
  3. "അനർഘനിമിഷങ്ങളുടെ സൂക്ഷിപ്പുകാരൻ" (PDF). മലയാളം വാരിക. 2012 സെപ്റ്റംബർ 14. Archived from the original (PDF) on 2016-03-06. Retrieved 2013 ഫെബ്രുവരി 11. {{cite news}}: Check date values in: |accessdate= and |date= (help)
  4. https://www.doolnews.com/photographer-punalur-rajan-passed-away.html
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-27. Retrieved 2012-06-21. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
"https://ml.wikipedia.org/w/index.php?title=പുനലൂർ_രാജൻ&oldid=4084569" എന്ന താളിൽനിന്ന് ശേഖരിച്ചത്