നവമാധ്യമ രംഗത്ത് ഏറെ പ്രശസ്തി നേടിയ ഇന്ത്യൻ കലാകാരൻമാരിൽ ഒരാളാണ് അമർ കൻവർ (ജനനം:1964). ഡോക്യുമെന്ററി സംവിധായകനും ഇൻസ്റ്റളേഷൻ ആർട്ടിസ്റ്റുമാണ്. രാഷ്ട്രീയ വിമർശനങ്ങളും ചിന്തകളുമാണ് അമറിന്റെ കലാസൃഷ്ടിയുടെ കേന്ദ്രധാര.[1]

ജീവിതരേഖ തിരുത്തുക

1964ൽ ഡൽഹിയിൽ ജനിച്ച അമർ ഏറെ ശ്രദ്ധനേടിയ ചലച്ചിത്രകാരൻ കൂടിയാണ്. ഇന്ത്യ-പാക്ക് വിഭജനത്തിനു ശേഷമുള്ള കഥകളാണ് ഇദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളുടെയും പ്രമേയം.. മറൈൻ കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ നിന്ന് ഓണററി ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ജർമനിയിലെ കസേലിൽ അഞ്ചു വർഷത്തിലൊരിക്കൽ നടക്കുന്ന കലാപ്രദർശനമായ ഡോക്യുമെന്റയുടെ അവസാന മൂന്നു പതിപ്പുകളിൽ പങ്കെടുത്തു.

കൊച്ചി-മുസിരിസ് ബിനാലെ 2012 തിരുത്തുക

കൊച്ചി മുസിരിസ് ബിനാലെയിൽ മൾട്ടി മീഡിയയുടെ സഹായത്തോടെ ദ സോവറിൻ ഫോറസ്റ്റ് എന്ന മൾട്ടിമീഡിയ ഇൻസ്റ്റളേഷൻ അവതരിപ്പിച്ചിരുന്നു. എട്ടു നിശ്ചല ദൃശ്യങ്ങൾ, രണ്ട് വിഡിയോ ഫിലിമുകൾ, വിഡിയോ പ്രൊജക്ഷൻ അടങ്ങിയ രണ്ടു പുസ്തകങ്ങൾ, ഒറീസ്സയിലെ നത്ബാർ സാരംഗി എന്നയാൾ ജൈവകൃഷിരീതിയിൽ വളർത്തിയെടുത്ത 266 തരം വിത്തുകൾ,[2] രണ്ടു ചെറു ഫോട്ടോ ആൽബങ്ങൾ തുടങ്ങിയവയാണ് ഒരു വലിയ മുറിയിൽ ക്രമീകരിച്ചിരിക്കുന്നത്. ദ സീൻ ഓഫ് ക്രൈം എന്ന 41 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം സംഘർഷങ്ങളുടെ ക്യാൻവാസിലേക്കൊരു എത്തിനോട്ടമാണ്.

ഡോക്യുമെന്ററികൾ തിരുത്തുക

  • ലൈറ്റ്‌നിങ് ടെസ്റ്റിമണീസ്
  • എ സീസൺ ഔട്ട്‌സൈഡ്
  • 'ഹെന്നിംഗ്‌സ് വേർ'
  • 'എ ലവ് സ്‌റ്റോറി'
  • 'ദ സീൻ ഓഫ് ക്രൈം
  • കിംഗ് ഓഫ് ഡ്രീംസ്'

പുരസ്കാരങ്ങൾ തിരുത്തുക

  • സമകാലിക കലാരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കു നൽകുന്ന എഡ്വേഡ് മ്യൂണിക് പുരസ്കാരത്തിൻറെ ആദ്യ ജേതാവ്.[3]
  • സാൻഫ്രാൻസിസ്‌കോ രാജ്യാന്തര ചലച്ചിത്രമേളയിലെ ഗോൾഡൻ ഗേറ്റ് പുരസ്കാരം
  • മുംബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഗോൾഡൻ കൊഞ്ച് അവാർഡ്

അവലംബം തിരുത്തുക

  1. http://fasttrack.manoramaonline.com/cgi-bin/mmonline.dll/portal/ep/posting/personalArticleNew.jsp?contentId=13018878&catOID=-1073860661&BV_ID=@@@
  2. അമർ കൻവർ (2013). "തെളിവിന്റെ ഗ്രന്ഥപ്പുരയും നെൽവിത്തുകളും". പച്ചക്കുതിര: 12–13. {{cite journal}}: |access-date= requires |url= (help); Check date values in: |accessdate= (help); Unknown parameter |month= ignored (help)
  3. മൾട്ടി മീഡിയയെ കൂട്ടുപിടിച്ച് അമർ കൻവർ [പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അമർ_കൻവർ&oldid=3623501" എന്ന താളിൽനിന്ന് ശേഖരിച്ചത്