എഡ്മണ്ട് തോമസ് ക്ലിന്റ് (ജീവിതകാലം: 1976–1983) കുട്ടിക്കാലത്തു തന്നെ വളരെയധികം ചിത്രങ്ങൾ വരച്ച് ലോകത്തെ അതിശയിപ്പിച്ച ഒരു കുട്ടിയായിരുന്നു. ക്ലിന്റ് ജീവിച്ചിരുന്ന ഏഴു വയസ്സിനുള്ളിൽ തന്നെ 25,000 ത്തോളം ചിത്രങ്ങൾ വരച്ചിരുന്നു[1][2].

എഡ്മണ്ട് തോമസ് ക്ലിന്റ്
ജനനം(1976-05-19)മേയ് 19, 1976
മരണംഏപ്രിൽ 15, 1983(1983-04-15) (പ്രായം 6)
മാതാപിതാക്ക(ൾ)എം.ടി.ജോസഫ്, ചിന്നമ്മ

ജീവചരിത്രം തിരുത്തുക

1976 മേയ് 19 നു എം.ടി.ജോസഫ്-ചിന്നമ്മ ദമ്പതികൾക്ക് ജനിച്ച ഏക മകനായിരുന്നു ക്ലിന്റ് എന്ന ചുരുക്കപ്പേരിൽ വിളിച്ചിരുന്ന എഡ്മണ്ട് തോമസ് ക്ലിന്റ്. തീരെ ചെറുപ്പത്തിൽത്തന്നെ ഈ കുട്ടി ചിത്രങ്ങളോട് പ്രായത്തിൽ കവിഞ്ഞ താൽപര്യം കാണിച്ചിരുന്നു എന്ന് മാതാപിതാക്കൾ പറയുന്നു. തന്റെ വീടിന്റെ അടുത്തുള്ള ക്ഷേത്രങ്ങളിലെ ആഘോഷങ്ങളുടെ ചിത്രങ്ങൾ വരക്കുന്നതിനായിരുന്നു ക്ലിന്റിന് ഏറെ താൽപര്യം[2]. സാധാരണ രീതിയിൽ വർഷങ്ങളുടെ തപസ്യകൊണ്ടു മാത്രം വരച്ചുതീർക്കാൻ കഴിയുന്ന മനോഹരമായ അനവധി ചിത്രങ്ങൾ ക്ലിന്റ് തന്റെ ക്ഷണികമായ ജീവിതത്തിനുള്ളിൽ വരച്ചു തീർത്തിരുന്നു. ക്ലിന്റിന് 5 വയസ്സുള്ളപ്പോൾ തന്നെ ചിത്രരചനാ മത്സരങ്ങളിലും മറ്റും സമ്മാനങ്ങൾ ലഭിക്കുകയുണ്ടായി. വൃക്കകൾക്കു സംഭവിച്ച ഗുരുതരമായ രോഗം മൂലം തന്റെ ഏഴാമത്തെ ജന്മദിനത്തിനു മുമ്പായി 1983 ഏപ്രിൽ 15നു വിഷുദിനത്തിൽ ക്ലിന്റ് മരണമടഞ്ഞു[1].

ചിത്ര പ്രദർശനങ്ങൾ തിരുത്തുക

ക്ലിന്റ് വരച്ച ചിത്രങ്ങളുടെ പ്രദർശനങ്ങൾ തിരുവനന്തപുരത്ത് നടക്കുകയുണ്ടായി[3]. കൂടാതെ ക്ലിന്റിന്റെ ഓർമ്മക്കായി ചിത്രരചനാ മത്സരവും നടന്നു വരാറുണ്ട്.

ചലച്ചിത്രം തിരുത്തുക

ആനന്ദഭൈരവി എന്ന മലയാള ചലചിത്രത്തിന്റെ പ്രചോദനം ക്ലിന്റിന്റെ ജീവിതമായിരുന്നു എന്ന് സംവിധായകൻ ജയരാജ് പറയുന്നു. വളരെ ചെറുപ്പത്തിൽ മരണമടയുന്ന അസാമാന്യ സംഗീതപാടവമുള്ള ഒരു കുട്ടിയുടെ കഥ പറയുന്ന ചിത്രമായിരുന്നു ആനന്ദഭൈരവി[4].

2014 സെപ്റ്റംബറിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഹരികുമാർ ക്ലിന്റിന്റെ ജീവിതത്തെ ആസ്പദമാക്കി താൻ പുതിയൊരു ചിത്രമുണ്ടാക്കുകയാണെന്ന് പ്രഖ്യാപിച്ചു. 'ക്ലിന്റ്' എന്നുതന്നെ പേരിട്ട ചിത്രം ഷൂട്ടിങ് തീർന്ന് 2017 ഓഗസ്റ്റ് 11-ന് പുറത്തിറങ്ങി. മാസ്റ്റർ അലോക് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, റിമ കല്ലിങ്കൽ തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.

സ്രോതസ്സുകൾ തിരുത്തുക

  • അമ്മു, നായർ (2013). എ ബ്രീഫ് ഹിസ്റ്ററി ഓഫ് ബ്യൂട്ടി. ഇന്ത്യ: ഫിംഗർപ്രിന്റ്. ISBN 9788172344429.
  • സെബാസ്റ്റ്യൻ, പള്ളിത്തോട് (2009). ക്ലിന്റ് - നിറങ്ങളുടെ രാജകുമാരൻ. ഇന്ത്യ: കെ.എസ.ഐ.സി.എൽ..

അവലംബങ്ങൾ തിരുത്തുക

  1. 1.0 1.1 സദാശിവൻ, ടി.കെ. (31-07-2003). "ഷി സ്പെൽസ്സ് ഹോപ് ആന്റ് ഹാപ്പിനെസ്സ്". ദ ഹിന്ദു. മൂലതാളിൽ നിന്നും 2012-11-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-06. {{cite news}}: Check date values in: |date= (help)
  2. 2.0 2.1 വിൻസെന്റ് (20-01-2013). "എ ബ്രീഫ് ട്രിസ്റ്റ് വിത്ത് ഹിസ്റ്ററി". ഡെക്കാൺ ക്രോണിക്കിൾ. {{cite news}}: Check date values in: |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. "ക്ലിന്റിന്റെ ചിത്രങ്ങളുടെ പ്രദർശനം". ദ ഹിന്ദു. 30-12-2007. മൂലതാളിൽ നിന്നും 2008-01-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-06. {{cite news}}: Check date values in: |date= (help)
  4. "മിസ്സിംഗ് ഔട്ട് അവാർഡ് പെയിൻഫുൾ". ദ ഹിന്ദു. 26-02-2007. മൂലതാളിൽ നിന്നും 2007-02-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-06. {{cite news}}: Check date values in: |date= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക