ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി 1695-ൽ ഫോർട്ട് കൊച്ചിയിൽ നിർമ്മിച്ച കെട്ടിടമാണ് ഡേവിഡ് ഹാൾ. ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ടിന്റെ വടക്കുവശത്തായാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഡച്ച് ഭരണകാലത്ത് ഇവിടെ പട്ടാളത്തെ പാർപ്പിച്ചിരുന്നു. പിൽക്കാലത്ത് ഇവിടെ താമസിച്ച ഡേവിഡ് കോഡറുടെ നാമത്തിലാണ് ഈ കെട്ടിടം അറിയപ്പെടുന്നത്. ഇപ്പോൾ ആർട്ട് ഗാലറിയാക്കിയിരിക്കുന്ന ഡേവിഡ് ഹാൾ സിജിഎച്ച് എർത്ത് ഗ്രൂപ്പ് പാട്ടത്തിനെടുത്തിരിക്കുന്നു[1].

അവലംബം തിരുത്തുക

  1. "മനോരമ, കൊച്ചി ഓൺലൈൻ എഡിഷൻ, Story Dated: Sunday, December 2, 2012 14:47 hrs IST". Archived from the original on 2012-12-04. Retrieved 2012-12-02.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഡേവിഡ്_ഹാൾ&oldid=3633397" എന്ന താളിൽനിന്ന് ശേഖരിച്ചത്