ബംഗലൂരു സ്വദേശിയായ ശിൽപ്പിയാണ് ശാന്താമണി മുദ്ദയ്യ(1964). ഫോട്ടോഗ്രാഫി, വീഡിയോ എന്നീ മാധ്യമങ്ങളുപയോഗിച്ചും കലാവിന്യാസങ്ങൾ തീർക്കാറുണ്ട്. ശ്രീലങ്ക, പാരീസ്, നോർവെ ഉൾപ്പെടെ നിരവധി വിദേശ രാജ്യങ്ങളിലും സ്വദേശത്തും പ്രദർശനത്തിൽ പങ്കെടുത്തിട്ടുണ്ട്.

ശാന്താമണി മുദ്ദയ്യ
ജനനം
മൈസൂരു
ദേശീയതഇന്ത്യൻ
വിദ്യാഭ്യാസംഎം.എസ്. യൂണിവേഴ്‌സിറ്റി, ബറോഡ

ജീവിതരേഖ തിരുത്തുക

ചാമരാജേന്ദ്ര അക്കാദമി ഓഫ് വിഷ്വൽ ആർട്സിൽ നിന്ന് പെയിന്റിംഗിൽ ബിരുദം നേടി. ബറോഡയിലെ എംഎസ് യൂണിവേഴ്‌സിറ്റിയിലാണ്, ശാന്താമണി കലാപഠനം പൂർത്തിയാക്കിയത്. നശ്വരമായ പ്രകൃതിജന്യ വസ്തുക്കളാണ് കലാവിന്യാസങ്ങളിൽ ശാന്താമണി സാധാരണ ഉപയോഗിക്കാറുള്ളത്. കരിയും കടലാസും ഉപയോഗിച്ചു നിർമ്മിച്ചവയാണ് അധികവും. ചാൾസ് വാലസ് സ്കോളർഷിപ്പോടെ സ്കോട്ട്|ലാന്റിലെ ഗ്ലാസ്ഗോയിൽ പേപ്പർമേക്കിംഗിൽ ഉപരിപഠനം നടത്തി.

കൊച്ചി മുസിരിസ് ബിനാലെ 2014 തിരുത്തുക

 
'ബാക്ക്‌ബോൺ'

2014 ലെ കൊച്ചി മുസിരിസ് ബിനാലെയിൽ 'ബാക്ക്‌ബോൺ' എന്ന കലാവിന്യാസം അവതരിപ്പിച്ചു. ബിനാലെയുടെ പ്രധാനവേദിയായ ആസ്പിൻവാൾ ഹൗസ് വളപ്പിൽ സിമന്റിലും സിൻഡറിലും തീർത്ത നട്ടെല്ലിന്റെ ആകൃതിയിലുള്ള ശിൽപ്പമാണ് 'ബാക്ക്‌ബോൺ'. കൽക്കരി കത്തിക്കുമ്പോൾ ബാക്കിയാവുന്ന സിൻഡർ (ഒരുതരം കരി) ഉപയോഗിച്ചാണ് 90 അടി നീളമുള്ള ഈ പ്രതിഷ്ഠാപനം തീർത്തിരിക്കുന്നത്.[1]

അവലംബം തിരുത്തുക

  1. കൊച്ചി മുസിരിസ് ബിനലെ 2014 കൈപ്പുസ്തകം. കൊച്ചി മുസിരിസ് ബിനലെ ഫൗണ്ടേഷൻ. pp. 56–57. {{cite book}}: |access-date= requires |url= (help)

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ശാന്താമണി_മുദ്ദയ്യ&oldid=3792029" എന്ന താളിൽനിന്ന് ശേഖരിച്ചത്