മേരി വെലാർദി
സ്വിസ് കലാകാരിയാണ് മേരി വെലാർദി (ജനനം : 1977). ഇൻസ്റ്റലേഷൻ, വീഡിയോ, ചിത്രങ്ങള്, ഫോട്ടോ, ശബ്ദം എന്നീ മാധ്യമങ്ങളെല്ലാം ഇവർ സർഗ്ഗസൃഷ്ടിക്കായി ഉപയോഗപ്പെടുത്താറുണ്ട്.
ജീവിതരേഖ
തിരുത്തുകസ്വിറ്റ്സർലന്റിലെ ജനീവയിൽ ജനിച്ചു. ജനീവയും ഫ്രാൻസിലെ പാരീസും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു.
സൃഷ്ടികൾ
തിരുത്തുകസമയവുമായി അഗാധമായ ബന്ധം പുലർത്തുന്നവയും മനുഷ്യരാശിയുടെ ഭൂതവും വർത്തമാനവും ഭാവിയുമായി ബന്ധപ്പെടുന്ന കണ്ണികൾ അടുത്തറിയാൻശ്രമിക്കുന്നവയുമാണ് മേരിവെലാർദിയുടെ സൃഷ്ടികൾ.
കൊച്ചി മുസിരിസ് ബിനലെ 2014 ൽ
തിരുത്തുകഇരുപതാം നൂറ്റാണ്ടിലെ സയൻസ് ഫിക്ഷൻ പുസ്തകങ്ങളിൽ നിന്നും സിനിമകളിൽ നിന്നും പെറുക്കിയെടുത്തിട്ടുള്ള പ്രതിഷ്ടാപനമാണ് ഫ്യൂച്ചർപെർഫെക്റ്റ്, ട്വന്റി ഫസ്റ് സെഞ്ച്വറി (2006). ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സമയരേഖയാണ് ഈ കലാസൃഷ്ടി.ശാസ്ത്രമേഖലയിൽ നിന്നും ജനപ്രിയ സംസ്കാരത്തിൽ നിന്നും കണ്ടെടുത്ത രൂപങ്ങൾ കൂട്ടിയോജിപ്പിച്ചുകൊണ്ട് 'ഭാവിയുടെ ഓർമ്മ' സൃഷ്ടിക്കുകയാണ് വെലാർദി ചെയ്യുന്നത്. [1]