സുധീർ പട്‌വർധൻ
ഭാരതീയനായ ചിത്രകാരനാണ് സുധീർ പട്‌വർധൻ.
സുധീർ പട്‌വർധൻ | |
---|---|
ജനനം | മഹാരാഷ്ട്ര |
മരണം | 1949 (വയസ്സ് 74–75) |
വിദ്യാഭ്യാസം | ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് |
തൊഴിൽ | ചിത്രകാരൻ |
ജീവിതരേഖ
തിരുത്തുകമഹാരാഷ്ട്രയിൽ ജനിച്ചു. പൂനെ ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജിൽ പഠിച്ചു. റേഡിയോളജിസ്റ്റാണ്. 2005 ൽ റേഡിയോളജിസ്റ്റിന്റെ തൊഴിലുപേക്ഷിച്ച് മുഴുവൻ സമയവും ചിത്രകലയ്ക്കായി നീക്കി വച്ചു. നഗരപ്രാന്തങ്ങളിലെ പാവപ്പെട്ടവരുടെ ദുരിതജീവിതം വരച്ചിടുന്നതിലൂടെ പ്രശസ്തനായി. മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പട്വർധന്റെ അനവധി ചിത്രങ്ങൾ ലോകവ്യാപകമായി പൊതു, സ്വകാര്യ ശേഖരങ്ങളിൽ ഉണ്ട്. [1]
ബിൽഡിംഗ് എ ഹോം എക്സ്പ്ലോറിംഗ് ദ വേൾഡ്
തിരുത്തുക2014 ലെ കൊച്ചി-മുസ്സിരിസ് ബിനാലെയിൽ 'ബിൽഡിംഗ് എ ഹോം എക്സ്പ്ലോറിംഗ് ദ വേൾഡ്' എന്ന 15 അടി ഉയരമുള്ള മൂന്നു പാളികളുള്ള ചിത്രവും 1983-84 കാലഘട്ടത്തിൽ വരച്ച ചിത്രങ്ങളെ അടിസ്ഥാമാക്കിയുള്ള 'എൻകൗണ്ടേഴ്‌സ് ഇൻ ടൈം' ലിത്തോഗ്രാഫുകളും പ്രദർശിപ്പിച്ചിരുന്നു. ബിൽഡിംഗ് എ ഹോം എക്സ്പ്ലോറിംഗ് ദ വേൾഡിൽ മധ്യഭാഗത്തെ പാളി പീറ്റർ ബ്രൂഗലിന്റെ ബാബേൽ ഗോപുരമാണ്. റഷ്യൻ കലാകാരൻ വൽദിമിർ ടാറ്റ്‌ലിന്റെ മൂന്നാം ഇന്റർ നാഷണലിന്റെ സ്മാരകവും മനുഷ്യന്റെ ബഹിരാകാശ പര്യവേക്ഷണവുമാണ് മറ്റു രണ്ടെണ്ണം. ആദ്യചിത്രത്തിൽ തന്നെ വളരെയധികം സ്വാധീിച്ച ബ്രിട്ടീഷ് കവി റൂത്ത് പെഡലിന്റെ ഉദ്ധരണികൾ രേഖപ്പെടുത്തിയിരിക്കുന്നു. [2]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-11-29. Retrieved 2014-12-19.
- ↑ കൊച്ചി മുസിരിസ് ബിനലെ - 2014 കൈപ്പുസ്തകം