കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ( കെഎൽഎഫ്), ആദ്യമായി ആരംഭിച്ചത് 2016 ൽ കോഴിക്കോട്, കേരള, ഇന്ത്യയിലാണ്. ഡി സി കിഴക്കേമുറി ഫൗണ്ടേഷനാണ് കെഎൽഎഫിന് തുടക്കമിട്ടത്. എഴുത്തുകാരും വായനക്കാരും തമ്മിലുള്ള പരസ്പരവിനിമയം ലക്ഷ്യം കൊണ്ട് തുടക്കം കുറിച്ച കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ആദ്യപതിപ്പിൽ കേരളത്തിനകത്തും പുറത്തുമുള്ള 150 ൽപരം എഴുത്തുകാരാണ് പങ്കെടുത്തത്. 2016 ഫെബ്രുവരി 4 മുതൽ 7 വരെ കോഴിക്കോട് ബീച്ചിൽ  വച്ചാണ് ആദ്യപതിപ്പ് നടന്നത്.  പ്രശസ്ത ശില്പി റിയാസ് കോമുവാണ് കെഎൽഎഫ് ലോഗോ രൂപകല്പന ചെയ്തത്. കവിയും, വിമർശകനും കേന്ദ്ര സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയുമായ പ്രൊഫ.(ഡോ) കെ സച്ചിദാനന്ദനാണ് ഫെസ്റ്റിവൽ ഡയറക്ടർ.

സാഹിത്യചർച്ചകൾ മാത്രമല്ല, കലാമൂല്യമുള്ള സിനിമകളുടെയും ഡോക്യുമെന്ററികളുടെയും പ്രദർശനം, വിവിധതരം രുചികളെ പരിചയപ്പെടുത്തുന്ന പാചകോത്സവം, നൃത്ത സംഗീതവിരുന്ന്, കാർട്ടൂൺ പ്രദർശനം, ചിത്രപ്രദർശനം, കാവ്യാർച്ചന, ഗോത്രകലോത്സവം തുടങ്ങിയ പരിപാടികൾകൊണ്ട് വിപുലസമൃദ്ധമാണ് കെഎൽഎഫ്.

.

നാൾവഴികൾ

തിരുത്തുക

2019

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ മൂന്നാംപതിപ്പ് ജനുവരി 10 - 13, 2019, കോഴിക്കോട് കടപ്പുറത്ത നടക്കും.

കെഎൽഫിന്റെ മൂന്നാം പതിപ്പ് 2018 ഫെബ്രുവരി 8 മുതൽ 11 വരെ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ചു. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരാണ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത്. സ്‌പെയിൻ, ഓസ്‌ട്രേലിയ, ലാറ്റ്വിയാ,ഫ്രാൻസ്,റഷ്യ തുടങ്ങി ഇന്ത്യക്കകത്തും പുറത്തുനിന്നുമായി 500 ൽ പരം എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരുമാണ് കെഎൽഫിന്റെ മൂന്നാം പതിപ്പിന്റെ ഭാഗമായത്. അയർലണ്ടായിരുന്നു അതിഥി രാജ്യം. പൗലോ കൊയ്‌ലോയുടെ ആൽകെമിസ്റ്റ് എന്ന നോവലുമായി ബന്ധപ്പെട്ട് നടത്തിയ ചിത്രപ്രദർശനമായിരുന്നു കെഎൽഫ്-2018 ന്റെ പ്രത്യേകത. എഴുത്തോല, തൂലിക, വാക്ക്, അക്ഷരം എന്നീ നാലു വേദികളിലായാരുന്നു പരിപാടികൾ. ദേശീയ അവാർഡ് ജേതാവായ ബീന പോൾ ആയിരുന്നു ഫിലിംഫെസ്റ്റിവൽ ക്യുറേറ്റർ.

ഗബ്രിയേൽ റോസെൻസ്‌റ്റോക്ക്, കോണർ ക്രോസ്റ്റിക്, ലിയാം കാഴ്‌സൺ, അലൻ റ്റിറ്റ്‌ലി, അമാൻഡാ ബെൽ, പാഡി ബുഷ് (അയർലണ്ട്) ലെസ് വിക്‌സ്, (ഓസ്‌ട്രേലിയ), ഗ്യുലർമൊ റൊഡ്രിക്വസ്(സ്‌പെയിൻ), ബാർബറാ കാസിൻ(ഫ്രാൻസ്) ഡാഗ് ഓയിൻസ്റ്റിൻ (നോർവേ), ക്ലൗഡിയ കെയ്‌സർ(ജർമനി), റൊമില ഥാപ്പർ, ഉപീന്ദർ സിങ്, അരുന്ധതി റോയ്, അഷീഷ് നന്ദി, വന്ദന ശിവ, തീസ്ത സെതൽവാദ്, ജയറാം രമേശ്, അശോക് സൂത്ത,അനിത പ്രതാപ്, സാഗരിക ഘോഷ്, പ്രകാശ് രാജ്, ഋഷി കപൂർ, കാഞ്ച ഐലയ്യ, കെ.എസ്. ഭഗവാൻ, ഭാമ, ജെറി പിന്റോ, അനിത നായർ, കവിത ലങ്കേഷ്, ഷബ്‌നം ഹാഷ്മി, അസീം ത്രിവേദി, കനയ്യ കുമാർ, രജ്ദീപ് സർദേശായി, ഇ.പി. ഉണ്ണി, എം.ജി.എസ്. നാരായണൻ, രാജൻ ഗുരുക്കൾ, ടി. പത്മനാഭൻ, എം. മുകുന്ദൻ, സേതു (സാഹിത്യകാരൻ), കെ.ആർ. മീര, ബെന്യാമിൻ തുടങ്ങി ഇന്ത്യയിലെ പ്രശസ്ത എഴുത്തുക്കാരും കെഎൽഎഫ്-2018 ൽ പങ്കെടുത്തു.

കെഎൽഫിന്റെ രണ്ടാംപതിപ്പ് 2017 ഫെബ്രുവരി 2 മുതല് 5 വരെ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ചു.ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമുള്ള ഇരുന്നൂറോളം എഴുത്തുകാരാണ് കെ എൽ എഫ് 2017ൽ പങ്കെടുത്തത്.[1] [2] വിദ്യാർത്ഥികൾക്കായി ഒരുക്കിയ സ്റ്റുഡന്റ് കെഎൽഫ് ആണ് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ രണ്ടാം പതിപ്പിന്റെ പ്രത്യേകത. വിദ്യാർത്ഥികൾക്ക് എഴുത്തുകാരുമായി നേരിട്ട് സംവദിക്കാനും തങ്ങളുടെ ആശയങ്ങളും ചിന്താധാരകളും പങ്കുവയ്ക്കാനുള്ള തുറന്ന വേദിയാണ് സ്റ്റുഡന്റ് കെഎൽഎഫ്. പാകിസ്താൻ, നോർവെ, ദക്ഷിണാഫ്രിക്ക തുടങ്ങി ഇന്ത്യക്കകത്തും പുറത്തുനിന്നുമായി 300 ൽപരം എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരുമാണ് കെഎൽഫിന്റെ രണ്ടാംപതിപ്പിന്റെ ഭാഗമായത്. കെഎൽഫ് ഫിലിം ഫെസ്റ്റിവൽ, കാർട്ടൂൺ ഫെസ്റ്റിവൽ, നൃത്തം, നാടകം, പാചകോത്സവം, കാവ്യാർച്ചന തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയത്.

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2016 ന്റെ ഓർഗൈനൈസിംഗ് കമ്മിറ്റിയുടെ ചെയർമാൻ കോഴിക്കോട് മേയർ വി.കെ.സി മമ്മദ് കോയയും, ചീഫ് കോർഡിനേറ്റർ രവി ഡീസീയും, ജനറൽ കൺവീനർ എ.കെ അബ്ദുൾ ഹക്കീമുമായിരുന്നു. കെ.എല്.എഫിന്റെ 2016ലെ വേദി ധന്യമാക്കിയത് എം.ടി. വാസുദേവൻ നായർ, അടൂർ ഗോപാലകൃഷ്ണൻ, ആനന്ദ്, എം മുകുന്ദൻ, ടി പദ്മനാഭന്, സാറ ജോസഫ്, തസ്ലീമ നസ്റീൻ[3], അശോക് വാജ്പേയി, ഖദീജ മുംതാസ്, ഇന്ദു മേനോൻ, ഗീത ഹരിഹരൻ, മീന കന്ദസ്വാമി, പ്രതിഭ റായ്, ടി.ഡി. രാമകൃഷ്ണൻ, സുഭാഷ്ചന്ദ്രന്, ഉണ്ണി ആർ., ലീന മണിമേഖലൈ, ഗിരീഷ് കാസറവള്ളി, ടി.എം. കൃഷ്ണ, മട്ടന്നൂർ ശങ്കരൻ‌കുട്ടി തുടങ്ങിയവരാണ്.

"ഭാരതത്തിൽ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ സംഘർഷമില്ല. മതേതരത്വവും മതമൗലികവാദവും തമ്മിലാണ് സംഘർഷം നടക്കുന്നത്. മാനവികതയും കാടത്തവും തമ്മിലുള്ള പോരാട്ടമാണിത്ത" തസ്ലീമ നസ്റീൻ കെ എൽ എഫ് 2016 പരിപാടിയിൽ പറഞ്ഞു, ജന്മഭൂമി ദിനപത്രം റിപ്പോർട്ട് ചെയ്തത്‌.[4]

ചിത്രങ്ങൾ

തിരുത്തുക
 
Anita Nair and K R Meera at KLF 2016
 
K. Satchidanandan with Taslima Nasrin at KLF 2016
 
Dileep Raj, Civic Chandran, C S Chandrika and Rekha Raj at KLF 2016
 
Gita Hariharan at KLF 2016
 
Shahina K Rafiq with Meena Kandasamy at KLF 2016
 
M T Vasudevan Nair at KLF 2016


  1. "കേരള ലിറ്ററേച്ചർ ഫെസ്റ്റിവെൽ- Madhyamam".
  2. "കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ നാളെമുതൽ- Mathrubhumi".[പ്രവർത്തിക്കാത്ത കണ്ണി]
  3. "ഗുലാം അലിക്ക് പിന്നാലെ തസ്‌ലീമ നസ്‌റിനും കോഴിക്കോട്ട്- Dool News".
  4. "അസഹിഷ്ണുതാവാദികളുടെ ഫാസിസ്റ്റ് അജണ്ടയ്ക്ക് തസ്ലിമ നസ്രീമിന്റെ തിരിച്ചടി- Janmabhumi". Archived from the original on 2016-02-07. Retrieved 2017-01-20.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക