നോവലിസ്റ്റ്,വിവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ മലയാളസാഹിത്യകാരനാണ് ടി.ഡി. രാമകൃഷ്ണൻ.എറെ ചർച്ച ചയ്യപ്പെട്ട ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവൽ ഇദ്ദേഹത്തിന്റേതാണ് . ഒന്നാം അദ്ധ്യായം മാത്രമായി ആദ്യം പാഠഭേദം മാസികയിലും തുടർന്ന് മുഴുവനും പല ലക്കങ്ങളിലായി മാധ്യമം ആഴ്ചപ്പതിപ്പിലും വെളിച്ചം കണ്ട മുപ്പത് അദ്ധ്യായങ്ങളുള്ള ഈ കൃതി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത് 2009 ഓഗസ്റ്റിൽ ഡി.സി. ബുക്ക്സ് ആണ്‌.

ടി.ഡി. രാമകൃഷ്ണൻ
ടി.ഡി. രാമകൃഷ്ണൻ
ടി.ഡി. രാമകൃഷ്ണൻ
തൊഴിൽസാഹിത്യകാരൻ, ദക്ഷിണ റെയിൽ‌വേ ചീഫ് കൺ‌ട്രോളർ ആയിരുന്നു
ദേശീയത ഇന്ത്യ
ശ്രദ്ധേയമായ രചന(കൾ)ഫ്രാൻസിസ് ഇട്ടിക്കോര
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി

ജീവിതരേഖ തിരുത്തുക

1961-ൽ തൃശൂർ ജില്ലയിലെ എയ്യാലിൽ ജനിച്ചു. അച്ഛൻ ദാമോദരൻ ഇളയത്. അമ്മ ശ്രീദേവി അന്തർജ്ജനം. പത്താംക്ലാസുവരെ കുന്നംകുളം ബോയ്സിലും എരുമപ്പെട്ടി ഗവ. ഹൈസ്കൂളിലും. പ്രീഡിഗ്രിയും ഡിഗ്രിയും ആലുവ യു.സി. കോളേജിൽ. 1981-ൽ സേലത്ത് ടിക്കറ്റ് കളക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1982 മുതൽ ഒന്നര കൊല്ലത്തോളം കോഴിക്കോട്ട് ജോലിയെടുത്തു. 1983-ൽ ടിക്കറ്റ് എക്സാമിനറായി മദ്രാസിലും സേലത്തും ജോലി ചെയ്തു. 1985-ൽ പാലക്കാടെത്തി. 30 വർഷത്തോളമായി പാലക്കാട് ജീവിക്കുന്നു. ഇടയിൽ മൂന്നരവർഷം ചരക്കുവണ്ടികളുടെ ഗാർഡുമായിരുന്നു. 1995 മുതൽ പാലക്കാട് ഡിവിഷണൽ ഓഫീസിൽ കൺട്രോളറായി. 2006 മുതൽ 2016 ജനുവരി 31 വരെ ചീഫ് കൺട്രോളറായി സേവനമനുഷ്ഠിച്ചു. [1]2016 ജനുവരി 31-നു് സർവ്വീസിൽ നിന്നു സ്വയം വിരമിച്ചു. സാഹിത്യലോകത്ത് സജീവമാകുന്നതിനു വേണ്ടിയാണു റെയിൽവേയിൽ നിന്നും സ്വയം വിരമിച്ചത്.[2][1]ഭാര്യ ആനന്ദവല്ലി, മകൻ - വിഷ്ണു രാമകൃഷ്ണൻ, മകൾ - സൂര്യ [1]

ഔദ്യോഗികജീവിതത്തിന്റെ ഏറിയ ഭാഗം തമിഴ്‌നാട്ടിൽ കഴിച്ച രാമകൃഷ്ണൻ തമിഴ് സാഹിത്യവുമായി ഗാഢബന്ധം പുലർത്തുന്നു. തമിഴ്‌ സാഹിത്യരചനകളെ പരിഭാഷകളിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തുന്ന അദ്ദേഹം[3], മികച്ച തമിഴ്-മലയാള വിവർത്തകനുള്ള 2007-ലെ ഇ.കെ. ദിവാകരൻ പോറ്റി അവാർഡും "നല്ലി ദിശൈ എട്ടും" അവാർഡും നേടിയിട്ടുണ്ട്. ആഗോളതലത്തിൽ കച്ചവടമുതലാളിത്തം വിജയക്കൊടിനാട്ടാൻ തുടങ്ങിയ 1990-കളുടെ ആരംഭത്തിൽ മനസ്സിൽ രൂപപ്പെട്ട കഥാബീജത്തെ ആധാരമാക്കി രചിച്ച "ഫ്രാൻസിസ് ഇട്ടിക്കോര" മൂന്നു നോവലുകളുടെ ഒരു പരമ്പരയിൽ ആദ്യത്തേതായിരിക്കാമെന്ന് ഒരു അഭിമുഖ സംഭാഷണത്തിൽ രാമകൃഷ്ണൻ സൂചിപ്പിച്ചു.[4]. "ആൽഫ" എന്ന നോവലാണ്‌ അദ്ദേഹത്തിന്റെ മുൻപ് പ്രസിദ്ധീകരിച്ച പ്രധാന കൃതി.2014 ൽ പ്രസിദ്ധീകരിച്ച നോവലാണ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി[5]

കൃതികൾ തിരുത്തുക

 • ആൽഫ - നോവൽ
 • ഫ്രാൻസിസ് ഇട്ടിക്കോര - നോവൽ
 • സുഗന്ധി എന്ന ആണ്ടാൾ ദേവനായകി - നോവൽ
 • മ് - ക്ഷോഭാശക്തിയുടെ മ് എന്ന കൃതിയുടെ മലയാള പരിഭാഷ
 • തമിഴ് മൊഴിയഴക് - അഭിമുഖങ്ങളുടെ സമാഹാരം
 • തപ്പുതാളങ്ങൾ - ചാരുനിവേദിതയുടെ കൃതിയുടെ പരിഭാഷ[1]
 • മാമ ആഫ്രിക്ക - നോവൽ
 • പച്ച മഞ്ഞ ചുവപ്പ് - നോവൽ
 • അന്ധർ ബാധിരർ മൂകർ - നോവൽ

പുരസ്കാരങ്ങൾ തിരുത്തുക

[9]അവലംബം തിരുത്തുക

 1. 1.0 1.1 1.2 1.3 "ഇനി എഴുത്തിനായി മാത്രം..." Archived from the original on 2016-02-22. Retrieved 22 ഫെബ്രുവരി 2016.
 2. "എഴുത്തിനു വേണ്ടി തൊഴിൽ ഉപേക്ഷിച്ചവർ..." മനോരമ ഓൺലൈൻ. Retrieved 22 ഫെബ്രുവരി 2016.
 3. മാതൃഭൂമി ബുക്ക്സ്, ടി.ഡി.രാമകൃഷ്ണൻ, ഗ്രന്ഥകർത്താവിന്റെ മാതൃഭൂമി പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ[1]
 4. കൈരളി ടെലിവിഷനിലെ സാഹിത്യ ജാലകത്തിൽ മിനി നായരുമായുള്ള അഭിമുഖം: ഭാഗങ്ങൾ ഒന്ന്, രണ്ട്, മൂന്ന്
 5. വയലാർ പുരസ്കാരം ടി.ഡി. രാമകൃഷ്ണൻ
 6. "കെ സുരേന്ദ്രൻ പുരസ്‌കാരം ടി ഡി രാമകൃഷ്ണന്". Archived from the original on 2015-12-05. Retrieved 2016-02-22.
 7. എ.പി. കളയ്ക്കാട് പുരസ്‌കാരം ടി.ഡി.രാമകൃഷ്ണന്[പ്രവർത്തിക്കാത്ത കണ്ണി]
 8. വയലാർ പുരസ്കാരം ടി.ഡി. രാമകൃഷ്ണൻ
 9. https://www.dcbooks.com/review-of-mama-africa-by-johny-m-l.html. {{cite web}}: Missing or empty |title= (help)

മാമ ആഫ്രിക്ക’; അതിശയം സൃഷ്ടിച്ച ആഖ്യാനം[1] https://www.dcbooks.com/review-of-mama-africa-by-johny-m-l.html

ചിത്രശാല തിരുത്തുക

 1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :0 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ടി.ഡി._രാമകൃഷ്ണൻ&oldid=4015933" എന്ന താളിൽനിന്ന് ശേഖരിച്ചത്