ഒരു ബംഗ്ലാദേശി എഴുത്തുകാരിയാണ്‌ തസ്ലീമ നസ്റിൻ (ബംഗാളി: তসলিমা নাসরিন). വധഭീഷണിയെത്തുടർന്ന് 1994 -ലാണ് അവർ ബംഗ്ലാദേശ് വിട്ടു. സ്വീഡിഷ് പൗരത്വമുള്ള അവർ 20 വർഷമായി യു.എസ്സിലും യൂറോപ്പിലും ഇന്ത്യയിലുമായാണ് കഴിഞ്ഞിരുന്നത്.

തസ്ലീമ നസ്റീൻ
2010-ലെ ആഗോള യുക്തിവാദി സമ്മേളനത്തിൽ പ്രസംഗിക്കുന്ന തസ്ലീമ നസ്റീൻ
2010-ലെ ആഗോള യുക്തിവാദി സമ്മേളനത്തിൽ പ്രസംഗിക്കുന്ന തസ്ലീമ നസ്റീൻ
ജനനം1962 ഓഗസ്റ്റ് 25
മൈമെൻസിങ്, ബംഗ്ലാദേശ്
തൊഴിൽഎഴുത്തുകാരി, കവയിത്രി
ദേശീയതബംഗ്ലാദേശ്
വെബ്സൈറ്റ്
http://taslimanasrin.com

ജീവിതരേഖ

തിരുത്തുക

1962 ഓഗസ്റ്റ് 25-ന്‌ ബംഗ്ലാദേശിലെ മൈമെൻസിങിൽ ജനിച്ചു. ആദ്യകാലത്ത് ഡോക്ടറായിരുന്ന തസ്ലീമ പിന്നീട് എഴുത്തുകാരി, സ്ത്രീപക്ഷപ്രവർത്തക,[1] മനുഷ്യാവകാശപ്രവർത്തക[2] എന്നീ നിലകളിൽ പ്രശസ്തയായി. 'ലജ്ജ' എന്ന നോവൽ തസ്ലീമയെ മതമൗലികവാദികളുടെ നോട്ടപ്പുള്ളിയാക്കി.

1994 മുതൽ വിവിധ രാജ്യങ്ങളിൽ കഴിഞ്ഞു വന്ന തസ്ലിമയ്ക്ക് 2004-ൽ ഇന്ത്യ താമസം അനുവദിച്ചിരുന്നു. ഇത് ഇടയ്ക്കിടെ കേന്ദ്രസർക്കാർ പുതുക്കി നൽകിയിരുന്നെങ്കിലും 2008-ൽ മുസ്ലിം സംഘടനകളുടെ വധഭീഷണിയെ തുടർന്ന്, കേന്ദ്രസർക്കാർ ഇവരെ വീട്ടുതടങ്കലിൽ വെച്ചു. തുടർന്ന്, വിദേശത്തേക്കു പോയ അവർ 2011-ൽ ഇന്ത്യയിൽ തിരിച്ചെത്തി. ഡൽഹിയിലെ രഹസ്യകേന്ദ്രത്തിൽ പോലീസ് സംരക്ഷണയിലായിരുന്നു തസ്ലിയുടെ താമസം. 2014 ഓഗസ്റ്റിൽ ഇന്ത്യയിലെ താമസാനുമതി കേന്ദ്രസർക്കാർ റദ്ദാക്കി. രണ്ടു മാസത്തെ ടൂറിസ്റ്റ് വിസ മാത്രം തസ്ലിമയ്ക്ക് നൽകാൻ തീരുമാനിച്ചു.[3] 2015 ആഗസ്ത് വരെ വിസയ്ക്ക് കാലാവധിയുണ്ടായിരിക്കെ 2015 ൽ അമേരിക്കയിലേക്ക് താമസം മാറി. അൽഖ്വെയ്ദ ബന്ധമുള്ള ബംഗ്ലാദേശിലെ മതമൗലിക ശക്തികളുടെ ഭീഷണി കണക്കിലെടുത്തായിരുന്നു ഇത്.[4]

  1. "Exiled Bangladeshi feminist author Taslima Nasrin will visit IU Bloomington, present lecture Jan. 23". ഐ.യു. ന്യൂസ്റൂം. ഇന്ത്യാന സർവകലാശാല. Retrieved 19 നവംബർ 2011.
  2. ""Bangladesh government should be ashamed" – Taslima Nasrin". വീക്ക്ലി ബ്ലിറ്റ്സ്. 2011 ഓഗസ്റ്റ് 29. Archived from the original on 2011-11-22. Retrieved 19 നവംബർ 2011. Taslima Nasrin, an award-wining writer and human rights activist, is known for her powerful writings on women oppression and unflinching criticism of religion, despite forced exile and multiple fatwas, calling for her death. {{cite news}}: Check date values in: |date= (help)
  3. "LATEST NEWS Aug 01, 2014 തസ്ലിമയുടെ താമസാനുമതി കേന്ദ്ര സർക്കാർ റദ്ദാക്കി". www.mathrubhumi.com. Archived from the original on 2014-08-01. Retrieved 31 ജൂലൈ 2014.
  4. "തസ്ലീമ ഇന്ത്യ വിട്ടു; ഇനി അമേരിക്കയിൽ". www.mathrubhumi.com. Archived from the original on 2015-06-03. Retrieved 4 ജൂൺ 2015.



"https://ml.wikipedia.org/w/index.php?title=തസ്ലീമ_നസ്റീൻ&oldid=4099880" എന്ന താളിൽനിന്ന് ശേഖരിച്ചത്