ഇന്ത്യയിലെ ഒരു സാമൂഹ്യ പ്രവർത്തകനും ഗ്രന്ഥകാരനുമാണ്‌ കാഞ്ച ഐലയ്യ. ഇന്ത്യൻ ജാതിവ്യവസ്ഥക്കെതിരായ ദലിത് മുന്നേറ്റത്തിൻറെ സൈദ്ധാന്തികൻ. ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവനാണ്‌. ആദ്യത്തെ ദലിത്ബഹുജൻ ആനുകാലികമായ നലുപുവിൻറെ അമരക്കാരിലൊരാൾ‌.

കാഞ്ച ഐലയ്യ 2018ലെ കോഴിക്കോട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ

ജീവിതരേഖ തിരുത്തുക

ദക്ഷിണേന്ത്യയിലെ ഒരു ഗ്രാമീണ കുടുംബത്തിൽ പിന്നാക്ക ജാതികളിലൊന്നായ കുറുമ ഗൊല്ല സമുദായത്തിൽ 1952 ഒക്ടോബർ 5 ന്‌ ജനനം. ചെറുപ്പത്തിലേ അനുഭവിക്കേണ്ടി വന്ന ജാതിവ്യവസ്ഥയുടെ ക്രൂരതകൾ അദ്ദേഹത്തിൻറെ ആക്റ്റിവിസത്തേയും പ്രത്യയശാസ്ത്രത്തേയും രൂപപ്പെടുത്തിയെടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു. ഉസ്മാനിയ യൂനിവേഴ്സിറ്റിയിൽ നിന്നും രാഷ്ട്ര തന്ത്രത്തിൽ ഡോക്ടറേറ്റ് നേടി. ‘ശ്രീ ബുദ്ധന്റെ രാഷ്ട്രീയ തത്ത്വചിന്ത’യായിരുന്നു ഗവേഷണവിഷയം.

ആക്റ്റിവിസം തിരുത്തുക

ഇന്ത്യയിലെ ദലിത് ബഹുജന പ്രസ്ഥാനത്തിൻറെ മുന്നണിപ്പോരാളിയായാണ്‌ ഐലയ്യ അറിയപ്പെടുന്നത്. കൂടാതെ ആൾ ഇന്ത്യാ ക്രിസ്ത്യൻ കൌൺസിലുമായും അമേരിക്ക ആസ്ഥാനമായുള്ള ദലിത് ഫ്രീഡം നെറ്റ്‌വർക്കുമായും അദ്ദേഹത്തിനു ബന്ധമുണ്ട്. “ഞാൻ എന്തു കൊണ്ട് ഹിന്ദുവല്ല”, “എരുമദേശീയത, “ദൈവമെന്ന രാഷ്ട്രമീമാംസകൻ: ബ്രാഹ്മണിസത്തോടുള്ള ബുദ്ധൻറെ വെല്ലുവിളി”, തുടങ്ങി ഏറെ പുസ്തകങ്ങളെഴുതിയിട്ടുണ്ട്. കൂടാതെ ദേശീയ ദിനപത്രങ്ങളിലും പ്രസിദ്ധീകരണങ്ങളിലും തുടർച്ചയായി ലേഖനങ്ങളെഴുതുന്നു. കാഞ്ച ഐലയ്യയുടെ ഏറ്റവും പുതിയ പുസ്തകമാണ്‌ പോസ്റ്റ് ഹിന്ദു ഇന്ത്യ (Post-Hindu India).[1] സെയ്ജ് പബ്ലിക്കേഷനാണ്‌ ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

അവലംബം തിരുത്തുക

ഇതും കാണുക തിരുത്തുക



"https://ml.wikipedia.org/w/index.php?title=കാഞ്ച_ഐലയ്യ&oldid=2950224" എന്ന താളിൽനിന്ന് ശേഖരിച്ചത്