കർണ്ണാടകയിലെ പുരോഗമനവാദിയും യുക്തിവാദിനേതാവുമാണ് പ്രൊഫ. കെ. എസ് ഭഗവാൻ.[1] ഹിന്ദുത്വ വിരുദ്ധ പരാമർശങ്ങൾ നടത്തുന്നു എന്ന് ആരോപിച്ച് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ പ്രൊഫ. ഭഗവാന് നേരെ നിരന്തരം വധഭീഷണി ഉയർത്തിയിരുന്നു ആജീവനാന്ത സംഭാവനയ്ക്കുള്ള കർണാടക സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

വധ ഭീഷണി

തിരുത്തുക

ഭഗവദ്ഗീതയെ കുറിച്ച് പ്രൊഫ. ഭഗവാൻ നടത്തിയ ചില പരാമർശങ്ങൾ സംഘ്പരിവാറിനെ ഇദ്ദേഹത്തിനെതിരെ തിരിച്ചു. ഭഗവദ്ഗീതയിലെ ചില വരികൾ കത്തിക്കേണ്ടതാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ നിലപാട്.[2] ദളിത് യുവാവിന്റെ വിരൽ ജന്മി അറുത്തെടുത്തതിനെതിരെ ഭഗവാൻ ശക്തമായി പ്രതികരിച്ചതും സംഘ്പരിവാർ സംഘടനകൾ ഇദ്ദേഹത്തിനെതിരെ തിരിയാൻ കാരണമായി. കാൽബുർഗിയെ വെടിവെച്ച് കൊന്നതിന് പിന്നാലെ അടുത്ത ഇര കെ.എസ് ഭഗവാനാണെന്ന് ചിലരുടെ ഭീഷണിയെത്തുടർന്ന് കർണ്ണാടക സർക്കാർ കനത്ത സുരക്ഷയേർപ്പെടുത്തിയിരുന്നു.[3] ആഗസ്റ്റിൽ മംഗളൂരുവിൽ പ്രസ്‌ക്ലബ്ബിൽ ഇദ്ദേഹം ബജംറംഗ്ദളിന്റെ കൈയ്യേറ്റത്തിനിരയായിരുന്നു.

കർണാടക സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചതിനെത്തുടർന്ന് തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് കർണാടക സാഹിത്യ അക്കാദമി അധികൃതർക്കുമെതിരെ ഭീഷണി ഉയർന്നിരുന്നു. അക്കാദമിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ബി.ജെ.പി. പരസ്യമായി ആവശ്യപ്പെട്ടിരുന്നു.[4]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-08. Retrieved 2021-08-12.
  2. Vijayavani, Bangalore, Feb 16, 2015, http://epapervijayavani.in/Details.aspx?id=19232&boxid=1224115 Archived 2015-07-08 at the Wayback Machine.
  3. http://www.evisionnews.in/2015/09/ks-bhagavan-not-worry-on-killing-supervision.html
  4. "സാഹിത്യ അക്കാദമി അവാർഡ്: കെ.എസ്. ഭഗവാന് ഭീഷണി". www.mathrubhumi.com. Archived from the original on 2016-03-04. Retrieved 23 സെപ്റ്റംബർ 2015.
"https://ml.wikipedia.org/w/index.php?title=കെ.എസ്._ഭഗവാൻ&oldid=3803279" എന്ന താളിൽനിന്ന് ശേഖരിച്ചത്