ഇന്ത്യയിലെ ഒരു തത്ത്വചിന്തകയും,പരിസ്ഥിതിപ്രവർത്തകയും ഗ്രന്ഥകാരിയുമാണ്‌ വന്ദന ശിവ[1] (ഹിന്ദിയിൽ: वन्दना शिवा ,ജനനം:1952 നവംബർ 5,ഡെഹ്റാഡൂൺ,ഉത്തരഖണ്ഡ്). നിലവിൽ ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തികുന്ന ഇവർ,പ്രമുഖ ശാസ്ത്ര-സാങ്കേതിക ജേർണലുകളിൾ 300 ലധികം പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്. 1970 കളിലെ ചിപ്‌കൊ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ ശിവ പങ്കാളിയായിട്ടുണ്ട്. ഇന്റർനാഷണൽ ഫോറം ഓൺ ഗ്ലോബലൈസേഷന്റെ ഒരു നേതാവുകൂടിയാണ്‌ വന്ദന ശിവ.

വന്ദന ശിവ
ജനനം (1952-11-05) നവംബർ 5, 1952  (72 വയസ്സ്)
തൊഴിൽതത്വജ്ഞാനി, പരിസ്ഥിതിപ്രവർത്തക

ആദ്യകാല ജീവിതവും പഠനവും

തിരുത്തുക

വനസം‌രക്ഷനായ ഒരച്ഛന്റെയും കൃഷിക്കാരിയും പ്രകൃതിസ്നേഹിയുമായ ഒരമ്മയുടെയും മകളായി ഡെഹ്റാഡൂൺ താഴ്‌വരയിലാണ്‌ വന്ദന ശിവയുടെ ജനനം. നയ്നിറ്റാളിലെ സെന്റ് മേരീസ് സ്കൂളിലും ഡെഹ്റാഡൂണിലെ കോൺ‌വെന്റ് ഓഫ് ജീസസ് ആൻഡ് മേരി എന്നിവിടങ്ങളിലും പഠിച്ചു[2]. ഭൗതിക ശാസ്ത്രത്തിൽ ബിരുദമെടുത്ത ശേഷം കാനഡയിലെ ഗുൽഫ് സർ‌വകലാശാലയിൻ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാന്തരബിരുദം നേടി. പിന്നീട് യൂനിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഒന്റേറിയോവിൽ നിന്ന് ‍ പി.എച്ച് ഡിയും കരസ്ഥമാക്കി. ഇവരുടെ തീസിസിന്റെ വിഷയം "ഹിഡ്ഡൻ വേരിയബ്‌ൾസ് ആൻഡ് നോൺ-ലൊക്കാലിറ്റി ഇൻ കോണ്ടം തിയറി(Hidden Variables and Non-locality in Quantum Theory) എന്നതായിരുന്നു[3]. ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലും ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ് മനാജ്മെന്റിലും ശാസ്ത്രം,സാങ്കേതികത,പരിസ്ഥിതി നയം എന്നീ വിഷയങ്ങളിൽ ഗവേഷണം നടത്തി പിന്നീട് വന്ദന ശിവ.

പരിസ്ഥിതി പ്രവർത്തക

തിരുത്തുക

കാർഷികരംഗത്തും ഭക്ഷ്യരംഗത്തുമുള്ള നടപ്പുശീലങ്ങളുടെ മാറ്റത്തിനായി ശിവ വാദിച്ചു. ബൗദ്ധിക സ്വത്തവകാശ നിയമം,ജൈവസമ്പന്നത,ജൈവസാങ്കേതികത,ജൈവനൈതികത,ജെനിറ്റിക് എൻ‌ജിനിയറിംഗ് എന്നീ രംഗങ്ങളിൽ ബൗദ്ധികമായും സന്നദ്ധപ്രവർത്തനത്തിലൂടെയും അവർ സംഭാവനകൾ അർപ്പിച്ചിട്ടുണ്ട്.

ആഫ്രിക്ക,ഏഷ്യ,ലാറ്റിൻ അമേരിക്ക,അയർലന്റ്,സ്വിറ്റ്സർലന്റ്,ഓസ്ട്രിയ എന്നീ രാജ്യങ്ങളിലെ ഹരിത പ്രസ്ഥാനങ്ങളുടെ അടിസ്ഥാന സംഘടനകളെ സഹായിക്കാൻ അവർ മുന്നോട്ട് വന്നു. 1982 ൽ അവർ സ്ഥാപിച്ച ശാസ്ത്രത്തിനായുള്ള ഗവേഷണ സ്ഥാപനം "നവ്‌ധന്യ" യുടെ രൂപവത്കരണത്തിലേക്ക് നയിച്ചു. സ്റ്റെയിംഗ് അലൈവ് (Staying Alive) എന്ന ഇവരുടെ പുസ്തകം മൂന്നാം ലോകരാജ്യങ്ങളിലെ സ്ത്രീകളുടെ അവബോധത്തെ പുനർ‌നിർ‌വചിക്കാൻ സഹായകമായി. ഇന്ത്യയിലും വിദേശത്തും സർക്കാറുകളുടെയും സർക്കാറിതര സംഘടനകളുടേയും ഉപദേശകയായും ഇവർ സേവനമനുഷ്ഠിച്ചു. വുമെൻസ് എൻ‌വിറോണ്മെന്റ് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ(Women's Environment & Development Organization), തേർഡ് വേൾഡ് നെറ്റ്‌വർക്ക്(Third World Network) എന്നീ സംഘടനകൾ അവയിൽ ചിലതാണ്‌.

അഭ്രപാളിയിൽ

തിരുത്തുക

സൻ‌ജീവ് ചാറ്റർജിയും അലി ഹബാഷിയും സം‌വിധാനം ചെയ്ത "വൺ വാട്ടർ"(One Water) എന്ന ഡോക്യുമെന്ററി ചിത്രത്തിൽ ശിവയുമായുള്ള അഭിമുഖമുണ്ട്[1] Archived 2010-03-13 at the Wayback Machine.. സാം ബൊസ്സൊയുടെ ബ്ലൂ ഗോൾഡ്:വേൾഡ് വാട്ടർ വാർസ്(Blue Gold:World Water Wars) എന്ന ഡോക്യുമെന്ററിയിൽ വന്ദന ശിവ വേഷമിടുന്നു. 2008 ൽ സുഡാൻ ചലച്ചിത്ര മത്സരത്തിൽ ഉണ്ടായിരുന്ന "ഫ്ലോ:ഫോർ ലൗ ഓഫ് വാട്ടർ" (Flow: For Love of Water) എന്ന ഡോക്യുമെന്ററിയിലും ഇവർ ഉണ്ട്.

അംഗീകാരങ്ങൾ

തിരുത്തുക
  • റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ്-1993[4].
  • ഗ്ലോബൽ 500 അവാർഡ്-(യു.എൻ.ഇ.പി. യുടെ പുർസ്കാരം)1993[5].
  • എർത്ത് ഡെ അവാർഡ് (ഐക്യരാഷ്ട്ര സം‌ഘടന നൽകുന്ന പുർസ്കാരം).

ഇവകൂടാതെ നിരവധി മറ്റു പുരസ്കാരങ്ങളും വന്ദന ശിവ നേടിയിട്ടുണ്ട്.

  1. Who's Who of Women and the Environment - Vandana Shiva Archived 2012-10-28 at the Wayback Machine. United Nations Environment Programme (UNEP).
  2. "Seeds of Self-Reliance". Archived from the original on 2010-12-14. Retrieved March 2. {{cite web}}: Check date values in: |accessdate= (help); Unknown parameter |accessyear= ignored (|access-date= suggested) (help)
  3. Theses Canada record[പ്രവർത്തിക്കാത്ത കണ്ണി]
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2002-10-23. Retrieved 2009-08-10.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-06-22. Retrieved 2009-08-10.



"https://ml.wikipedia.org/w/index.php?title=വന്ദന_ശിവ&oldid=3657003" എന്ന താളിൽനിന്ന് ശേഖരിച്ചത്